2013, ഓഗസ്റ്റ് 25, ഞായറാഴ്‌ചവാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി -1866 


മഞ്ചേരി നെല്ലിക്കുത്തിൽ വാരിയം കുന്നത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും കുഞായിശുമ്മയുടെ യും മകനായി ജനിച്ചു . പിതാവ് മൊയ്തീൻ കുട്ടി ഹാജിയും 1894  ലെ മണ്ണാർക്കാട് ലഹളയിൽ പങ്കെടുത്തു ആന്ധ മാനിലേക്ക് നാടുകടത്തപ്പെട്ട  ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്നു .
സൌമ്യനും ,ശാന്തനുമായിരുന്ന ഹാജി ബ്രിട്ടീഷ് ഭരണകൂടത്തോട് ഒരു വിധത്തിലും സമരസപ്പെട്ടിരുന്നില്ല .
ആലി മുസ്ലിയാരോടോത്തു നിന്ന് വെള്ളക്കാര്ക്കെതിരെ പട പൊരുതിയ ഹാജിയുടെ ചരിത്രം , 
കലാപത്തെ അധികാരി വര്ഗം വർഗീയ കലാപമാക്കി മാറ്റാൻശ്രമിച്ച വേളയിൽ  സഹോദര സമുദായങ്ങളെസംരക്ഷിക്കാനും, അവരെയും തങ്ങളോടൊപ്പം നിർത്താനും, 
സാധാരണക്കാരായ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കാനും കാണിച്ചിരുന്ന ശുഷ്കാന്തി ,
തന്നോടൊപ്പമുള്ളവരെ സംരക്ഷിക്കാൻ വെള്ള പട്ടാളത്തിന്റെ നേരെ പാഞ്ഞടുത്ത ധീരത , 
എല്ലാം ഓരോ ദേശ സ്നേഹിയ്ക്കും രോമാ ഞ്ചത്തോടെ മാത്രമേ  വായിച്ചു തീര്ക്കാൻ കഴിയൂ .. 
ഒടുവിൽ  ആ ധീര ദേശാഭിമാനിയെ ബ്രിട്ടീഷ് പട്ടാളം പിടികൂടി 1922  ജനുവരി ഇരുപതിന് മലപ്പുറം മഞ്ചേരി റോഡിലെ കോട്ടകുന്നിന്റെ  ചെരുവിൽ വെച്ച്  വെടി വെച്ച് കൊല്ലുകയായിരുന്നു .. 
ആ ധീര യോദ്ധാവിന്റെ ഓര്മ്മയ്ക്ക് നാല് വരികൾ ഇവിടെ കുറിക്കട്ടെ .......


വാരിയം കുന്നത്ത്  ഹാജി മൂപ്പരെ ധീരത യുള്‍ കൊണ്ടരീ കഥ
വാരികുന്തത്തിന്റെ മുന്നില്‍ നെഞ്ചകം കാട്ടി കൊടുത്തൊരു  ശൂരത 
പാരില്‍ പരലോക പ്രീതി  ഉള്‍ക്കൊണ്ട്‌  പോരിന്നിറങ്ങിയോരീ കഥ 
പാടി പറയുവാന്‍ ആഫിയത്തേക്  ആലം പടച്ചുള്ള  റബ്ബനാ 

പേരും പെരുമയും നേടുവാനല്ലാതെ
ഘോരം ഗര്‍ജ്ജിക്കുന്ന തോക്കുകള്‍ മുമ്പാകെ
ചോരയോഴുക്കി മരിച്ചവരില്ലാതെ
വീര ചരിതം രചിച്ചവര്‍ പിന്നാലെ
സത്യം  മറന്നീടുന്നു - ശുഹദാക്കള്‍
നിത്യം  ജീവിച്ചീടുന്നു .............          (വാരിയം കുന്നത്ത്  ഹാജി)

ലക്‌ഷ്യം പിഴച്ചു പതിച്ചു പോയുള്ള പീരങ്കിക്കുണ്ട് പഴം കഥ
പക്ഷം പിഴച്ചു കുതിച്ചു വന്നു തോറ്റോടിയൊളിച്ച  നായര്‍ പട


മമ്പുറം സയ്യിദ് അലവി തങ്ങള്‍ തൊട്ട്
ചെമ്പന്‍ പോക്കര്‍ ഉണ്ണി മൂസ ഹൈദ്രോസ് കൂട്ട്
അത്തന്‍ കുരിക്കള്‍ ആദം മുസ്ലിയാരും  മുമ്പ്
എത്തിര നേതാ നയിച്ചു  സമരം മുമ്പ്
സ്വരാജ്യത്തെ  തേടി കൊണ്ട് - ഈമാനെന്ന
ആയുധ മേന്തി കൊണ്ട് ........
                                                    (വാരിയം കുന്നത്ത്  ഹാജി)

കേരളമിന്നോളം കേട്ടറിഞ്ഞൊരു കേവല യുദ്ധ മല്ലീ കഥ
കേളി മികച്ചൊരു ധീര യോദ്ധാവിന്‍ പോരിശയേറിയോരീ കഥ


ധീര സഹാബത്തിന്‍ പോരിശ കേട്ടാരെ
നേരെയടുത്തോരാ ധീരനതിനാലെ
ചോര ചിതറി തെറിച്ചൊരു മണ്ണാലെ
ഘോരം വിളിച്ചു തക്ബീര്‍ ധ്വനിയാകെ
മണ്ണിലമര്‍ന്നീടുന്നു  -വാരിയം
കുന്നത്തോരോര്‍മ്മയിന്ന്

വാരിയം കുന്നത്ത്  ഹാജി മൂപ്പരെ ധീരത യുള്‍ കൊണ്ടരീ കഥ
വാരികുന്തത്തിന്റെ മുന്നില്‍ നെഞ്ചകം കാട്ടി കൊടുത്തൊരു  ശൂരത 17 അഭിപ്രായങ്ങൾ:

 1. അഷ്റഫ് ..

  മുമ്പെന്നോ ഇതുപോലൊന്ന് വായിച്ചപ്പോൾ ഞാനവിടെ അഭിപ്രായപ്പെട്ടിരുന്നു അതിനൊരു സംഗീതം നൽകിയാൽ നന്നാവുമെന്ന് . ഒന്ന് കൂട്ട്[പിടിച്ചു ശ്രമിക്കാം ആ മേഖലയിൽ ഉള്ളവരുമായി .
  എത്രയോ വായിച്ചു ഇവരെയൊക്കെ കുറിച്ച് . എത്ര കേട്ടാലും അതേ ആവേശം തോന്നുന്ന ചരിത്രങ്ങൾ .
  നന്നായി എഴുതി .

  മറുപടിഇല്ലാതാക്കൂ
 2. ധീരദേശാഭിമാനികള്‍ക്ക് ഒരു ഇളമുറക്കാരന് ഇതിലപ്പുറം എന്താണ് നല്‍കാനാവുക ......
  ഉചിതമായ സംഗീതത്തിന്റെ അകമ്പടിയോടെ അഷ്റഫിന്റെ ഗാനങ്ങള്‍ മാലോകര്‍ പാടിനടക്കുന്ന നാളുകള്‍ക്കായി കാത്തിരിക്കുന്നു .....

  മറുപടിഇല്ലാതാക്കൂ
 3. വീരചരിതമെഴുതിയ ധീരന്മാര്‍

  മറുപടിഇല്ലാതാക്കൂ
 4. മനോഹരമായ വരികള്‍ . ധീരതയുടെയും രാജ്യസ്നേഹത്തിന്റെയും അളവ് വ്യക്തമാക്കുന്ന പദപ്രയോഗങ്ങള്‍ .ആദ്യത്തെ നാലുവരികളില്‍ ആ ധീരരുടെ ആത്മവീര്യങ്ങള്‍ തുളുമ്പി. വാമൊഴിയില്‍ കേള്‍ക്കാന്‍ കൊതി തോന്നുന്ന വരികള്‍

  മറുപടിഇല്ലാതാക്കൂ
 5. ചരിത്രത്തെ തിരുത്തിക്കുറിക്കാന്‍ ധൈര്യപ്പെട്ട ധീരന്മാരുടെ കഥകള്‍ നിലനില്‍ക്കണം... അത് ഏതു രൂപത്തില്‍ ആയാലും .. ആശംസകള്‍ . . .

  മറുപടിഇല്ലാതാക്കൂ
 6. തീര്‍ച്ചയായും ധീരദേശാഭിമാനികളുടെ വീരചരിതങ്ങള്‍ മാലോകര്‍
  അറിയണം.ഗാനം ഏവര്‍ക്കും ആലപിക്കാന്‍ തരത്തില്‍ ചിട്ടപ്പെടുത്തണം........
  നല്ല വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. 1921 സിനിമയാണ് ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് . ചെറുവാടി പറഞ്ഞപോലെ ഇതിനു ഒന്ന് ഈണം നല്‍കിക്കൂടെ ??

  മറുപടിഇല്ലാതാക്കൂ
 8. പണ്ടെന്നോ തുടക്കം കുറിച്ചതല്ലേ ഇതെഴുതാൻ. വൈകിയെത്തിയെങ്കിലും മനോഹരമായി. അഭിനന്ദനങ്ങൾ..

  മറുപടിഇല്ലാതാക്കൂ
 9. മണ്‍ മറഞ്ഞു പോയ ചരിത്ര പുരുഷന്മാരുടെ കഥകള പുതിയ തല മുരകളിലെക്ക് പകര്ന്നു തന്നതിന് നന്ദി ഇക്ക

  മറുപടിഇല്ലാതാക്കൂ
 10. അഷറഫ് തന്നെ പാടി ഒരു ക്ലിപ്പ് ആട് ചെയ്താലും മതി. പൂക്കാട്ടൂര്‍ യുദ്ധം തുടര്‍ച്ച, എന്ന് ചേര്‍ക്കാം.

  മറുപടിഇല്ലാതാക്കൂ
 11. വളരെ നന്നായി ഇനിയും പ്രതീക്ഷിക്കട്ടെ ഇങ്ങനെയുള്ള നമ്മുടെ പൂര്‍വികരുടെ ചരിത്രം , വരികള്‍ക്ക് ഈണം നല്‍കിയാല്‍ ആരും ഇഷ്ട്ടപെടും ശ്രമിക്കുമല്ലോ - സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 12. ഈ അക്ഷര സമര്‍പ്പണം നന്നായി അഷറഫ്‌...

  ചരിത്രത്തിലെ ചില പുതിയ അറിവുകളാണ് എനിക്ക് ലഭിച്ചത്

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 13. മനോഹരവും വസ്തു നിഷ്ഠവുമായ ഈ വിവരണം കുറച്ചു കൂടി വിശദമായി തന്നെ ആവാമായിരുന്നു. നല്ലൊരു പടപ്പാട്ട് കൂടി ആസ്വദിക്കാനും ആയി. അനുഗ്രഹീതമായ തൂലിക

  മറുപടിഇല്ലാതാക്കൂ
 14. നല്ല താളാത്മകമായ വരികള്‍

  മറുപടിഇല്ലാതാക്കൂ
 15. പ്രകമ്പനം കൊള്ളിക്കുന്ന വരികള്‍ക്ക് ആശംസകള്‍........!

  മറുപടിഇല്ലാതാക്കൂ