2012, ഫെബ്രുവരി 1, ബുധനാഴ്‌ച

കദീസുമ്മാന്റെ ഏലസ്സ്



കദീസുമ്മ ന്റരയിലെ എലസ്സിന്റെ മണി പോയ കഥയൊന്നുകേള്‍ക്കണ്ടേ നാട്ടില്‍ 
ശുഅലില്ല ചെറുപ്പക്കാര്‍ സുഖമായിട്ടുറങ്ങാത്ത  കഥയിത് കേള്‍ക്കണ്ടേ ..

പുരുഷന്മ്മാര്‍ പരസ്പരം പറയുന്നു അടക്കം 
പരസ്യമായി പല വിധ രഹസ്യങ്ങള്‍ ഒടുക്കം 
കദീസുമ്മ വരുന്നുന്ടെന്നറിഞ്ഞതില്‍ തിടുക്കം 
ഗടി പാഞ്ഞിന്നവനുള്ളതൊരു ചെറു ഞരക്കം 
തല വിധി അതിനാല് - പടച്ചോനെ -  പലവിധ ഗുലുമാല് 
                                                (കദീസുമ്മന്റരയിലെ എലസ്സിന്റെ മണി പോയ)
നിറുത്താതെ പറയുന്നു കദീസുമ്മ  ബെരുത്തം
നിരത്തിന്മ്മേല്‍ ചെറുപ്പക്കാര്‍ അത് കേട്ടിട്ടിരുത്തം
വരത്തന്മ്മാര്‍ അതുവഴി വന്നാലുടന്‍ പിടുത്തം
വരത്തില്ലെന്നോതി ചിലര്‍ അത് കേട്ട് നിറുത്തം
ചുരുക്കത്തില്‍ പറഞ്ഞാല് - പടച്ചോനെ- ഒടുക്കത്തെ  ഗുലുമാല്
                                               (കദീസുമ്മന്റരയിലെ എലസ്സിന്റെ മണി പോയ)
വിഷയത്തില്‍    ഇടപ്പെട്ടു  വിഷമിച്ചു    പലരും
പിരിശത്തില്‍ പണംനല്‍കി സഹായിച്ചു ചിലരും 
അരിശത്തില്‍  കദീസുമ്മ  നിരസിച്ച്  പലതും 
കുരിശായി ഒടുവിലാ സഹായങ്ങള്‍ ചിലതും 
കലപില അതിനാല് -പടച്ചോനെ -നൂലാമലാ  ഗുലുമാല് 
                                             (കദീസുമ്മന്റരയിലെ എലസ്സിന്റെ മണി പോയ)
അരക്കെട്ടും കുലുക്കി കൊണ്ടൊരു ദിനം കദീസുമ്മ വരുന്നൊരുനേരത്ത്  -നാട്ടില്‍
പുര കെട്ടി നടക്കുന്ന പറങ്ങോടന്‍ ചിരിച്ചും കൊണ്ടിരിക്കുന്നു മുറ്റത്ത്‌
ഒരു കെട്ടു പുകലക്ക് പണ മില്ലാത്തിവനെന്തേ ചിരിയ്ക്കുന്നീ നേരത്ത്  -ഞാനും 
പുര വിട്ടു പുറത്തേക്ക് നടന്നൊരു അടി കാണാന്‍ വകുപ്പുണ്ട് എന്നോര്‍ത്ത് 
                                              (കദീസുമ്മന്റരയിലെ എലസ്സിന്റെ മണി പോയ)
പറങ്ങോടനറിയാമാ മണിയുടെ രഹസ്യം 
പറയാതെ ഇരുന്നതെന്താണെന്നാ ണിന്നതുസ്യം  
പറയാതിരിക്കാന്‍ വയ്യ ഇനി ഇത് പരസ്യം 
പറയുമ്പോള്‍ നിങ്ങള്‍ കരുതിടും വെറും ഹാസ്യം 
പറഞ്ഞില്ല  അതിനാല് - പടച്ചോനെ - പലവിധ ഗുലുമാല്
                                              (കദീസുമ്മന്റരയിലെ എലസ്സിന്റെ മണി പോയ)

കദീസുമ്മ ന്റരയിലെ എലസ്സിന്റെ മണി പോയ കഥയൊന്നുകേള്‍ക്കണ്ടേ - നാട്ടില്‍ 
ശുഅലില്ല ചെറുപ്പക്കാര്‍ സുഖമായിട്ടുറങ്ങാത്ത  കഥയിത് കേള്‍ക്കണ്ടേ ..
പല പകല്‍ മാന്യന്മ്മാരും തല താഴ്ത്തി നടക്കുന്ന തറിയുന്നതിന്നല്ലേ  - വട്ടി
പലിശക്ക് പണം നല്‍കും മമ്മൈസാന്റെ മുഖത്തുള്ള കരിമഷി തെളിവല്ലേ




82 അഭിപ്രായങ്ങൾ:

  1. നമുക്കിടയില്‍ മാപ്പിളപ്പാട്ട് എഴുത്തുകാര്‍ക്കാണ് ഏറ്റവും പഞ്ഞം.

    - വായനയില്‍ നല്ല ഒരു താളം ഫീല്‍ ചെയ്യുന്നു . സംഗീതം നല്‍കി എവിടെയെങ്കിലും പാടി അവതരിപ്പിക്കണം ഈ നല്ല രചന.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി മാഷെ // ഈ പൊട്ടത്തരം വായിക്കാനും സമയം കണ്ടെത്തിയതിനും പ്രോത്സാഹനത്തിനും..ഇത് നാട്ടില്‍ ചെറുപ്പത്തില്‍ നടന്നൊരു സംഭവം ആണ് . ഇന്ന് യാദൃശ്ചികമായി ഓര്‍മ്മ വന്നപ്പോ ഒന്ന് പാട്ടാക്കി നോക്കി ,വേണ്ടത്ര ഹോം വര്‍ക്ക്‌ ചെയ്തിട്ടില്ല.. അതിന്റെ പോരായ്മ ഇപ്പൊ പോസ്റ്റ്‌ ചെയ്തതിനു ശേഷം തോന്നുന്നു..നന്ദി വീണ്ടും

      ഇല്ലാതാക്കൂ
  2. പ്രതീപ് സര്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്
    അത് പോലെ ചെയ്യൂ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സുഹൃത്തേ , വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഒരുപാട്

      ഇല്ലാതാക്കൂ
  3. ചങ്കേലസ്സാകും എന്ന് കരുതി...
    അരേല്‍ത്ത ഏലസ്സാല്ലെ..?!..:)
    അസ്സലായിട്ടുണ്ട്
    തനി ഏറനാടന്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മളൊക്കെ ഏറനാട്ടുകരല്ലേ ..അതിന്റെ ആ എരും പുളിം വിടാതെ ഇന്ടാകൂലെ? സങ്ങതീല് അരെലത്തെ ഏലസ്സും അല്ല , പിന്നെ എല്ലാം അങ്ങട്ടു പറയാന്‍ പറ്റൂലല്ലോ? നന്ദിയും സന്തോഷവും ഉണ്ട് കേട്ടോ

      ഇല്ലാതാക്കൂ
  4. നല്ല രസായിട്ടുണ്ട്. താളവും വഴങ്ങുന്നു. പ്രദീപേട്ടൻ പറഞ്ഞ പോലെ അതൊന്ന് ഐണം നൽകി, പാടി അവതരിപ്പിക്കൂ. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും ...പാടിയാണ് എഴുതുന്നത് ,പിന്നെ പാടുന്നത് പുറത്തു ആരെങ്കിലും കേട്ടാല്‍ പിന്നെ പാടാന്‍ പോയിട്ട് എഴുതാന്‍ തടി ഉണ്ടാകൂല. അത്രയ്ക്കു നല്ല കഴിവാ പാടാന്‍ ...

      ഇല്ലാതാക്കൂ
  5. സമ്പവം കലക്കി കെട്ടൊ
    ഒരു പാട്ടൊക്കെ എഴിതി നോക്കാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ കണ്ടതില്‍ സന്തോഷം ഉണ്ട് ട്ടോ .... ഇങ്ങിനെയൊക്കെ അങ്ങിനെ പോട്ടെ

      ഇല്ലാതാക്കൂ
  6. <<<<>>

    ഇപ്പൊ തന്നെ കലക്കി... അപ്പൊ ഇങ്ങള്‍ ഹോം വര്‍ക്ക് ചെയ്തു എഴുതിയാലോ...

    ഒന്ന് പാടി താ ഇഷ്ടാ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി കാദു,, ഹോം വര്‍ക്ക് ചെയ്‌താല്‍ ഇതന്നെ കുറച്ചു കൂടി "നീട്ടി പരത്തും" എന്നെ ഉള്ളൂ .." ചെമ്മീന്‍ തുള്ളിയാല്‍ ചട്ട്യോളം " അല്ലേ തുള്ള് ഒള്ളൂ

      ഇല്ലാതാക്കൂ
  7. ബ്ലോഗില്‍ വളരെ അപൂര്‍വ്വമായി കാണുന്ന ശാഖയാണ്‌ ഇവിടെ.
    അതുകൊണ്ട് തന്നെ ഞാന്‍ താല്പര്യപൂര്‍വ്വം വായിക്കുകയും ചെയ്യുന്നു.
    ഏറനാടന്‍ തനിമയുടെ ആവിഷ്കാരങ്ങള്‍ വളരെ നന്നാവുന്നുണ്ട് അഷ്‌റഫ്‌.
    വ്യത്യസ്തമായി പറയുന്ന പാട്ടും കഥകളും ചേര്‍ന്നുള്ള തനിമയുള്ള പോസ്റ്റുകള്‍ ഇനിയും വരട്ടെ.
    എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വാക്കുകള്‍ സന്തോഷം നല്‍കുന്നു മന്‍സൂര്‍ .. ഓരോരുത്തര്‍ക്കും അവരുടെ നാടിനോടുള്ള പ്രണയം പറയാന്‍ കഴിയാത്ത വിധം തന്നെയാണല്ലേ .. നിക്കറിയാം .ന്റെ ഈ ഏറനാട്ടിലെ എരിവും പുളിയം കൊണ്ടുള്ള അസ്കിത ച്ചുന്നാമാക്കി കുടിച്ചാലും മാറൂല

      ഇല്ലാതാക്കൂ
  8. പലിശക്ക് പണം നല്‍കും മമ്മൈസാന്റെ മുഖത്തുള്ള കരിമഷി തെളിവല്ലേ


    മാപ്പിളപ്പാട്ടിന്റെ താള ക്രമത്തില്‍ മനോഹരമായി തന്നെ
    എഴുതിയിരിക്കുന്നു. ഭാവുകങ്ങള്‍ അഷ്‌റഫ്‌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി റഷീദ് സാബ് , പാട്ടെഴുതുന്ന, പ്രത്യകിച്ചു "മദിരാശി കത്ത്" എഴുതിയ നിങ്ങളൊക്കെ നന്നായി എന്ന് പറയുമ്പോ ഒരു ഒന്നൊന്നര സുഖാണ് മനസ്സിന്

      ഇല്ലാതാക്കൂ
  9. മാപ്പിളപ്പാട്ടിന്റെ ഉസ്താദ്‌,,അഹോ ഗംഭീരം

    മറുപടിഇല്ലാതാക്കൂ
  10. ഇത് അടിപൊളിയായി...... ഞാന്‍ മൂന്നു വട്ടം പാടി നോക്കി.. എനിക്കിഷ്ട്ടായി..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  11. റിഥം കറക്ട്, വരികൾ കേമം, അടിപൊളി മച്ചാ... ഇതാണ് പാട്ട്

    മറുപടിഇല്ലാതാക്കൂ
  12. അരയിലെ എലസ്സിന്‍റെ മണി പോയ രഹസ്യം പ്രദേശത്തിന്‍റെ ജിജ്ഞാസയുടെ ഉറക്കം കെടുത്തുന്ന പരസ്യങ്ങളാകുമ്പോഴാണ്
    കദീസുമ്മയുടെ നാട്ടുമൂല്യം വ്യക്തമാകുന്നത്....:)

    നാട്ടിന്‍ പുറങ്ങളിലെ നടവഴികളിലൂടെ കാഴ്ചക്കാരു'ടെ ഇടനെഞ്ച് കലക്കുന്ന താളത്തില്‍ അരക്കെട്ടും കുലുക്കിക്കടന്നു പോകുന്ന കദീശുമ്മമാരുടെ 'എക്സ്ക്ലൂസീവ്' മണിയറകളിലെങ്ങും, എലസ്സിന്‍റെപൊട്ടി വീണ മണികള്‍ കിടന്നിരുന്നു....

    മാപ്പിള കവിതകളില്‍ അഷ്‌റഫ്‌ ഭായി സ്പെഷ്യലൈസ് ചെയ്തു എന്ന് കരുതുന്ന:) "ഈ ശാഖ"യില്‍ അദ്ദേഹം അഗ്രഗണ്യന്‍ തന്നെ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ അഷ്‌റഫ്‌ സാബ്.. പല കദീസുമ്മമാരും അങ്ങിനെതന്നെയാണ് .. ഇന്നലെ ഇത് ഓര്‍മ്മയില്‍ വരാന്‍ കാരണം രണ്ടു പ്രധാനപെട്ട ബ്ലോഗുകളുടെ വായനയായിരുന്നു. ഒന്ന് ആരിഫ് സൈന്‍ സാറിന്റെ " ഇരുളിനെ പിളര്‍ത്തി ഒരു വജ്ര രേഖ ." അത്രയും ശക്തമായ ഒരു എഴുത്തിനെ ഇവിടെ പരാമര്ശിക്കാമോ എന്ന് എനിക്കറിയില്ല
      നമ്മുടെ നാട്ടിലൊക്കെ കണ്ടിരുന്ന പല കഥാപാത്രങ്ങളെയും കുറ്റപ്പെടുത്തുമ്പോള്‍ അവരുടെ മനസ്സ് കാണാതെ പോകരാന് ഉള്ളത് , എല്ലാ വേദനകളെയും നെഞ്ചിലമര്‍ത്തി നടക്കുന്ന അവരുടെ നാവായിരുന്നു പലപ്പോഴും പ്രതിരോധിക്കാനുള്ള ആയുധം.
      ഓര്‍മ്മയിലെ ഒരു സംഭവം കൂടെ പറയാതെ വയ്യാ. കൊണ്ടോട്ടിയിലെ പല ചെറുപ്പക്കാരുടെയും പകല്‍ പേടി സ്വപ്നവും രാത്രി സഹചാരിയുമായിരുന്ന ഒരു സ്ത്രീയെ അവര്‍ മരിക്കുന്നതിനു ഒരു വര്ഷം മുമ്പ് വളരെ പ്രായം കുറഞ്ഞ ഒരു പയ്യന്‍ വിവാഹം ചെയ്തിരുന്നു .ഭര്‍ത്താവിന്റെ കൂടെ നമ്ര ശിരസ്കയായി നാണം കുണുങ്ങി അവര്‍ നടന്നു പോകുമ്പോള്‍ പരിഹാസത്തോടെ നോക്കിയിരുന്ന ഞാന്‍ ഇന്ന് തിരിച്ചറിയുന്നു ഒരു "സ്ത്രീയായി" ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ .. പക്ഷെ ദൈവം അവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ അതിനുള്ള ഭാഗ്യം കൊടുത്തില്ല
      മറ്റൊന്ന് വളരെ മനോഹരമായ ഒരിടത്ത് കണ്ട
      “See his looks”, I once accosted my mother. “Uncle Sadanandan comes to mind.”

      Mother kept mum. She didn’t want to reply. Nonetheless, I had a few more doubts to be cleared.
      How could Achiyamma beget a daughter at her old age?
      I went on to quiz my mother who got furious this time.
      Keep your trap shut.
      I did. But I got the answers later without anybody telling me." ഈ വരികള്‍ ആയിരുന്നു

      ഇല്ലാതാക്കൂ
  13. വിഷയത്തില്‍ ഇടപ്പെട്ടു വിഷമിച്ചു പലരും
    പിരിശത്തില്‍ പണംനല്‍കി സഹായിച്ചു ചിലരും
    അരിശത്തില്‍ കദീസുമ്മ നിരസിച്ച് പലതും
    കുരിശായി ഒടുവിലാ സഹായങ്ങള്‍ ചിലതും
    കലപില അതിനാല് -പടച്ചോനെ -നൂലാമലാ ഗുലുമാല്

    പ്രാസം ഒപ്പിച്ചുള്ള അഷറഫിന്റെ സുന്ദര രചന ...
    മലബാറിന്റെ തനത് ശൈലിയില്‍ ഊടും പാവും മെനഞ്ഞെടുത്ത ഈ മാപ്പിള പാട്ട് വളരെ മികവുറ്റതായി തോന്നി ...
    ആരെങ്കിലും ഇതിനു ഒരു ഓര്‍ക്കസ്ട്രെഷന്‍ നല്‍കി റെക്കോര്‍ഡ്‌ ചെയ്യാന്‍ അഷറഫിനെ സഹായിക്കൂ ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി,സന്തോഷം വേണുഗോപാല്‍ സാര്‍, ഈ മാപ്പിള പാട്ടുകള്‍ നാടന്‍ പാട്ടുകളുടെ ശാഖയില്‍ പെട്ടതല്ലേ .അത് കൊണ്ട് ആരെങ്കിലും എങ്ങെനെയെങ്കിലും ഒക്കെ പാടിയാല്‍ മതി എന്ന പക്ഷക്കാരനാണ് ഞാനും .. വേദനിക്കുന്നവന്റെ പാട്ടാണ് പലതും
      ചെറുപ്പത്തില്‍ കേട്ട ഒരു പാട്ട് ഇങ്ങിനെയായിരുന്നു
      പൊരിച്ച പപ്പടം
      പൂച്ച കൊണ്ടോയി
      പടച്ച തമ്പുരാനെ
      വാപ്പാ വന്നു
      ഉമ്മാനെ തല്ലുംപം
      കാക്കണം പെരിയോനെ .

      ഇല്ലാതാക്കൂ
  14. ഇതിന്റെ ശരിക്കുള്ള effect കിട്ടാന്‍ ഇതിന്റെ Audio Version ഉണ്ടാക്കി പോസ്റ്റ്‌ ചെയ്യണം, സമയം കിട്ടുമ്പോള്‍ .
    All the best.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശ്രമിക്കാം ദിവാരേട്ട,, സന്തോഷം ഉണ്ട് ട്ടോ ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

      ഇല്ലാതാക്കൂ
  15. പുലിക്കോട്ടിലും മുണ്ടംബ്രയുമെല്ലാം അരങ്ങു വാണ ഏറനാട്ടില്‍ നിന്ന് മാപ്പിളപ്പാട്ടിന്‍റെ തനിമ നിലനിര്‍ത്തി ഒരു ചെറു ബാല്യക്കാരന്‍ വരുമ്പോള്‍ പെരുത്ത് സന്തോഷം.
    ഈ കവികളുടെ കവിതകള്മായി അവരുടെ പാട്ടുകാര്‍ ഓരോ ആഴ്ചയിലും ചന്തകളില്‍ വരുമായിരുന്നുവത്രേ, എന്നിട്ട് ഉറക്കെ പാടും. ആളുകള്‍ അതിനെ കുറിച്ച് വീറോടെയും വാശിയോടെയും ചര്‍ച്ച ചെയ്യും. പക്ഷെ ആ കാവ്യാസ്വാദന സംസ്കാരം എത്ര പെട്ടെന്നാണ് അസ്തമിച്ചത് എന്നാലോചിച്ച് അത്ഭുതപ്പെടാറുണ്ട്. പരേതനായ മാപ്പിള പാരമ്പര്യത്തിന്‍റെ ഇതിഹാസകാരന്‍ കെ.കെ.മുഹമ്മദ്‌ അബ്ദുല്‍ കരീം സാഹിബുമായി സംസാരിച്ചിരിക്കുന്നത് തന്നെ ഒരു രസമായിരുന്നു. മാപ്പിളപ്പാട്ടുകള്‍ വളരെ വിരളമായേ ഞാന്‍ കേള്‍ക്കാരുണ്ടായിരുന്നുള്ളൂ, എന്നാല്‍ അദ്ദേഹവുമായുള്ള ചങ്ങാത്തം എനിക്കതില്‍ കമ്പം കയറാനിട വരുത്തി. പലപ്പോഴും സഭ്യതക്ക് പ്രത്യേക സീമയോന്നും അവിടെ ഉണ്ടായിരുന്നില്ലെങ്കിലും നാട്ടില്‍ ഇന്ന് പത്രങ്ങള്‍ നിര്‍വഹിക്കുന്ന റോള്‍, പൊതുജനാഭിപ്രായം സ്വരൂപിക്കുക എന്ന റോള്‍, അവ ഭംഗിയായി നിര്‍വഹിച്ചു. പ്രശസ്തനായ മാപിള കവി കമ്പളത്ത്‌ ഗോവിന്ദന്‍ നായരുടെ സ്വാതന്ത്ര്യ സമര ഗാഥകള്‍ അക്കാലത്ത് ജനങ്ങളെ ആവേശം കൊള്ളിച്ചു. "മഞ്ചേരിയില്‍ നിന്നഞ്ചാറു മയില് മോങ്ങമെന്ന ദേശമില്‍" എന്ന ഹിച്ച് കോക്ക്‌ സായിപിന്‍റെ സ്മാരകം പണിയുന്നതിനെതിരെ പാടിയ പാട്ട് അവസാനം ലാത്തി ചാര്‍ജിലെത്തിച്ച കഥ കരീം മാസ്റര്‍ പറയുമ്പോള്‍ അന്തം വിട്ട് നോക്കി നിന്ന കോളേജ് വിദ്യാര്‍ഥിയെ സങ്കല്‍പിച്ച് നോക്കൂ, അല്ലെങ്കില്‍ സങ്കല്പിക്കുകയോന്നും വേണ്ട, ഞാന്‍ തന്നെയാണത്. അഭിനന്ദനങ്ങള്‍ അഷ്‌റഫ്‌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആരിഫ് സാര്‍ ,കംബളത്തു ഗോവിന്ദന്‍ നായരുടെ ആ വരികള്‍ ആണ് എന്നെ എന്റെ നാടിന്റെ ചരിത്രം പഠിക്കാന്‍ പ്രേരിപ്പിച്ചത് .
      "മഞ്ചേരിയില്‍ നിന്നഞ്ചു ആറു മൈല്‍ ദൂരവേ മോങ്ങത്തില്
      സഞ്ചരിക്കുന്നോര്‍ക്ക് കാണരാകുമാ നിരത്തില്
      ചത്തു പൊയ ഹിച് കോക്ക് സായിപ്പിന്റെ സ്മാരകം
      ചാത്തനെ കുടി വെച്ച പോലേ ആ ബലാലിന്‍ സ്മാരകം "

      ഇല്ലാതാക്കൂ
  16. അഷറഫ് ഭായ്. മാപ്പിളപ്പാട്ടിന്റെ പുത്തന്‍ വാഗ്ദാനമെന്നു വിശേഷിപ്പിച്ചാല്‍ അത് വെറുതെയാവില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു ബ്ലോഗ്‌ ആണിത്. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജെഫു സന്തോഷം ഉണ്ട്ട്ടോ ,,എന്നും തരുന്ന പ്രോല്സാഹനത്തിനും സ്നേഹത്തിനും ...

      ഇല്ലാതാക്കൂ
  17. അഷറഫ് ബായി സംഗതി കൊള്ളാം ഒന്ന് പാടി കേള്‍പ്പിക്കണം വരികള്‍ ഒക്കെ സൂപ്പെര്‍ ആയി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇങ്ങള് കൊള്ളാംന്നു പറഞ്ഞാല്‍ പിന്നെ ഞമ്മള്‍ അത് തള്ളൂല.. ഇന്ഷഅല്ല പാടി കേള്‍പ്പിക്കാം

      ഇല്ലാതാക്കൂ
  18. നോം പാടി നോക്കി മകനെ ..താളവും സംഗതിയും അത്രയ്ക്കങ്ങട് എത്തിയില്ല ..പിന്നെ ശ്രമിക്കാല്ലേ ..?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങ് പാടി നോക്കിയത് തന്നെ നമ്മെ വല്ലാതെ സന്തോഷിപ്പിക്കുന്നു ,, നന്ദിയും സന്തോഷവും ഉണ്ട് ഇവിടെ വന്നതിനും ഈ ഉള്ളവനെ പരിഗണിച്ചതിനും

      ഇല്ലാതാക്കൂ
  19. കദീസുമ്മാന്റെ ഏലസ്സ് :):):)

    അഷ്റഫിന്റെ രചന ഇഷ്ടമായി . ഞാന്‍ ഒന്ന് രണ്ട് തവണ ചൊല്ലി നോക്കി നല്ല പ്രാസമുള്ള വരികള്‍ . ആസ്വദിച്ചു . പ്രദീപ്‌ പറഞ്ഞ പോലെ ഒരു പാട്ടിനു സ്കോപ് ഉണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അക്ബര്‍ക്ക സന്തോഷം,ഈ പ്രോല്സാഹനത്തിനു നന്ദി ഒരു പാട്

      ഇല്ലാതാക്കൂ
  20. രസകരം, സുഖകരം, ആസ്വാദ്യകരം ഇനിയും വരട്ടെ ഇത്തരം രചനകള്‍. ഒരായിരം ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  21. പുരുഷന്മ്മാര്‍ പരസ്പരം പറയുന്നു അടക്കം
    പരസ്യമായി പല വിധ രഹസ്യങ്ങള്‍ ഒടുക്കം
    കദീസുമ്മ വരുന്നുന്ടെന്നറിഞ്ഞതില്‍ തിടുക്കം ....

    ഇയ്യാള്‍ കൊല്ലാമാള്ളൂ നല്ല പാട്ട് ഇഷാളുകള്‍ക്ക് ഒരു നല്ല കാലം ഇനിയും ഉണ്ട് എഴുതുക മാത്രം അല്ല സംഗീതം നല്‍കി ഇറക്കാനും നോക്കണേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇംതി.. ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി ഉണ്ട്,, പിന്നെ മാപ്പിളപ്പാട്ടിന്റെ ആശാന്മ്മാരെ കയ്യിലെടുത്ത ആളല്ലേ ,, അറിയാല്ലോ അതിന്റെ ബുദ്ധിമുട്ട് അത് കൊണ്ട് എഴുത്തു മതിയെന്നാ തോന്നണെ

      ഇല്ലാതാക്കൂ
  22. അഷ്‌റഫ്‌ ബായി .. ഇതൊന്നു സംഗീതം നല്‍കി ഇറക്കണം ..........
    തനതു മാപ്പിളപ്പാട്ട് പുതു തലമുറയിലും ഭദ്രം എന്ന് താങ്കളുടെ ഈ എഴുത്ത് സാക്ഷ്യപ്പെടുത്തുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജബ്ബാര്‍ സാബ്‌, നിമിഷ കവിയായ താങ്കളുടെ അഭിപ്രായം ഒക്കെ എനിക്ക് ഒരു ആത്മവിശ്വാസം തരുന്നു

      ഇല്ലാതാക്കൂ
  23. പാട്ട് ഉസാറായി കോയാ ..മാമുക്കൊയാ പാടിയത് പോലെ ഞാന്‍ ഒന്ന് പാടി നോക്കി .ഞമ്മട സാ രീ ഗാ മാ പാ ത നീ സാ ..സ്റ്റൈലില്‍ ..ഉസാര്‍ ..:)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രമേശ്ജി..താങ്കളുടെ വായന തന്നെ സന്തോഷം ..അഭിപ്രായം പെരുത്ത് സന്തോഷം

      ഇല്ലാതാക്കൂ
  24. നന്നായി... ഈ മാപ്പിളപ്പാട്ട് എല്ലാ ഭാവുകങ്ങളും....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചന്തു സര്‍, നന്ദി വായനക്കും അഭിപ്രായത്തിനും, സന്തോഷം

      ഇല്ലാതാക്കൂ
  25. മറുപടികൾ
    1. പാവം കദീസുമ്മമാരുടെ ജീവിതവും നെല്ലിക്ക പോലെയാണ് .കയ്പും മധുരവും കലര്‍ന്നത്. നന്ദി നെല്ലിക്ക

      ഇല്ലാതാക്കൂ
  26. അഷ്‌റഫ്‌ നന്നായിരിക്കുന്നു. താങ്കളുടെ സൃഷ്ടികലെല്ലാം കൂടി ഒരു ബുക്ക്‌ ആക്കണം എന്ന് നിര്‍ദേശിക്കുന്നു. അത് പോലെ വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന മാപിള പാട്ട് മേഘലയ്ക്ക് ഒരു വസന്ത മാകട്ടെ താങ്കളുടെ സാന്നിധ്യം. എല്ലാ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സുബൈര്‍ക്ക .. ഇവിടെ കണ്ടതിനു , അതിലേറെ നന്ദി നേരില്‍ കണ്ടതിനു .

      ഇല്ലാതാക്കൂ
  27. ഇക്കാ നല്ല രസമുണ്ട് വായിക്കാന്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം കുഞ്ഞു മയില്‍പീലി ..ഇക്കാന്റെ ഫോട്ടോ കണ്ടു ,കൂടുതല്‍ സന്തോഷം

      ഇല്ലാതാക്കൂ
  28. കൊള്ളാട്ടോ......
    മോനേ പറങ്ങോടാ........
    :)

    മറുപടിഇല്ലാതാക്കൂ
  29. കദീസുമ്മാന്റെ ഏലസ്സ് ബല്ലാത്ത ഏലസ്സ് തന്നെ...!!

    ഇതിങ്ങന്നെ വിട്ടാൽ പറ്റൂല്ല... പലരും പറഞ്ഞപോലെ ഇതിനെ ഓർകസ്ട്രേഷൻ നൽകി പാടി MP3 ആക്കി ഇവിടെ പോസ്റ്റണം...!! മറക്കല്ലെ...!!

    മറുപടിഇല്ലാതാക്കൂ
  30. പ്രിയപ്പെട്ട മുഹമ്മദ്‌,
    രസിച്ചു വായിച്ചു,കേട്ടോ !കൊള്ളാം !
    ഈ കഥകള്‍ക്കൊക്കെ എന്നും വലിയ ഡിമാണ്ട് ആണ് !
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  31. കദീസുമ്മാന്റെ ഏലസ്സ് പുരാണം അസ്സലായി.

    മറുപടിഇല്ലാതാക്കൂ
  32. ദ് സൂപ്പറായി മാഷേ..!
    നല്ല താളത്തിൽ പാടാനൊത്തു.
    വാക്കുകളൂടെ ഒരുക്കങ്ങളൂം,പ്രാസവും
    എല്ലാമൊത്തിണങ്ങിയ ഒരു സുന്ദരൻ മാപ്പിളപ്പാട്ട്..!
    വൈകണ്ട, ഒരഞ്ചാറെണ്ണം കൂടി ഒപ്പിച്ച്,
    ആൽബമാക്കാം..!
    ഒത്തിരിയാശംസകളോടെ..പുലരി

    മറുപടിഇല്ലാതാക്കൂ
  33. താളമൊപ്പിച്ച ഒരു മാപ്പിളപ്പാട്ട് , കൊള്ളാം നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  34. കദീസുമ്മ ന്റരയിലെ എലസ്സിന്റെ മണി പോയ കഥയൊന്നുകേള്‍ക്കണ്ടേ നാട്ടില്‍
    ശുഅലില്ല ചെറുപ്പക്കാര്‍ സുഖമായിട്ടുറങ്ങാത്ത കഥയിത് കേള്‍ക്കണ്ടേ

    കദീസുമ്മ സംഭവം കലക്കിട്ടാ...

    കൊള്ളാം ... സമ്മതിച്ചിരിക്കുന്നു ..
    വീണ്ടും വരാം ..

    സ്നേഹാശംസകളോടെ...
    സസ്നേഹം ....
    ആഷിക് തിരൂര്‍

    മറുപടിഇല്ലാതാക്കൂ
  35. സംഗതി കലക്കനാനുട്ടോ വൈകാതെ ഒരാല്‍ബം പ്രതീക്ഷിക്കുന്നു ........

    മറുപടിഇല്ലാതാക്കൂ
  36. അസ്സലായി.
    നല്ല ഈണത്തില്‍ ചോല്ലാനാകുന്ന ചേലുള്ള പാട്ട്.
    അധികം വൈകാതെ കേള്‍ക്കാന്‍ കഴിയും എന്ന് കരുതുന്നു.

    മറുപടിഇല്ലാതാക്കൂ
  37. manoharam...... blogil puthiya post...... NEW GENERATION CINEMA ENNAAL..... vayikkane...............

    മറുപടിഇല്ലാതാക്കൂ
  38. അഷ്റഫ് ഭായ് ഇതു വായിക്കാന്‍ അല്പം വൈകി
    നല്ല പാട്ട്, ഇതൊരാല്‍ഭം ആക്കാന്‍ നോക്കികൂടെ ?

    മറുപടിഇല്ലാതാക്കൂ
  39. തലങ്ങും വിലങ്ങും കുറെ വരികള്‍ നിരത്തിവെച്ച് ഒരു ബന്ധവുമില്ലാത്ത കുറെ വാക്കുകളായിരിക്കുന്നു ഈ അടുത്ത കാലത്ത് മാപ്പിള പാട്ടുകളുടെ നിര്‍വചനം ..അതില്‍ നിന്നും തനത് മാപ്പിള ശൈലിയിലേക്ക് ഈ ശാഖയെ കൈപിടിച്ചുയര്‍ത്താന്‍ അഷറഫ്‌ ഭായിയെ പ്പോലുള്ളവര്‍ക്ക് സാധിക്കട്ടെ ..എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  40. വായിച്ചെടുക്കാന്‍ ഇമിണി പടായെങ്കിലും സംഭവം ജോര്‍ തന്നെ മാഷേ

    മറുപടിഇല്ലാതാക്കൂ
  41. അജ്ഞാതന്‍2014, ഏപ്രിൽ 22 12:23 AM

    കമ്പളത്ത് ഗോവിന്ദന്‍ നായര്‍ക്ക് ആ ദേശത്ത് ഒരു സ്മാരകം ഉണ്ടാക്കാന്‍ നാട്ടുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്

    മറുപടിഇല്ലാതാക്കൂ