അശ്രഫാം സല്‍വ കുറിത്ത് ചേര്‍ത്ത് വാക്കുകള്‍ക്കപ്പുറത്ത്
ഉശിര് ചേര്‍ത്തൊരു മാല കോര്‍ത്തത് പാടിടാം പോരെ - നിന്റെ
ബഷറ് ലങ്കും മോറ തോര്‍ത്ത് ഉറങ്ങിടാം ചാരെ ...
തശ്രിഫും ദുആ സലാത്തും ചൊല്ലി രാവെല്ലാം വെളുത്തും
ഇശല് മൂളിയ പോലെ നീ പറഞ്ഞ കിസ്സകളും - കേട്ട്
ഇഷാഉ തൊട്ടു സുബഹി വരെ പിന്നെന്തിനൊരു പാട്ട് .........(അശ്രഫാം സല്‍വ കുറിത്ത്)
സുബഹി ബാങ്ക് വിളിയും കേട്ട് ഉണരുമെൻ ഉള്ളം തുടുത്ത്
സുകൃതമാ പൗസ്സാക്ക് നാളിലെ ഓർമ്മതൻ കെട്ട് - ഇന്നും
ചുണ്ടിലൊരു ചെറു പുഞ്ചിരി കൊണ്ടുണ്ട് ഹാജത്ത് ......(അശ്രഫാം സല്‍വ കുറിത്ത്)
പരുഷമെന്‍ പല പദവുമിന്ന് പിടിവിടുന്നറിയാതെയൊന്ന്
പല തരത്തിലും പരുപരുത്തെന്‍ ഖല്ബ് നീറുന്നു -ഒന്ന്
പതി പറഞ്ഞു കരഞ്ഞു തീര്‍ക്കാന് കൊതിയുമാണിന്ന് ......(അശ്രഫാം സല്‍വ കുറിത്ത്)
കാണുവാന്‍ വിധി തന്ന റബ്ബ് കണ്ടിടുന്നുണ്ട്നെറെ ഹുബ്ബ്
കൊണ്ട് ഖല്‍ബ് നിറഞ്ഞ് പൂമണം ഉണ്ടതിന്‍ വമ്പ് - ചൊല്ലി
ഖല്‍ബകന്നാല്‍ കണ്ണകന്നത് യാരെ പഴം ചൊല്ല് ..... .(അശ്രഫാം സല്‍വ കുറിത്ത്)

പാട്ടറിയാത്ത ഞാന്‍ പോലും ഈ മനോഹരമായ വരികള്‍ക്കൊരു ഈണംനല്‍കാന്‍ വൃഥാ ശ്രമിച്ചുപോയി..............
മറുപടിഇല്ലാതാക്കൂആശംസകള്

പ്രാസമുള്ള താളമുമുള്ള ഈണമുള്ള പദങ്ങള്‍ പഴയ പാട്ടുകളെ അനുസ്മരിപ്പിക്കുന്നു...
മറുപടിഇല്ലാതാക്കൂപരുഷമല്ല, ഹൃദ്യമായ പദങ്ങള്‍ തന്നെ എല്ലാം.
മറുപടിഇല്ലാതാക്കൂധൈര്യമായി പിടിവിട്ടോട്ടെ.
വായിക്കുന്നവരുടെയും ഖല്‍ബ് നിറഞ്ഞ് പൂമണം പരക്കട്ടെ
ഇതൊന്ന് പാടിക്കേള്‍ക്കാന്‍ എന്തുവഴി
മറുപടിഇല്ലാതാക്കൂഇതിന്റെ രീതിയൊന്ന് പറഞ്ഞെരി മാഷെ..
മറുപടിഇല്ലാതാക്കൂഞാനിപ്പൊത്തന്നെ മൂന്ന് രീതീല്‍ പാടി..
പാടിത്തന്നില്ലേല്‍ ഇനീം രീതിണ്ടാ്ക്കും..
കൊള്ളാം
മറുപടിഇല്ലാതാക്കൂ