2012, ജൂലൈ 31, ചൊവ്വാഴ്ച

ഖുര്‍ആന്റെ തണലില്‍

നയിനാര്‍ നബി തങ്ങള്‍  ഹിറാ  ഗുഹയില്‍
നവുമായി ഇരിക്കുന്ന ഒരു വേളയില്‍
മലക്ക് ജിബ്രീല്‍ ആ  അടുക്കല്‍ ചെന്ന്
പതുക്കെ പറയുന്നു "ഇഖ്റഉ " എന്ന്

ഓതാന്‍ അറിയില്ലെന്ന്  ഉരയ്ത്തു  തങ്ങള്‍
ഓതീടണം എന്നായി   ജവാബ് ജിബ്രീല്‍
ഓതൂ  ഇറയോ ന്റെ തിരുനാമത്തില്‍
ഓതീടുക സൃഷ്ടിച്ചവന്‍ നാമത്തില്‍

നാമം ജപിച്ചു  ബി ഇസ്മില്ലാഹി
നാരി ഖദീജയില്‍ അണഞ്ഞു ഭയമില്‍
നാഥാ പ്രിയ പതിക്കിതെന്തു പറ്റി
നാരീ  വറക്ക ത്തോട്  അറിവ് തേടി

അറിവാന്‍ വറക്കത്തു ഉണര്‍ത്തീടുന്നു
അഹദോന്‍  അയച്ച ദൂതനാണ്‌ എന്ന്
അറിവായി ഒരു ഗ്രന്ഥ പിറവിയന്ന്
അതിനാല്‍ അഹമ്മദ്  നബിയായന്ന്

നബിയില്‍ സ്വലാതുംവാ സലാമോതീടാം
നബിയില്‍ ഇറങ്ങിയ കലാമോതീടാം
നിസ്കാരവും സക്ക ' നില നിര്‍ത്തീടാം
നിത്യ സുബര്ഗത്തെ കരഞ്ഞു തേടാം
21 അഭിപ്രായങ്ങൾ:

 1. ഈണത്തില്‍ ചോല്ലാനാകുന്ന ഭക്തിഗാനം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി റാംജി സാര്‍ ,വായനയ്ക്കും അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 2. ആശംസകള്‍ ...ഇതൊന്നു പാടിയും കൂടി കേട്ടാലെ ഒരു രസം കിട്ടൂ.

  മറുപടിഇല്ലാതാക്കൂ
 3. മറുപടികൾ
  1. നന്ദി ആബിദ് സാര്‍ വായനയ്ക്കും അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 4. മാപ്പിളപ്പാട്ടിന്റെ മധുരം .മാപ്പിളപ്പാട്ട് എഴുത്തുകാര്‍ അതിന്‍റെ രീതി സൂചിപ്പിക്കുന്ന ഒരു രീതി ഉണ്ടല്ലോ ,അത് കൂടെ സ്വീകരിച്ചിരുന്നെങ്കില്‍ നന്നായേനെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇത് ഒരു പഴയ "തൊങ്കല്‍" എന്ന ഇശല്‍ ആണ് .സന്തോഷം ഉണ്ട് കേട്ടോ

   ഇല്ലാതാക്കൂ
 5. ഖുര്‍ആന്‍ എന്നും തണല്‍ ആണ്....
  നല്ല വരികള്‍...

  മറുപടിഇല്ലാതാക്കൂ
 6. "വിശുദ്ധ ഖുറാന്റെ പിറവി" ഈണം ചേര്‍ത്തു തന്നെയാണ് എഴുതിയിരിക്കുന്നത് എന്ന് രണ്ടാം ആവര്‍ത്തി വായിച്ചപ്പോള്‍ മനസ്സിലായി.
  കവി സ്വന്തം ശബ്ദത്തില്‍ ആലപിച്ച ഒരു ഓഡിയോ ക്ലിപ്പും കൂടി ചേര്‍ത്തിരുന്നെങ്കില്‍ ഒന്നൂടെ നന്നായേനെ. :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സന്തോഷം പ്രിയ സ്നേഹിതാ .. ആ കടും കൈക്ക് ഞാന്‍ മുതിരില്ല ..:))

   ഇല്ലാതാക്കൂ
 7. നല്ല വരികള്‍ ...ഈണം കൂടി കൊടുത്തു പാട്ടാക്കൂ ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി കൊച്ചുമോള്‍...ഇവിടെ കണ്ടതില്‍ സന്തോഷം

   ഇല്ലാതാക്കൂ
 8. നബിയില്‍ സ്വലാതുംവാ സലാമോതീടാം
  നബിയില്‍ ഇറങ്ങിയ കലാമോതീടാം
  നിസ്കാരവും സക്ക ' നില നിര്‍ത്തീടാം
  നിത്യ സുബര്ഗത്തെ കരഞ്ഞു തേടാം


  ഇന്ന് നഷ്ടപെട്ടു കൊണ്ടിരിക്കുന്ന, മാപ്പിളപ്പാട്ടിന്റെ തനതുശൈലി..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പഴമക്കെന്നും പുതുമയല്ലേ ഖാദു ..സന്തോഷം കേട്ടോ

   ഇല്ലാതാക്കൂ
 9. ജനുവരി /ഫെബ്രുവരിയില്‍ നാം ചര്ച്ച. ചെയ്ത വിഷയത്തിന്റെ പരിണിതി വീണ്ടും ചര്ച്ചി ചെയ്യേണ്ടിയിരിക്കുന്നു.
  അന്ന് ചര്ച്ച യില്‍ ഇടപെട്ടവരെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെ ഈ ലിങ്ക് ഇടുന്നത്. താല്പര്യമില്ല എങ്കില്‍, എന്തെങ്കിലും അസൌകര്യമോ താല്പര്യ കുറവോ തോന്നുന്നുവെങ്കില്‍ സാദരം ക്ഷമിക്കണമെന്നും ലിങ്ക് ഡിലിറ്റ് ചെയ്യണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
  അഭിപ്രായങ്ങളും നിര്ദ്ദേ ശങ്ങളും പ്രതീക്ഷിക്കുന്നു. വിയോജിപ്പുകള്‍ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

  മറുപടിഇല്ലാതാക്കൂ
 10. നല്ല ഗാനം ,,, ഇനിയും ഇത് പോലെത്തെ ഗാനം വന്നോട്ടെ ,,

  മറുപടിഇല്ലാതാക്കൂ
 11. ഭക്തിനിറഞ്ഞ വരികൾ, മനസ്സും നിറയുന്നു. ആശംസകൾ

  മറുപടിഇല്ലാതാക്കൂ