2013, ജൂലൈ 7, ഞായറാഴ്‌ച

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന നന്മയുള്ള മക്കൾ :-

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന നന്മയുള്ള മക്കൾ :-

ഈ അടുത്ത കാലത്ത് ഫേസ് ബുക്കിൽ വളരെയധികം പ്രചാരം നേടിയ ഒരു സചിത്ര വാര്ത്തയായിരുന്നു തിരുവനന്തപുരം  ഭീമ പള്ളിയന്കണ ത്തിൽ മകനാൽ ഉപേക്ഷിക്കപ്പെട്ട ഒരു ഉമ്മയുടെ വാര്ത്ത ..
എന്നാൽ ആ കുറ്റ ബോധവുമായി മകൻ തിരികെയെത്തിയ വാര്ത്തയെ ഫേസ് ബുക്ക്‌ ഏറ്റെടുത്തതുമില്ല .. 


മനശാസ്ത്രന്ജ്ഞ രും സാമൂഹ്യ പ്രവര്ത്തകരും ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങ ളാണെങ്കിലും  നമുക്ക് മാത്രം കണ്ടെത്താൻ കഴിയുന്ന ചില ഉത്തരങ്ങൾ ഉണ്ട് . അതിൽ പ്രധാനപ്പെട്ട ഒന്ന്
എന്തുകൊണ്ട് ഉപേക്ഷിക്കപ്പെടുന്നു ? എന്നാ ചോദ്യമാണ് .
ഓരോ അച്ഛനും അമ്മയും ഉപേക്ഷിക്കപ്പെടുമ്പോൾ , വാർത്തയാകുമ്പോൾ വിതുമ്പുന്ന ചില മനസ്സുകളെ തിരിച്ചറിയാറുണ്ട് . 

അച്ഛനായാലും അമ്മയായാലും ഉപേക്ഷിക്കപ്പെടാൻ പല കാരണങ്ങളുണ്ടാകും .
അത് ഒരു പക്ഷെ അച്ഛന്റെയോ അമ്മയുടെയോ മക്കളുടെയോ ചെറുമക്കളുടെയോ 

സ്വാർഥത  ആയിരിക്കാം ..
സ്നേഹമായിരിക്കാം .....
ദാരിദ്ര്യമായിരിക്കാം ...
വെറുപ്പും ആയിരിക്കാം ......
പത്തു വര്ഷം മുമ്പ് ഒരു ദിവസം ഉച്ചക്ക്  ഒരു  ചെറുപ്പക്കാരൻ എന്റെ വീട്ടിലേക്കു വന്നു .  ഒരു സ്നേഹിതൻ  പറഞ്ഞുവിട്ടതാണ് ..

കടുത്ത മാനസിക സംഘര്ഷം അനുഭവിക്കുന്നുവെന്ന് മുഖ ഭാവത്തിൽ തന്നെ ബോധ്യപ്പെടുന്നുണ്ട് .
കക്ഷി വന്ന വിഷയം അവതരിപ്പിച്ചു ..
"എന്ത് കൊണ്ട് എന്റെ അടുത്ത് വന്നു ? എനിക്കെന്താണ് ഇതിൽ റോൾ ? "

എന്റെയും അവന്റെയും പൊതുവായ സ്നേഹിതൻ  പറഞ്ഞുവത്രേ അഷ്‌റഫ്‌ സഹായിക്കുമെന്ന് .......
സത്യത്തിൽ അന്ന് ഞാനും അതിലേറെ പ്രയാസമനുഭവിച്ചു കൊണ്ടിരിക്കുന്ന നാളുകളായിരുന്നു .. 
ഒട്ടേറെ സമവായങ്ങൾ നടത്തിയിട്ടും പരിഹരിക്കപ്പെടാതെ പിണങ്ങി നില്ക്കുന്ന മാതാപിതാക്കൾ ..
 അവന്റെ കഥ കേട്ടപ്പോൾ  ഞാനും ആകുലപ്പെടുകയായിരുന്നു ..
"അവനു നാല് വയസ്സ് പ്രായമുള്ളപ്പോൾ ആണ് ഉമ്മ വീണ്ടും ഗര്ഭിണിയായത്‌ . പൊതുവെ മിതഭാഷിയായിരുന്ന ഉപ്പ അതോടെ പൂർണ്ണ മൌനിയായി മാറി . പിന്നീട്  ചില മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി .
ഇതിനിടയിൽ 
ഉമ്മ പ്രസവിച്ചു .രണ്ടോ മൂന്നോ മാസങ്ങള്ക്ക് ശേഷം  നാട്ട് നടപ്പനുസരിച്ച് ഉമ്മയുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി .
പക്ഷെ പിന്നീട് പലപ്പോഴും ഉപ്പയുടെ ബന്ധുക്കൾ ചിലരൊക്കെ വന്നെങ്കിലും ഒരിക്കൽ പോലും തന്നെയോ തന്റെ കുഞ്ഞനിയത്തിയെയോ കാണാൻ ഉപ്പ വന്നില്ല . അത് കൊണ്ട് തന്നെ ഉമ്മ തിരിച്ചു പോയതുമില്ല.

ഈ അവസ്ഥയില്  ഉമ്മയെ അങ്ങോട്ട്‌ അയക്കില്ലെന്ന് ഉമ്മയുടെ ഉപ്പ തീർത്ത്‌  പറഞ്ഞു. അവസാനം ഒത്തു തീര്പ്പു ചര്ച്ചകളുടെ പര്യവസാനം ബന്ധം വേർപ്പെടുതുന്നതിലേക്ക് എത്തിച്ചേർന്നു .
അമ്മാവന്മ്മാരുടെ  നിര്ബന്ധ പ്രകാരം ഉമ്മ കേസ് കൊടുത്തു . കേസ് കൊടുക്കാനുള്ള സാധ്യത മുന്കൂട്ടി കണ്ട്   ഉപ്പയുടെ സ്വത്തുക്കൾ  ബന്ധുക്കൾ സഹോദരങ്ങളുടെ  പേരിലേക്ക് മാറ്റി .
കേസ് തുടരുന്നതിനിടെ  അനിയത്തി രോഗിയായി, അമ്മാവന്മ്മാരുടെ സഹായത്തിൽ അവളുടെ ചികിത്സയും തുടർന്നു .

അമ്മാവന്മ്മാർ തന്നെ ഒരു വീടും വെച്ച് നല്കി
ഇന്ന് ഇവനും വളര്ന്നു വലുതായി , 

സ്വന്തമായി അധ്വാനിച്ചു ജീവിക്കാൻ തുടങ്ങി .
ഉമ്മയെയും അനിയത്തിയെയും സ്നേഹിക്കുന്ന , സംരക്ഷിക്കുന്ന ഒരു പെണ്ണിനെ പങ്കാളിയായി ലഭിച്ചു .
പക്ഷെ ഇത്രയും കാലം വിഭാര്യനായി കഴിഞ്ഞ ഉപ്പ കടുത്ത  മാനസിക രോഗിയായി മാറിയിരിക്കുന്നു.  . ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു സ്വകാര്യ ആസ്പത്രിയില്  ചികിത്സയിലാണ് ഇപ്പോൾ ഏതാണ്ട് മൂന്നു നാല്  ലക്ഷത്തോളം രൂപ ചിലവഴിച്ചു രോഗം ഭേദമായി. പക്ഷെ ശരീരം തളര്ന്നു . പര സഹായം കൂടാതെ ജീവിക്കാൻ കഴിയില്ല .
പക്ഷെ ആര് സംരക്ഷിക്കും ?
എവിടേക്ക് കൊണ്ട് പോകും?
ഇതായിരുന്നു അവന്റെ പ്രശനം .. 

ഉപ്പയെ സംരക്ഷിക്കുന്നതിനു വേണ്ടി ജോലി ഒഴിവാക്കിയാൽ കുടുംബത്തെ ആര് നോക്കും ?
അനിയത്തിയുടെയും ഉപ്പയുടെയും ഉമ്മയുടെയും ചികിത്സ എങ്ങിനെ നടക്കും ?
അത് കൊണ്ട് ഉപ്പയെ ഒരു വൃദ്ധ സദനത്തിലേക്ക് കൊണ്ട് പോകണം .
മലപ്പുറം കോഴിക്കോട് ജില്ലയിലെ പലയിടങ്ങളിലും 
ഞങ്ങൾ  അന്വേഷിച്ചു നടന്നു . 
ഒരാഴ്ചയോളം ,
ഓരോ ഇടങ്ങളിൽ ചെല്ലുമ്പോഴും കാത്തു നിന്നിരുന്നത്

 ശാസനകളായിരുന്നു .
പരിഹാസങ്ങളായിരുന്നു .
ഉപദേശങ്ങളായിരുന്നു ..
ഒരിടത്ത് നിന്നും ലഭിക്കാത്തത് പരിഹാരം മാത്രമായിരുന്നു 

എല്ലാവരും പറയുന്നത് ഏതാണ്ട് ഒരേ വാചകങ്ങൾ , 
തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരെ മാത്രമേ ഞങ്ങൾ എടുക്കുന്നുള്ളൂ ..
അങ്ങിനെ ഉണ്ടെങ്കിൽ അറിയിക്കൂ ..
നിങ്ങളുടെ ഉപ്പയെ നിങ്ങൾ സംരക്ഷിക്കൂ .......

ഒടുവിൽ  മാനസിക രോഗികളെ സംരക്ഷിക്കുന്ന ഒരിടത്ത് നിന്ന് ഒരു അനുകൂല മറുപടി ലഭിച്ചു . 
ഉപ്പയുടെ എല്ലാ ചിലവുകളും അവൻ വഹിക്കാം എന്ന് പറഞ്ഞെങ്കിലും അവർ നിരസിച്ചു . നിങ്ങള്ക്ക് വേണമെങ്കില എന്തെങ്കിലും സംഭാവനകൾ തരാം . പക്ഷെ ഉപ്പയ്ക്ക് വേണ്ടി മാത്രം ചിലവഴിക്കാൻ ഒരു വിഹിതം ഞങ്ങൾ സ്വീകരിക്കില്ല,  അതിനു മുമ്പ് വേണമെങ്കില  ഇവിടുത്തെ സൌകര്യങ്ങൾ കണ്ടു ബോധ്യപ്പെട്ടോളൂ .. എന്ന് പറഞ്ഞു ഞങ്ങൾ അങ്ങോട്ട്‌ അയച്ചു .
വാതിൽ തുറന്നു അകത്തു കയറിയ ഞങ്ങളെ വരവേറ്റത് മാനസികമായി തകര്ന്ന ഒരുപാട് അമ്മമാരുടെയും അച്ഛന്മ്മാരുടെയും വിളികളായിരുന്നു. 

അവരെ കൂട്ടി കൊണ്ട് പോകാൻ ചെന്ന മക്കളാണെന്ന ധാരണ യിലുള്ള അവരുടെ പെരുമാറ്റമായിരുന്നു.
അവിടുത്തെ സൌകര്യങ്ങളിൽ സംപ്തൃപ്തനായി പുറത്തിറങ്ങിയ എന്നോട്  അവൻ പറഞ്ഞു ."വേണ്ട അശ്രഫ്ക്ക , ഉപ്പാന്റെ രോഗം മാറിയില്ലേ . .  ഇതിൽ നിന്ന് ഒരാളെ പുറത്തേക്കു അല്ലാതെ അകത്തേക്ക് എനിക്ക് ചിന്തിക്കാൻ കഴിയില്ല . "
പിന്നെ എന്ത് ചെയ്യും ? 
മറ്റൊരു സ്നേഹിതനാണ് ആ നിര്ദേശം വെച്ചത് .
എന്ത് കൊണ്ട് അവന്റെ ഉമ്മയോട് ഒന്ന് സംസാരിച്ചു കൂടാ .

ഉപ്പയും ഇത് വരെ മറ്റൊരു വിവാഹം ചെയ്തിട്ടില്ലല്ലോ ...
ഉമ്മ സമ്മതിക്കുന്നെങ്കിൽ  വീട്ടിലേക്കു തന്നെ കൊണ്ട് പോയിക്കൂടെ ..

തികച്ചും സ്വാർത്ഥം ആയ ആ ചിന്തയെ ഞാൻ ആദ്യം എതിര്ത്തു ..
ഇരുപത്തി അഞ്ചു വര്ഷം , ഒരു ആയുസ്സ് മുഴുവൻ കണ്ണീരു കുടിച്ച ഒരു സ്ത്രീയോട് , ദാമ്പത്യത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഉപേക്ഷിച്ച ഭര്ത്താവിനെ  പ്രാഥമിക ആവശ്യങ്ങളെ പോലും സ്വയം ചെയ്യാൻ കഴിയാത്ത അവസ്ഥയില് തിരികെ കൊണ്ട് ചെന്ന് ഏറ്റെടുക്കാൻ പറയുന്നതിലെ ഔചിത്യം ..........
എന്നാൽ ഒരു മടിയും കൂടാതെ  ആ ഉമ്മ സമ്മതിച്ചു . പക്ഷെ ആങ്ങളമാരോട് ചോദിക്കണം, അവരാണ് ഇത്ര കാലം സംരക്ഷിച്ചത് , അവരുടെതാണ് വീട് ..
അവര്ക്കും എതിര്പ്പില്ല.  പക്ഷേ ഇനിയെങ്കിലും ബാക്കിയുള്ള ഭൂമിയും സ്വത്തും ഭാര്യയുടെയും മകന്റെയും പേരില് എഴുതി വെക്കണം ..
പക്ഷെ അതിനു ഉപ്പയുടെ ബന്ധുക്കൾ അനുവദിക്കില്ല.

സഹോദരനോട് അവരുടെ താക്കീത്  ഇങ്ങിനെയായിരുന്നു .
"അത് എഴുതി വാങ്ങി അവർ നിന്നെ ഉപേക്ഷിച്ചാൽ പിന്നെ ഞങ്ങളുടെ അടുത്തേക്ക് വരരുത് .."

പിന്നെയും കുറെ ദിവസങ്ങള് അവൻ എന്നോട് ചോദിച്ചു കൊണ്ടിരുന്നു .
ഇനി എന്ത് ചെയ്യും  അശ്രഫ്ക്ക ?

തിരിച്ചു ഞാനും 
നമ്മൾ എന്ത് ചെയ്യും ?

14 അഭിപ്രായങ്ങൾ:

 1. ഒരു ജീവിതകാലത്തെ പ്രവര്‍ത്തിയുടെ ഫലമാവാം ആ ഉപ്പ ഇപ്പോള്‍ അനുഭവിക്കുന്നത്.കൂടെയുള്ളവരൊക്കെ സഹായിക്കാന്‍ തയ്യാറായിട്ടും ചേരാത്ത മറ്റു ചിലത്. സമൂഹത്തിന്റെ മുന്‍പില്‍ മാതാപിതാക്കളെ നോക്കാത്ത മകനാണ് എപ്പോഴും കുറ്റക്കാരന്‍. മറ്റു കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട കാര്യം അവര്‍ക്കില്ല. ആ യുവാവിന്റെ ധര്‍മ്മസങ്കടം നമുക്ക് വായിക്കാനാവും. എങ്കിലും നമ്മള്‍ എന്ത് ചെയ്യും ?

  മറുപടിഇല്ലാതാക്കൂ
 2. ഒരിടത്ത് നിന്നും ലഭിക്കാത്തത് പരിഹാരം മാത്രമായിരുന്നു

  നമ്മള്‍ എന്തുചെയ്യും?

  മറുപടിഇല്ലാതാക്കൂ
 3. ഹൃദയമാണീ അക്ഷരങ്ങൾ ....
  നനവാർന്ന അക്ഷരങ്ങൾക്കിടയിലൊരു
  ചോദ്യവും
  ഇനിയെന്ത് ചെയ്യും ...

  മറുപടിഇല്ലാതാക്കൂ
 4. ഉത്തരം കിട്ടാത്ത ജീവിതങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 5. വാര്‍ധക്യവും അതിന്റെ പ്രശ്നങ്ങളും അങ്ങേയറ്റം സങ്കീര്‍ണമാണ്. പലപ്പോഴും ഉത്തരം കിട്ടാത്ത പ്രഹേളികകളായി ഇത് മാറുന്ന വേളയിലാണ് ചിലരെങ്കിലും വൃദ്ധരെ തെരുവില്‍ ഉപേക്ഷിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക. മറ്റ് പോംവഴികളില്ലാത്ത അവസ്ഥയില്‍ ചിലര്‍ ഇത്തരം കടുംകൈകള്‍ക്ക് മുതിരും, എന്നാല്‍ കുറേക്കൂടി ഹൃദയാലുക്കള്‍ ആയവര്‍ക്ക് ഇത്തരം എളുപ്പമാര്‍ഗങ്ങള്‍ അംഗീകരിക്കാനാവില്ല. അവര്‍ക്ക് മുന്നില്‍ ഒരു കീറാമുട്ടിപോലെ വൃദ്ധജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ സങ്കീര്‍ണതകള്‍ വലിയൊരു പ്രശ്നമായി മാറും.

  നല്ല കാലത്ത് ഭാവിയെക്കുറിച്ച് ആലോചിക്കാതെ ഈ വൃദ്ധര്‍ കാട്ടിക്കൂട്ടിയ പല ബുദ്ധിമോശങ്ങളും അവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായി എത്തുന്നവര്‍ക്ക് വിനയായി മാറുകയും ചെയ്യും. അഷ്റഫ് അവതരിപ്പിച്ച പ്രശ്നത്തില്‍ സംഭവിച്ചത് അതാണ്.

  വാര്‍ദ്ധക്യമെന്ന ആ വന്‍കടല്‍ താണ്ടേണ്ടതുണ്ട് എന്ന വസ്തുത മുന്‍കൂട്ടിക്കണ്ട് തങ്ങളുടെ നല്ല കാലത്ത് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ ആര്‍ക്കും വലിയ ഭാരമാവാതെ ജീവിക്കുന്നു.....


  മറുപടിഇല്ലാതാക്കൂ
 6. ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്.നിസ്സഹായനായിപ്പോവുകയാണ് മനുഷ്യന്‍.ആരൊക്കെയോ തീരുമാനിച്ചുറപ്പിച്ച വഴികള്‍ ഇപ്പോഴും ശരിയാകണം എന്നില്ല...എങ്കിലും എന്ത് ചെയ്യുമെന്ന്...ആരെ ധിക്കരിക്കും എന്ന്.കണക്കുകൂട്ടലുകള്‍ എവിടെയുമെത്താതെ

  മറുപടിഇല്ലാതാക്കൂ
 7. പ്രായോഗിക ജീവിതത്തിൽ പല വിഷമാവസ്ഥകളിലും മനുഷ്യന്റെ ബുദ്ധി മരവിക്കുന്നു. മതിയായ കാരണങ്ങൾ അതിനുണ്ടാകാം. കൂടുതലായും, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് കൊട്ടിഘോഷിക്കുന്നതിൽ ആയിരിക്കും മനുഷ്യർക്ക്‌ താല്പ്പര്യം. ഏതായാലും നല്ലത് വരാൻ പ്രാര്ത്ഥിക്കാം. ലോകാ സമസ്താ സുഖിനോ ഭവന്തു:

  മറുപടിഇല്ലാതാക്കൂ
 8. വല്ലാത്ത ഒരു അവസ്ഥ തന്നെ ...


  അടിക്കുറിപ്പായി പറയട്ടെ ,, ആണുങ്ങൾ നല്ല ആരോഗ്യമുള്ള സമയത്ത് സ്വൊന്തം ഭാര്യയോട്‌ ഉശിര് കാണിക്കാനും തല്ലാനും നില്ക്കും ,, തനിക്കു വാര്ധക്ക്യത്തിൽ തണല ആവാനുള്ളത് ഈ തല്ലുകൊള്ളി ഭാര്യയാണെന്നു ഓർക്കുന്നത് നല്ലതാണ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഉപ്പയും ഉമ്മയും കഴിഞ്ഞേ എന്തുമുള്ളൂ... അവരെ വലിച്ചെറിഞ്ഞ് ഒന്നും നേടാനാവില്ല

   ഇല്ലാതാക്കൂ
  2. ഉപ്പയും ഉമ്മയും കഴിഞ്ഞേ എന്തുമുള്ളൂ... അവരെ വലിച്ചെറിഞ്ഞ് ഒന്നും നേടാനാവില്ല

   ഇല്ലാതാക്കൂ