വിളപ്പില്‍ ശാല :
ഇശല്‍ : ഹക്കാനെ കോന്‍ അമറാല്‍
പച്ച കിളികള്‍ പാറും ചിത്രശലഭങ്ങള്‍ ഏറും പച്ച പിടിച്ചൊരു ഗ്രാമം
പാറി പറന്നു കുയില്‍ പാടിയുറക്കും ചെറു പൂക്കള്‍ നിറഞ്ഞൊരു ഗ്രാമം
ആറും പുഴകളും ചെറു തോടും കുളങ്ങളും മാറില്‍ വഹിച്ചൊരു ഗ്രാമം
ആരും കണ്ടാല്‍ കൊതിക്കും ഊര് വിളപ്പില്‍ ശാല പേരാല്‍ അറിഞ്ഞിട്ടും ഗ്രാമം
നാടിന്റെ ജീവ നാഡിഗ്രാമങ്ങളെന്നു ചൊന്നു രാഷ്ട്ര പിതാവ് ഗാന്ധിജി
നാട്യങ്ങള്‍ ഏറുമിന്നു നോട്ടില്‍ പതിച്ചിടാന്‍ ചിത്രമായി മാറി ഗാന്ധിജി
നാട്ടിന്‍ പുറങ്ങളെല്ലാം പാട്ടമെടുത്തു പട്ടണത്തിന്‍ കോളാമ്പിയാക്കിടും
നാറ്റം സഹിച്ചിടാതെ രോഗം ശമിച്ചിടാതെ ഗ്രാമം ദുരിതം പേറിടും
നാടും നഗര പരിഷ്കാരം മനുഷ്യരില്‍ വളര്‍ത്തുന്ന തെന്തു മാന്യത
നാറും അവശിഷ്ടമേറി പാറും പ്ലാസ്റ്റിക് ലോറി തള്ളുന്നതെന്തു ക്രൂരത
വീടും പരിസരവും ജീവിക്കാന്‍ ഉതകില്ല എങ്കില്‍ പിന്നെന്ത് ബാധ്യത
വീണ വായിച്ചിടുന്ന ഭരണ കര്‍ത്താക്കളുടെ വാക്കുകള്‍ക്കെന്ത് സാധ്യത
ആറ്റില്‍ കുളിച്ചു ചെറു കാറ്റും കുളിരുമേറ്റ് ഊറ്റംകൊണ്ടൊരു ജനത
ഏറ്റംദുരിതം പേറി കാറ്റ് വഹിച്ചു വരും നാറ്റം സഹിച്ചിടുവാതെ
ചാറ്റല്‍ മഴയ്ക്ക് പോലും കൂറ്റന്‍ അഴുക്കു വെള്ളം ഏറ്റു വാങ്ങുന്ന ജനത
മാറ്റം കൊതിച്ചു കൊണ്ട് തോറ്റു പിന്മാറിടാതെ ഊറ്റം കുതിച്ചു ജനത
ജാതി മതം മറന്നു രാഷ്ട്രീയവും വെടിഞ്ഞു ഒറ്റക്കെട്ടായി നില്‍ക്കുകില്‍
ജായിസായിടുമേത് ജയ്ഷ വന്നാലും ജന രോഷം വിധിക്ക് മുകളില്‍
ചൊല്ലുന്നഭിവാദനങ്ങള്‍ തെല്ലും ഭയമില്ലാതെ കല്ലായുറച്ച നിങ്ങളില്‍
പുല്ലും പുല്‍ച്ചാടി നെല്ലും കുല്ലും നിറഞ്ഞ മണ്ണിന്‍ ഗന്ധം ശ്വസിച്ചിടാംനാളെ
ചുമ്മാ ഒന്ന് പാടി നോക്കിയത് ഇവിടെ
http://youtu.be/Pgo0gbpeusw

മറുപടിഇല്ലാതാക്കൂനാട്യങ്ങള് ഏറുമിന്നു നോട്ടില്‍ പതിച്ചിടാന്‍ ചിത്രമായി മാറി ഗാന്ധിജി
നാട്ടിന്‍ പുറങ്ങളെല്ലാം പാട്ടമെടുത്തു പട്ടണത്തിന്‍ കോളാമ്പിയാക്കിടും
നാറ്റം സഹിച്ചിടാതെ രോഗം ശമിച്ചിടാതെ ഗ്രാമം ദുരിതം പേറിടും
വിളപ്പില്‍ശാല സമരം ഒരു മാതൃകയാവണം , ഒരു ജനത ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ പോരാടിയപ്പോള്‍ അവരാഗ്രഹിക്കുന്നത് അവരെ തേടി വരുമെന്ന് അവര്‍ ലോകത്തിനു കാണിച്ചു കൊടുത്തു ......
ഇല്ലാതാക്കൂപുണ്യാളന് എഴുതി :ജീവിക്കാന്‍ വേണ്ടിയുള്ള സമരങ്ങള്‍
ആഹാ
മറുപടിഇല്ലാതാക്കൂഇത് കൊള്ളാമല്ലൊ ഭായി
ആരെങ്കിലും ഒന്ന് പാടട്ടെ ഇത്
അവിടെ താമസിക്കുന്നവരുടെ കാര്യം ദയനീയം തന്നെ..
മറുപടിഇല്ലാതാക്കൂഉയരട്ടെ പ്രതിഷേധജ്വാലകള്‍,മാലിന്യ മുക്തമാകട്ടെ കേരളം
മറുപടിഇല്ലാതാക്കൂമാലിന്യങ്ങള് വലിയ പ്രശ്നം തന്നെ.
മറുപടിഇല്ലാതാക്കൂനൂറായിരം പ്രബന്ധങ്ങളേക്കാളും, പ്രസംഗങ്ങളെക്കാളും ശക്തമായി ഒരു സര്‍ഗസൃഷ്ടിക്ക് ആശയപ്രചരണം നടത്താനാവുമെന്നു കേട്ടിട്ടുണ്ട്. സാധാരണ ജനങ്ങള്‍ ഹൃദയത്തോടു ചേര്‍ത്തുവെച്ച മാപ്പിളപ്പാട്ടിന്റെയും, കെസ്സുപാട്ടിന്റെയും താളത്തിലൂടെ വലിയൊരു ജനകീയപ്രശ്നം ഉയര്‍ത്തിക്കാട്ടിയ അഷ്റഫ് എന്റെ കൂട്ടുകാരന്‍ ആണെന്നതില്‍ അഭിമാനിക്കുന്നു....
മറുപടിഇല്ലാതാക്കൂഎഴുത്തുകാരന്റെ ആയുധം അവന്റെ തൂലികയാണ്. പാട്ട് വളരെ നന്നായിരിക്കുന്നു അഷ്‌റഫ് ഭായി. ആശംസകളോടെ.
മറുപടിഇല്ലാതാക്കൂവിളപ്പിൽ ശാല സംഭവങ്ങളെ ആസ്പദമാക്കിയെഴുതിയ ഈ പാരഡി നന്നായി
മറുപടിഇല്ലാതാക്കൂജാതി മതം മറന്നു രാഷ്ട്രീയവും വെടിഞ്ഞു ഒറ്റക്കെട്ടായി നില്‍ക്കുകില്‍
മറുപടിഇല്ലാതാക്കൂജായിസായിടുമേത് ജയ്ഷ വന്നാലും ജന രോഷം വിധിക്ക് മുകളില്‍
ചൊല്ലുന്നഭിവാദനങ്ങള്‍ തെല്ലും ഭയമില്ലാതെ കല്ലായുറച്ച നിങ്ങളില്‍
പുല്ലും പുല്‍ച്ചാടി നെല്ലും കുല്ലും നിറഞ്ഞ മണ്ണിന്‍ ഗന്ധം ശ്വസിച്ചിടാംനാളെ
അഷറഫ് ഭായ് ... പ്രതിഷേധത്തിന്റെ വേറിട്ടൊരു ശൈലി. ജനങ്ങള്‍ മനസ്സിലേറ്റിയ ഇശലിന്റെ താളം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
മറുപടിഇല്ലാതാക്കൂപ്രതിഷേധത്തിനു മാപ്പിളപ്പാട്ട്.. നന്നായി.. ഒരുപാട് നാവുകള്‍ ഇത് പാടട്ടെ
മറുപടിഇല്ലാതാക്കൂപ്രാസം കൂട്ടിയിണക്കിയ മൂര്‍ച്ചയുള്ള വാക്കുകള്‍.
മറുപടിഇല്ലാതാക്കൂആ സമരക്കാര്‍ക്ക് ഇതിന്റെയൊരു കോപ്പി നേരത്തെ കിട്ടിയിരുന്നെങ്കില്‍ സംഗതി കൊലവറിയെക്കാള്‍ ഹിറ്റ് ആയേനെ.........
ഹക്കാന കോനമരയില്‍ ഉള്ള പ്രതിഷേദം നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂവരികളുടെ എന്‍ഡില്‍ ഓരോ അക്ഷരം കുറച്ചിരുന്നു എങ്കില്‍ പാടാന്‍ ഒന്നൂടെ ഒരു ഈ ണം ആയിരിന്നു
ഗാന്ധിജി എന്നുള്ള സ്ഥലത്ത് ഗാന്ധി എന്ന് മാത്രം ആണെങ്കില്‍ എങ്ങിനെ ഇരിക്കും അത് പോലെ
(എന്റെ തോന്നലാ കേട്ടോ പൊട്ടത്തരം ആയെങ്കില്‍ ക്ഷമിക്കുമ )
പ്രതിഷേധത്തിന്റെ വേറിട്ട രീതി...
മറുപടിഇല്ലാതാക്കൂആശംസകള്..
നഗരത്തിലെ സമ്പന്നര്‍ പുറന്തളുന്ന മാലിന്യം പേറാന്‍ വിധിക്കപെട്ടവരാണോ ഗ്രാമങ്ങളിലെ പാവപെട്ടവര്‍, സര്‍ക്കാരുകളും കോടതികളും ജനങ്ങള്‍ക്ക് വേണ്ടിയാവണം അല്ലാതെ സമ്പന്ന വിഭാഗത്തിനെ കാവല്‍ പണി മാത്രം ഏറ്റെടുക്കരുത്... വിളപിന്‍ശാലയിലെ ജനകീയ സമരത്തിന് അഭിവാദ്യങ്ങള്‍....
മറുപടിഇല്ലാതാക്കൂപ്രതിഷേധത്തിന്റെ ഈ വരികള്‍ മികച്ചതായി
മറുപടിഇല്ലാതാക്കൂനിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂ" നാടിന്റെ ജീവ നാഡിഗ്രാമങ്ങളെന്നു ചൊന്നു രാഷ്ട്ര പിതാവ് ഗാന്ധിജി
മറുപടിഇല്ലാതാക്കൂനാട്യങ്ങള് ഏറുമിന്നു നോട്ടില്‍ പതിച്ചിടാന്‍ ചിത്രമായി മാറി ഗാന്ധിജി
നാട്ടിന്‍ പുറങ്ങളെല്ലാം പാട്ടമെടുത്തു പട്ടണത്തിന്‍ കോളാമ്പിയാക്കിടും
നാറ്റം സഹിച്ചിടാതെ രോഗം ശമിച്ചിടാതെ ഗ്രാമം ദുരിതം പേറിടും "
ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു. ആശംസകള്‍.
അഷ്റഫ് ക്ക ,യു ടുബില്‍ കേട്ടുട്ടോ പാട്ട് ,നല്ല ആലാപനം ,അത് കരോക്ക ഇട്ടു കൂട്ടുകാരനോട് പാടിച്ചു നോക്കി ഞാന്‍ ,ഒന്നും കൂടി കേള്‍കാന്‍ സുഗമായി അപ്പോള്‍ ,മെയില്‍ id തരുവാണേല്‍ ആ എം പി ത്രീ അയച്ചു തരാം ട്ടോ !!
മറുപടിഇല്ലാതാക്കൂഞാന് മെയില്‍ ഐഡി തരാം. എനിക്ക് അയച്ചു താ. കേള്‍ക്കാലോ.
ഇല്ലാതാക്കൂraghavaramji@gmail.com
എനിക്കും ..siyaf.k.a@gmail.com
ഇല്ലാതാക്കൂസന്തോഷം ഫൈസല്‍ ,ഇങ്ങോട്ട് പോന്നോട്ടെ firashashraf@gmail.com
ഇല്ലാതാക്കൂചെറുത്തു നിൽപ്പിന്റെ സ്വരം മൂർച്ചയുള്ളതായി.
മറുപടിഇല്ലാതാക്കൂനന്ദി എല്ലാവര്ക്കും .....ചെറുത് നില്പ് വിജയിക്കട്ടെ
മറുപടിഇല്ലാതാക്കൂദുരിതമനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ ചെറുത്തു നില്‍പ്പിന്റെ ശബ്ദം.
മറുപടിഇല്ലാതാക്കൂഅത് പോസ്റ്റിലും യു ടുബിലും കണ്ടു അനുഭവിച്ചു. വരികള്‍ നന്നായി. ആലാപനവും കൊള്ളാം ..
ആശംസകള്‍ .. അഷറഫ്
ഈ പ്രതിഷേധം ഒരു കടലായി ഇരമ്പട്ടെ ! ആശംസകള്‍ ഭായ് !
മറുപടിഇല്ലാതാക്കൂവിപ്ലവം വിജയികട്ടെ...
മറുപടിഇല്ലാതാക്കൂഒരു ജനകീയ സമരത്തിനെ കണ്ടില്ലെന്ന് നടിച്ച് ഒരു സർക്കാരുകൾക്കും മുമ്പോട്ട് പോകാൻ പറ്റില്ലതന്നെ..
മറുപടിഇല്ലാതാക്കൂkollaam.
മറുപടിഇല്ലാതാക്കൂപ്രതിഷേധം മാപ്പിളപ്പാട്ട് രൂപത്തിലും .....നന്നായി.
മറുപടിഇല്ലാതാക്കൂനാടിന്റെ ജീവ നാഡിഗ്രാമങ്ങളെന്നു ചൊന്നു രാഷ്ട്ര പിതാവ് ഗാന്ധിജി
മറുപടിഇല്ലാതാക്കൂനാട്യങ്ങള് ഏറുമിന്നു നോട്ടില്‍ പതിച്ചിടാന്‍ ചിത്രമായി മാറി ഗാന്ധിജി
നാട്ടിന്‍ പുറങ്ങളെല്ലാം പാട്ടമെടുത്തു പട്ടണത്തിന്‍ കോളാമ്പിയാക്കിടും
നാറ്റം സഹിച്ചിടാതെ രോഗം ശമിച്ചിടാതെ ഗ്രാമം ദുരിതം പേറിടും
ആദ്യം നമുക്ക് ഇനി വേണ്ടത്
മാലിന്യ ഒരു നിർമ്മാജന സംസ്കാരമാണ് ..!