2012, മേയ് 31, വ്യാഴാഴ്‌ച

പൂക്കോട്ടൂര്‍ യുദ്ധം : രണ്ടാം ഭാഗം


സാമൂതിരിയുടെയും ഹൈദരാലി ഖാന്റെയും ഏറനാട് വള്ളുവനാട് പ്രദേശങ്ങളിലെ  നികുതി പിരിവുകാരനയിരുന്ന ഉണ്ണി മൂസ മൂപ്പനെ അകാരണമായി ആ സ്ഥാനത്ത് നിന്ന് നീക്കുകയും പകരം പ്രദേശങ്ങളിലെ ഭൂ പ്രഭുക്കന്മ്മാരെ ഏല്‍പ്പിക്കുകയും ചെയ്തതോടെയാണ്‌ ബ്രിട്ടീഷ്കാര്‍ക്കെതിരെ ഈ പ്രദേശങ്ങളില്‍   സമരങ്ങള്‍ ആരംഭിക്കുന്നത് .
1792  ല്‍ ഉണ്ണി മൂപ്പനെയും സംഘത്തെയും പിടിക്കാന്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ നായര്‍ പടയാളികളുടെ സഹായത്തോടെ ശ്രമിച്ചെങ്കിലും സാധിച്ചില്ല . പിന്നീട് അദ്ദേഹത്തിന്‍റെ തലയ്ക്കു  ഇനാം   പ്രഖ്യാപിക്കുകയും പതിറ്റാണ്ടുകള്‍ക്ക് ശേഷം അദ്ദേഹം മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ആണുണ്ടായത്. അതോടൊപ്പം മൂപ്പന്റെ സഹചാരികള്‍ ആയി മാറിയ  
(ബ്രിട്ടീഷ് ഗവ: ഉദ്യോഗസ്ഥന്‍ ആയിരുന്ന )ഭൂവുടമ  അത്തന്‍ ഗുരുക്കളടക്കം പലരും കൊല്ലപ്പെട്ടു . അത്തന്‍ ഗുരുക്കളുടെ ഭൂമി കണ്ട് കെട്ടി .അതിനെതിരെ പട നയിച്ച ഗുരുക്കളുടെ മകനും അനുയായികളും രക്ത സാക്ഷികളായി . തുടര്‍ന്ന് ഈ സമരം പലയിടങ്ങളിലും തുടര്‍ന്ന് പോന്നു .അവയില്‍  മുട്ടിച്ചിറ കലാപം , ചേരൂര്‍ കലാപം ,കൊളത്തൂര്‍ കലാപം തുടങ്ങിയവ പ്രസിദ്ധമാണ് , 
മമ്പുറം തങ്ങളുടെ ആഹ്വാനവും നേരിട്ടുള്ള ഇടപെടലുകളും  ഇതില്‍ പല സമരങ്ങള്‍ക്കും പ്രചോദനം ആയിട്ടുണ്ട്‌
             പക്ഷെ പിന്നീട് മമ്പുറം തങ്ങളുടെ മരണശേഷം  സമരം ശക്തി കുറഞ്ഞു . കര്‍ഷകരുടെയും കുടിയന്മാരുടെയും ഭൂമി നഷ്ടപ്പെട്ടു തുടങ്ങി . അവശേഷിക്കുന്ന ഭൂമിക്കു നികുതി വര്‍ദ്ധിച്ചു . ചെറുത്തു നിന്നവര്‍ക്കെതിരെ കേസെടുത്തു . ദാരിദ്ര്യം വര്‍ദ്ധിച്ചു . പട്ടിണി, പരസ്പരം  ഉളള ഐക്യം തകര്‍ത്തു. പിടച്ചു പറിയും കളവും വ്യാപകമായി.. ഒരു നായകനില്ലാത്ത  അഭാവം മാപ്പിളമാരില്‍ അരക്ഷിത ബോധം സൃഷ്ടിച്ചു**.
ഖിലാഫത്ത് പ്രസ്ഥാനം ഭാരതത്തില്‍ ശ്കതിയാര്‍ജിച്ചു വരുന്ന ഈ സമയത്ത്  ഖിലാഫത്ത് പ്രവര്‍ത്തകനായ തന്റെ സഹോദരന്റെ മരണശേഷം ലക്ഷദ്വീപില്‍ ദര്സു ( മത വിദ്യാഭ്യാസം)  നടത്തി കൊണ്ടിരുന്നിരുന്ന പണ്ഡിതനും പൌര പ്രമുഖനുമായിരുന്ന ആലി മുസ്ലിയാര്‍ കേരളത്തിലേക്ക് മടങ്ങി വരികയും മാപ്പിളമാര്‍ക്ക് സമരത്തിനു  നേതൃത്വം നല്‍കുകയും ചെയ്തു. 


                   
അഥവാ  :

മമ്പുറം തങ്ങള്‍ മരിച്ചു 
മാപ്പിള സമരം നിലച്ചു 
മുമ്പ് കേട്ടിടില്ല ആ വിധം നികുതി വര്‍ധിച്ചു -ജന്മി 
തമ്പുരാക്കന്മ്മാര് കുടിയാന്മ്മാരെ ദ്രോഹിച്ചു 
**********************************************
കള്ളവും ചതിയും നടന്നു 
കൊള്ളയും കൊലയും തുടര്‍ന്ന് 
തള്ള പിള്ളകള്‍ തുള്ളി വെള്ളത്തിന്നു  വലഞ്ഞ് -എങ്ങും 
പള്ള നിറയാ തുള്ള മരണവും ഏറെ കഴിഞു 
*******************************************
രക്ഷകനില്ലെന്നു താണ്
രക്ഷിതാവിന്നോട് കേണ്
ലക്ഷ ദ്വീപില്‍ നിന്ന് വന്നു ആലി മുസ്ലിയാര്‍ - നല്ല 
ലക്ഷണമോത്തുള്ള നേതാവായി മുസ്ലിയാര്‍ ..
***********************************************
വാരിയന്‍ കുന്നത്ത് ഹാജി 
ആലി മുസ്ലിയാരും ഒത്തു 
ആര്യര്‍ എം.പി സഹോദരന്‍ മാരുമോന്നിച്ച്   -ധീര 
ശൂര മാപ്പിളമാരില്‍ സമര വീര്യമെത്തിച്ചു 
**********************************************
ഭാരതത്തിന്റെ അകത്ത്  
പൊരുതുവാനുണ്ട്   കരുത്ത് 
ചേരണം എല്ലാരും ഐക്യത്തോടെ രാജ്യത്ത് - ഇനിയും 
നേരമില്ല അണിചേര്‍ന്നു മുന്നോട്ടീ ഖിലാഫത്ത്
*************************************************************
കാട്ടു തീ പോലന്നു വാര്‍ത്ത
കേട്ടറിഞ്ഞതി ദുഃഖ വാര്‍ത്ത
കേറി പട്ടാളം വളഞ്ഞു പള്ളിയില്‍ പാര്‍ത്ത -ആലി
മുസ്ലി-യാരെ കിട്ടിടാന്‍  പള്ളിക്ക് അകത്താ
*********************************************************
കേട്ടറിഞ്ഞോരെത്തി ധീരം
കേള്‍ക്കണോ പിന്നത്തെ പൂരം
കേരളക്കര കേട്ടതില്ലിത് പോലെ അതി ക്രൂരം - മാപ്പിള
മാരെ നെഞ്ചു തകര്‍ത്തിടും വെടിയൊച്ചകള്‍ ഘോരം

................................................................                                      ...തുടരും 
 ആദ്യ ഭാഗം ഇവിടെ 
http://ashraf-salva.blogspot.com/2011/11/blog-post_29.html
**കടപ്പാട് :മലബാര്‍ കലാപം പ്രഭുത്വത്തിനും രാജ വാഴ്ചയ്ക്കും എതിരെ (കെ. എം പണിക്കര്‍ )

41 അഭിപ്രായങ്ങൾ:

 1. മമ്പുറം തങ്ങള്‍ മരിച്ചു
  മാപ്പിള സമരം നിലച്ചു
  മുമ്പ് കേട്ടിടില്ല ആ വിധം നികുതി വര്‍ധിച്ചു -ജന്മി
  തമ്പുരാക്കന്മ്മാര് കുടിയാന്മ്മാരെ ദ്രോഹിച്ചു.

  കഥയും കവിതയും പലപല രീതികളിൽ എഴുതുന്ന ബ്ലോഗ്ഗർമ്മാർക്കിടയിൽ ഇതാ വേറിട്ടൊരു ശബ്ദം.! നല്ലതാ അഷറഫിക്കാ ഈ ശ്രമം. എന്തിൽനിന്നാണേലും എന്തുകൊണ്ടാണേലും വേറിട്ട് നിൽക്കുന്നവരെ കാലം നിരാശരാക്കില്ല. ചരിത്രാവബോധം എന്നിൽ വളർത്താൻ സഹായിക്കുന്നു ഈ പോസ്റ്റ്. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 2. നല്ല ഒരു ഉദ്യമം അഷറഫ് ഇക്കാ ... മാപ്പിള സമരങ്ങളെയും ധീരരായ നേതാക്കളെയും ചരിത്രം മറക്കാതിരിക്കാന്‍ ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ കൂടിയേ തീരൂ ... എല്ലാ പിന്തുണയും ഭാവുകങ്ങളും നേരുന്നു ......
  മനോഹര കാവ്യ രൂപത്തിന് ഇമ്പമുള്ള ഈണം നല്‍കണം..ഇക്കാ ..... :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ശലീര്‍ വായനയ്ക്കും പിന്തുണയ്ക്കും

   ഇല്ലാതാക്കൂ
 3. നല്ലൊരുദ്യമം. മലബാർ മാപ്പിള ചരിത്രം ഏറെ എഴുതപ്പെട്ടെതെങ്കിലും അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഒന്നാണ്. വിവിധ രൂപങ്ങളിൽ ചിതറിക്കിടക്കുന്ന ചരിത്ര ഗ്രന്തങ്ങളിൽ നിന്നും അവ പെറുക്കിയെടുത്ത് അടുക്കി വെക്കേണ്ട ഭാരിച്ച ചുമതല ഇന്നത്തെ തലമുറക്കുണ്ട്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഗ്രന്ഥങ്ങൾ എന്ന് തിരുത്തി വായിക്കുക

   ഇല്ലാതാക്കൂ
  2. നന്ദി അന്‍വര്‍ , താങ്കള്‍ സൂചിപ്പിച്ച ആ ചുമതല നിര്‍വഹിക്കാനുള്ള ഒരു എളിയ ശ്രമം.

   ഇല്ലാതാക്കൂ
 4. വ്യത്യസ്തമാണല്ലോ... നന്ന്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി സുമേഷ്‌ ,വായനയ്ക്കും അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 5. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ചരിത്ര വിവരങ്ങളില്‍ സാമൂതിരി ഭരണ കാലവും നാട്ടു ലഹലകളുടെയും അവ നയിച്ച നേതാക്കളെയും പറ്റിയുള്ള ആധികാരിക രേഖകള്‍ വളരെ കുറവാണെന്നിരിക്കെ, ഉള്ളവ ചികഞ്ഞെടുത്ത് പുതു തലമുറയ്ക്ക് നല്‍കാന്‍ അഷ്‌റഫ്‌ നടത്തുന്ന ഈ ഉദ്യമം അങ്ങേയറ്റം ശ്ലാഖനീയമാണ്. ചരിത്ര വിവരങ്ങള്‍ രസകരമായി രേഖപ്പെടുത്തിയെടുത്ത പേജുകള്‍ "ബഡായി" വിട്ട്‌ അച്ചടി താളുകളിലൂടെ ഒരു പുസ്തകമായി നമുക്ക് ലഭിക്കുമാറാകണം എന്നാണ് ആഗ്രഹം.

  പ്രിയ സുഹൃത്തിന് ആശംസകള്‍!!

  മറുപടിഇല്ലാതാക്കൂ
 6. മനേഷ് , ശലീര്‍ , അന്‍വര്‍ ഷഫീക് , സുമേഷ് , ജോസെലെറ്റ് നന്ദി .വായനയ്ക്ക് ....... പുതു തലമുറ നാടിന്റെ പഴയ ചരിത്രം ഏതെങ്കിലും വിധത്തില്‍ ഒന്ന് വായിക്കണം അല്ലെങ്കില്‍ കേള്‍ക്കണം എന്ന് മാത്രമേ ഉദ്ദേശമുള്ളൂ .
  മലബാറിന്റെ തെരുവുകളില്‍ മണക്കുന്ന ചോര ഇന്നത്തെ അധികാര രാഷ്ട്രീയത്തിന്റെയോ മത ഭ്രാന്തിന്റെയോ അല്ല മറിച്ചു ഒരു തലമുറയുടെ ജീവിക്കാനുള്ള അവകാശ സമരത്തില്‍ കൊഴിഞ്ഞു പോയ ജീവിതങ്ങളുടെതാണ് എന്ന് തിരിച്ചറിയണം എന്ന് മാത്രം,

  മറുപടിഇല്ലാതാക്കൂ
 7. ചരിത്രം മണക്കുന്ന വരികള്‍ അതിനൊപ്പം ഇമ്പമുള്ള വരികളും കൂടി ആയപ്പോള്‍ വേറിട്ട ഒരു വായനയായി ഇക്കാ .ഇനിയും ചരിത്രങ്ങള്‍ പറഞ്ഞു തരൂ..അറിയാത്ത ചരിത്രങ്ങള്‍ വായിക്കുമ്പോള്‍ ഒരു നിര്‍വൃതി വേറെ എന്തിനുണ്ട് .ആശംസകള്‍ ഇക്ക് ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 8. ചില പുതിയ അറിവുകള്‍ ..
  കൂടെ നല്ല കുറച്ചു വരികളും ...
  ചരിത്ര സ്മരണകളെ തൊട്ട് കവി പാടിയ വരികള്‍ കാലം ഏറ്റു പാടട്ടെ എന്നാശംസിക്കുന്നു !!!

  മറുപടിഇല്ലാതാക്കൂ
 9. ചരിത്രം കൌതുകം കൂടിയാണ്
  നന്നായി
  ചിത്രത്തിന് അടിക്കുറിപ്പ് കണ്ടില്ല

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചിത്രം ആലി മുസ്ലിയാര്‍ ..(വിക്കിയില്‍ നിന്ന് )

   ഇല്ലാതാക്കൂ
 10. വായിക്കാന്‍ എന്ത് സുഖമാണ്. വരും നാളുകളില്‍ സൂക്ഷിക്കപ്പെടുന്ന സുന്ദരമായ വരികള്‍. അഷറഫ് ഭായ്, അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 11. മലബാർ മാപ്പിള ചരിത്രം അറിയാത്തവർക്ക് അറിയാൻ ഒരു അവസരം.. അഭിനന്ദനീയം അഷറഫ് ഭായ്..!!

  മറുപടിഇല്ലാതാക്കൂ
 12. സംഗതി ഉഷാര്‍ മലയാളം ബ്ലോഗുലകത്തില്‍ വെത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്ന അങ്ങേക്ക് എന്റെ അഭിവാദ്യങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 13. നന്ദി: ഷാജി ഷാ ,വേണുവേട്ടാ, മനാഫ് സാര്‍, ജെഫു , നൌഷാദ് ,മൂസാ , എല്ലാവര്ക്കും നന്ദി വായനയ്ക്കും അഭിപ്രായത്തിനും

  മറുപടിഇല്ലാതാക്കൂ
 14. നല്ല ശ്രമം. വിസ്മൃതിയില്‍ നിന്നും ചരിത്രത്തെ ഇങ്ങിനെ പൊടി തട്ടിയെടുക്കുക. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 15. മാഷേ..!
  ഇഷ്ട്ടായി, ഒത്തിരി..!
  ചരിത്രോത്സുകരായ ഏതൊരാള്‍ക്കും വായിച്ച് ഉള്‍ക്കൊള്ളാനുതകുന്ന വിവരണം..!
  എന്തുകൊണ്ടും അനുമോദനമര്‍ഹിക്കുന്നപരിശ്രമം.
  ആശംസകള്‍ കൂട്ടുകാരാ- പുലരി

  പദ്യഭാഗം ആദ്യമെഴുതി, തുടര്‍ന്ന് ഗദ്യവിവരണം നല്‍കുന്നതല്ലേ കുറേക്കൂടി നന്ന്..?

  മറുപടിഇല്ലാതാക്കൂ
 16. വിസ്മൃതിയിലാണ്ടുപോയത് ഇനിയും ഉയർത്തികൊണ്ടുവരിക.. മഹത്തായ പരിശ്രമങ്ങൾക്ക് അഭിനന്ദനം.

  മറുപടിഇല്ലാതാക്കൂ
 17. അഷറഫ് ജി , ചരിത്രം എഴുത്തിന്റെ മറ്റൊരു മുഖം. മറ്റൊരു രീതി. വളരെ നന്നായി.

  മറുപടിഇല്ലാതാക്കൂ
 18. ആലി മുസ്ലിയാര്‍ ആയി 1921 എന്ന സിനിമയില്‍ മധുവാണ് വേഷം ഇട്ടത്. അപ്പോള്‍ ഞാന്‍ കരുതിയത്‌ തടിച്ച ആളായിരിക്കും എന്നാണ്. യഥാര്‍ത്ഥ ചിത്രം കണ്ടപ്പോള്‍ ആകെയൊരു മാറ്റം.

  പോസ്റ്റിനു നന്ദി.

  മറുപടിഇല്ലാതാക്കൂ
 19. നല്ല ഒരു ഉദ്യമം അഷ്‌റഫ്‌ ...!
  അഭിനന്ദനങ്ങള്‍ ..!!

  മറുപടിഇല്ലാതാക്കൂ
 20. മലബാര്‍ സമരവും പൂക്കോട്ടൂര്‍ യുദ്ധവും എല്ലാം തന്നെ വളരെ പരിമിതമായ തോതിലേ നമ്മുടെ അക്കാദമിക തലങ്ങളില്‍ പഠിപ്പിക്കപ്പെടുന്നുള്ളൂ. ചരിത്രം നാളെയുടെ ചൂണ്ടു പലകകളാണെന്ന സ്ഥിതിക്ക് അവയെ ഇനിയും വിപുലമാക്കേണ്ടതുണ്ട്. അതിനു ഇത്തരം ശ്രമങ്ങള്‍ അതുല്യമായ പങ്കാണ് വഹിക്കുന്നത് എന്നത് നിസ്തര്‍ക്കമാണ്. ശ്രമങ്ങള്‍ തുടരുക. ചരിത്രത്തിന്റെ നിധി കുംഭങ്ങള്‍ തേടിയുള്ള യാത്രയില്‍ വായനക്കാരായി ഞങ്ങളും കൂടെയുണ്ട്.

  മറുപടിഇല്ലാതാക്കൂ
 21. വലിയ കാര്യമാണ് അഷ്റഫ് ചെയ്യുന്നത്. അക്കാദമിക് ബുദ്ധിജീവികളാൽ തഴയപ്പെട്ട ഒരു കാലഘട്ടത്തിന്റെ സമരചരിത്രം വായനക്കു വെക്കുന്നതിലൂടെ കാലത്തോടും ചരിത്രത്തോടുമുള്ള കടമ നിർവ്വഹിക്കുകയാണ് അഷ്റഫ് ചെയ്തത്....

  ഏറ്റവും നല്ല ഉദ്യമം......

  മറുപടിഇല്ലാതാക്കൂ
 22. ചരിത്രത്തിലേക്ക് നല്ലൊരു എത്തിനോട്ടം, ഇനിയും പോരട്ടെ ഇത്തരം പടപ്പാട്ടുകളും, വീരചരിതങ്ങളും

  മറുപടിഇല്ലാതാക്കൂ
 23. മാപ്പിളപ്പാട്ടിന്റെ രാജാവ് ,അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു ..

  മറുപടിഇല്ലാതാക്കൂ
 24. കഴിഞ്ഞ പോസ്റ്റില്‍ നിന്നും വ്യത്യസ്തമായി ഗാനത്തിനു മുമ്പ്‌ ചരിത്ര പശ്ചാത്തലം കൂടി കൊടുത്തതു കൂടുതല്‍ അറിവും ഉപകരാപ്രദവുമായി .....എല്ലാം കൂടി ഒന്നു ഈണം നല്‍കി നോക്കിക്കൂടെ ??? ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 25. ഫൈസല്‍ പറഞ്ഞ പോലെ നന്നായി മനസ്സിലാക്കന്‍ ഈ ആശയം നല്ലത്.

  മറുപടിഇല്ലാതാക്കൂ
 26. ആദ്യത്തേതില്‍ നിന്നും വളരെ മുന്നോട്ട് പോയിരിക്കുന്നു ഈ പോസ്റ്റ്‌.
  ലളിതമായി മനസ്സിലാക്കുക എന്നത് തന്നെ കൂടുതല്‍ ഇഷ്ടപ്പെട്ടത്.

  മറുപടിഇല്ലാതാക്കൂ
 27. valare urjentaayi thaankalude mo number onnu tharumo
  malikmakbool@yahoo.com

  മറുപടിഇല്ലാതാക്കൂ
 28. നല്ല ഒരു പോസ്റ്റ്‌ ..ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 29. അഷ്‌റഫ്‌ ബായ് ചെലവ് വേണം നൂറാമന്‍ ഞാനാ!!!

  മറുപടിഇല്ലാതാക്കൂ