തീവണ്ടിയുടെ അകത്തിരുന്നു കൊണ്ട് അവളും പ്ലാറ്റ് ഫോര്മില്‍ നിന്നു അവനും ഗൌരവമായി സംസാരിച്ചു കൊണ്ടേ ഇരുന്നു. തീവണ്ടി പുറപ്പെടുന്നതിനു മുമ്പ് തന്നെ അവളോട് യാത്ര പറഞ്ഞു അവന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ എന്തോ എന്റെ മനസ്സില്‍ ഒരു ആകാംക്ഷ നിറഞ്ഞു.iഎന്തായിരിക്കും അവര്‍ പറയുന്നത്.? ആരായിരിയ്ക്കും അയാള്‍?
വേഷത്തിലും ഭാവത്തിലും ഒരു ജാടയുമില്ലാതെ പേരിനു പോലും ഒരു ആഭരണം ധരിക്കാതെ ഇളം മഞ്ഞ ചുരിദാറില്‍ സുന്ദരിയായി ഇരിക്കുന്ന ഈ കുട്ടി അയാളുടെ ആരായിരിക്കും?
അറിയാം മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള പാളി നോട്ടം വളരെ തെറ്റാണ് .കൂടാതെ ഞാന്‍ നോമ്പ് കാരനും. പത്തു മിനിറ്റു മാത്രമേ ഉള്ളൂ നോമ്പ് തുറക്കാന്‍. കയ്യില്‍ കരുതിയിരുന്ന കാരക്കയും ഒരു കുപ്പി വെള്ളവും എടുത്ത് തയ്യാറാക്കി വെക്കുന്നത് കണ്ട ഒരാള്‍ വളരെയധികം നിര്‍ബന്ധിച്ചു വിളിച്ചു. കൂടേ ചെല്ലാന്‍. അവര്‍ പത്തു പേരോളം ഉണ്ടത്രേ. നോമ്പു തുറക്കുള്ള എല്ലാ വിഭവങ്ങളും നിരത്തി വെച്ചു സമയം ആവാന്‍ കാത്തിരിക്കുകയാണ് . ഒരു കമ്പാര്‍ട്ട് മെന്റില്‍ അവര്‍ മാത്രമേ ഉള്ളൂ. വേണ്ട, ട്രെയിന്‍ യാത്രക്കിടെ ഉള്ള ഒരു ഭക്ഷണ പങ്കുവെക്കലും വേണ്ട. സ്നേഹപൂര്‍വ്വം ക്ഷണം നിരസിച്ചു.
എതിരെയുള്ള ബര്‍ത്തില്‍ കിടന്നു ഉറങ്ങുകയായിരുന്ന പെണ്കുട്ടി ഉറക്കമുണര്‍ന്നു. പതിനഞ്ചു വയസ്സ് പ്രായം കാണും. കുട്ടിയുടെ അമ്മ എന്നെ ദയനീയമായി ഒന്ന് നോക്കി. ഒന്ന് മാറി തരണം . മോള്‍ മൂത്രം ഒഴിച്ചിരിയ്ക്കുന്നു. ഒന്ന് വൃത്തിയാക്കാന്‍ ആണ്. കുട്ടിയ പുതപ്പിച്ചിരുന്ന പുതപ്പു അമ്മ കയ്യിലെടുത്തപ്പോള്‍ മനസ്സു വല്ലാതെ വേദനിച്ചു പോയി. പതിനഞ്ചു വയസ്സ് പ്രായം വരുന്ന കുട്ടി സ്പാറ്റിക് ആണ്. . സ്വയം ബുദ്ധി ഇല്ലാത്തതു മാത്രമല്ല എഴുനേല്‍ക്കാന്‍ പോലു ം വയ്യ. ഞാന്‍ വെള്ള കുപ്പിയും ഈത്തപഴവും എടു ത്തു പുറത്തേക്ക് പോയി.അര മണിക് കൂര് കഴിഞ്ഞു എന്റെ മനസ്സില്‍ നിന് ആദ്യ സുന്ദരി ഇറങ്ങി പോയിരുന്നു. പകരം ഈ കുട്ടിയുടെ മുഖം. അമ്മയുടെ ദയനീയ നോട്ടം. എന്തേ ഇത്രയും അസുഖമുള്ള ഒരു കുട്ടിയുമായി ഇവര്‍ ഒറ്റയ്ക്ക്. എവിടെക്കായിരിക്കും ഇവര്‍ പോകുന്നത് ? എന്റെ മനോവ്യാപാരത്തില്‍ നിന്നു പെട്ടെന്ന് എന്നെ ഉണര്‍ത്തിയത് അവളുടെ ശബ്ദം ആണ്.
" ക്ഷമിക്കണം ട്ടോ,സുഖം ഇല്ലാത്ത കുട്ടിയാണ്".
" ക്ഷമിക്കണം ട്ടോ,സുഖം ഇല്ലാത്ത കുട്ടിയാണ്".
എന്റെ മറുപടി ഒരു ചിരിയില്‍ ഒതുക്കി. മുകളില്‍ ആരോ കിടന്നു ഉറങ്ങുന്നുണ്ട് :നിസ്കരിക്കണം. താഴെ വെള്ളം ഉണങ്ങിയിട്ടില്ല ,ബാഗില്‍ നിന്നു ടാര്‍ക്കിയെട്ത്തു വിരിച്ചു ,നില്ക്കാന്‍ തരമില്ല, മഗ്രിബും ഇഷയും ചേര്‍ത്തു ഇരുന്നു തന്നെ നിസ്കരിച്ചു. ഖുറാന്‍ എടുത്തു ഒരു പേജ് ഓതി. എന്തോ ശ്രദ്ധ വ്യതിചലിക്കുന്നു . മനസ്സു അസ്വസ്ഥമാകുന്നു. അല്പം കഴിഞ്ഞു ഭക്ഷണം കഴിച്ചു ഉറങ്ങാം എന്നായിരുന്നു തീരുമാനം. അത് വരെ വായിക്കാന്‍ കയ്യില്‍ കരുതിയിരുന്ന "മയ്യഴിയുടെ തീരങ്ങളില്‍"കയ്യിലെടുത്തു. ഇടയില്‍ അറിയാതെ അവളെ ഒന്ന് നോക്കി . അവള്‍ എന്നെ തന്നെ നോക്കി ഇരിക്കുന്നു. ഒരു പുഞ്ചിരി പരസ്പരം കൈമാറി. ഉടനെ അവള്‍ ചോദിച്ചു "പ്രാര്‍ത്ഥന കഴിഞ്ഞോ? " "ഉവ്വ്" ബുദ്ധിമുട്ടില്ലെങ്കില്‍ ഇങ്ങോട്ട് ഇരുന്നാല്‍ എനിക്കും ഒരല്പം സമയം " അവളുടെ ചോദ്യം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ഞാന്‍ എഴുന്നേറ്റു . ആ രോഗിയായ കുട്ടിയെ മടിയില്‍ കിടത്തിയ അമ്മയുടെ അടുത്തു ഞാന്‍ ഇരുന്നു. പുസ്തക താളുകള്‍ വെറുതെ മറിച്ചു, എന്റെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍ മനസ്സിലാക്കിയെന്നവണ്ണം അമ്മ യാതൊരു മുഖവുരയും കൂടാതെ തന്നെ പറഞ്ഞു തുടങ്ങി. ഏകാ മോളാണ്. പ്രസവിച്ചഅന്നുമുതല്‍ ഇങ്ങിനെയാണ്. ഒരു പാട് ചികിത്സ ചെയ്തു. ഒരു ഫലവും കിട്ടിയില്ല. അത് കൊണ്ട് തന്നെ നാട്ടില്‍ വല്ലപ്പോഴും വരാറുള്ളൂ . കഴിഞ്ഞ ആഴ്ച ആങ്ങളയുടെ മോളുടെ കല്യാണത്തിനു വന്നതാണ്. എല്ലാം ഉത്തരങ്ങള്‍ ,എന്റെ മനസ്സില്‍ ബാക്കി വന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടാത്തത് കൊണ്ട് ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു. "കൂടെയുള്ള ആ കുട്ടി.?"
അവര്‍ അത്ഭുതം കൂറി ," ആ കുട്ടി മോന്റെ കൂടെ ഉള്ളതല്ലേ. ? നേരത്തെ ആരോ ഒരാള്‍ തനിച്ചാണോ എന്ന് ചോദിച്ചപ്പോ മോനെ ചൂണ്ടി കൂടെ ആളുണ്ട് എന്ന് പറഞ്ഞല്ലോ"
എന്റെ മനസ്സില്‍ വീണ്ടും പല തരം സംശയങ്ങളും ചോദ്യങ്ങളും നിറഞ്ഞു. അമ്മ അവരുടെ മോളെ പതുക്കെ പിടിച്ചു എഴുന്നേല്‍പ്പിച്ചു . തന്റെ മാറിലേക്ക് ചേര്‍ത്തു കി ടത്തി ബിസ്കറ്റ് ദ്രവ രൂപത്തിലാക്കിയത് സ്പൂണില്‍ കോ രി കൊടുക്കുവാനുള്ള തയ്യാറെടുപ്പാണ്. ഇത് കണ്ടതും അവള്‍ പ്രാര്‍ഥന നിര്‍ത്തി, ആ കുട്ടിയെ തന്റെ മടിയിലേക്ക് കിടത്തി അമ്മ കുഞ്ഞിനെന്നവണ്ണം ആ ബിസ്കറ്റ് മുഴുവന്‍ കോടുത്തു. ഈ സമയം അമ്മ ടോയിലെറ്റിലോ മറ്റോ പോയി വന്നു മകള്‍ക്ക് കിടക്കാന്‍ താഴെ തുണി വിരിച്ചു. മോളെ രണ്ടു "അമ്മമാരു ം" കൂടേ താങ്ങി താഴെ കിടത്തി. എന്നെ പോലേ പലരും ഇത് ശ്രദ്ധിക്കുന്നുണ്ടാ യിരുന്നു.
അമ്മ ഞങ്ങള്‍ രണ്ടു പേരോടും എന്നവണ്ണം ചോദിച്ചു. "കിടക്കുന്നില്ലേ ? " രണ്ട് പേരും ഉത്തരം ഒന്നും പറഞ്ഞില്ല. ഞാന്‍ ഉത്തരം എന്നവണ്ണം ലയിറ്റ് ഓഫ് ചെയ്തു. പക്ഷെ കിടക്കാന്‍ തോന്നിയില്ല. മിക്കവാറും യാത്രക്കാര്‍ ഒക്കെ ഉറങ്ങി കാണും പരസ്പരം പരിചയപ്പെടാതെ ഒരേ സീറ്റില്‍ തൊട്ടടുത്ത് ഞങ്ങള്‍ രണ്ടു പേര്‍, എപ്പോഴോ ഞാന്‍ അവളോട് ചോദിച്ചു. "യാത്ര എങ്ങോട്ടാണ്? " കേട്ടറിവ് പോലും ഇല്ലാത്ത ഒരു സ്റ്റേഷന്റെ പേര് പറഞ്ഞു. എന്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല എന്ന ഭയത്താല്‍ മനസ്സില്‍ മുന്‍കൂട്ടി കരുതി വെച്ചിരുന്ന അടുത്ത ചോദ്യം ഞാന്‍ മനപ്പൂര്‍വം പിന്‍ വലിച്ചു. പക്ഷെ പിന്നീട് എപ്പോഴോ ഞങ്ങള്‍ സംസാരം പുനരാരംഭിച്ചു . എന്തൊക്കെയോ വിഷയീഭവിച്ചു. യാത്ര എവിടേക്ക് എന്നതിന് മാത്രം വ്യക്തമായ ഉത്തരം തന്നില്ല. പക്ഷെ തന്റെ സ്ഥലത്തിന്റെ ഓഹരി ചേട്ടായിക്ക് എഴുതി കൊടുക്കാന്‍ വേണ്ടി വന്നതാണ് എന്ന് മാത്രം പറഞ്ഞു.
ഒരു രാത്രി മുഴുവന്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു. ഏതോ ഒരു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ആണ് നേരം പുലര്‍ന്നത് ഞങ്ങള്‍ അറിയുന്നത്. വുളു എടുത്ത് നിസ്കരിച്ചു. വീണ്ടും സംസാരം. ഇടയ്ക്കു അമ്മയും മോളും ഉണര്‍ന്നു. മോളുടെ എല്ലാ ആവശ്യങ്ങളും തികഞ്ഞ ഉത്തരവാദിത്തത്തോടെ തന്നെ അവള്‍ നിറവേറ്റി കൊണ്ടിരുന്നു. രണ്ടു രാത്രിയും രണ്ടു പകലും, പിന്നിട്ടിരിക്കുന്നു. ഇന്ന് രാത്രി 12 മണിക്ക് അവള്‍ക്കു ഇറങ്ങേണ്ട സ്റ്റാഷന്‍ എത്തും. വണ്ടിക്കു എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായെങ്കില്‍ എന്ന് ചിന്തിച്ചുവോ?
ഇറങ്ങാനുള്ള സ്ഥലം അടുത്ത എത്തി , അവള്‍ ബാഗും സാധനങ്ങളും എല്ലാം റെഡിയാക്കി വെച്ചു. മനസ്സില്‍ എവിടെയോ ഒരു നീറ്റല്‍. എന്തിനു? ....
സ്റ്റേഷനില്‍ എത്തുന്നതിനു മുന്‍ പ് ആ അമ്മ എന്നോട് പറഞ്ഞു. "അവിടെ അവളെ കൂട്ടാന്‍ കൂട്ടുകാരികള്‍ വന്നില്ലെങ്കില്‍ എന്ത് ചെയ്യും ? തനിച്ചു ഇറങ്ങാന്‍ പറ്റാത്ത നാടാണ്. ചെറിയ സ്റ്റേഷനും ആണ്. മോന്‍ കൂടേ ചെല്ല്... അവര് വന്നില്ലെങ്കില്‍ മോള്‍ ഇതില്‍ തന്നെ കയറൂ , എന്റെ കൂടേ ഇറങ്ങാം രാവിലെ ഒന്‍പതിന് അവിടെന്നു ഒരു വണ്ടി ഉണ്ട് .അതില്‍ ഇങ്ങോട്ട് പോരാം ,രാത്രി തനിച്ചു ഇറങ്ങേണ്ട "
വണ്ടി സ്റ്റേഷനില്‍ എത്തി. ബാഗും പിടിച്ചു മുന്നില്‍ ഞാന്‍ ഇറങ്ങി, ആരും വന്നിരിക്കരുത് എന്ന് ഞാന്‍ ആഗ്രഹിച്ചോ?ഇരുളില്‍ രണ്ടു രൂപങ്ങള്‍ നടന്നു വരുന്നു. കമ്പിളി കൊണ്ട് മൂടി പുതച്ചു അവളുടെ കൂട്ടുകാരികള്‍ .അവര്‍ അടുത്ത എത്തുന്നതോടെ മനസ്സില്‍ എന്തൊക്കെയോ നഷ്ടങ്ങള്‍ തോന്നുന്നുവോ? ഇല്ലാ നഷ്ട്ടപെടുത്തി കൂടാ. ഈ യാത്ര ജീവിതാവസാനം വരെ തുടരണം. രണ്ടു ദിനരാത്രങ്ങളില്‍ ഒരിക്കല്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തി. അവളുടെ കരം പിടിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു. " പോരുന്നോ എന്റെ കൂടെ , ഈ യാത്രയില്‍ മാത്രമല്ല ജീവിത യാത്രയില്‍ മുഴുവന്‍ എന്റെ സഹയാത്രികയായി"
എന്റെ പിടിയില്‍ നിന്ന് മെല്ലെ കൈ വേര്‍പെടുത്തി കൊണ്ട് അവള്‍ പറഞ്ഞു. "ഞാന്‍ കര്‍ത്താവിന്റെ മണവാട്ടിയാണ് " പക്ഷെ എന്റെ കൈകള്‍ അവളുടെ കണ്ണീരു വീണു നനഞ്ഞിരുന്നു.
പ്രാരാബ്ധങ്ങള്‍ ആയിരിക്കുമോ മണവാട്ടിയാകുവാന്‍ അവളെ നിര്‍ബന്ധിച്ച്ചത്. അതോ കുടുംബത്തിന്റെ വിശ്വാസ പ്രമാണങ്ങളോ. എന്തായിരുന്നാലും ആ കണ്ണുനീരില്‍ അനിഷ്ടത്ത്തിന്റെ കയ്പ്പുന്ടെന്നത് സത്യം.. നന്നായി എഴുതി..
മറുപടിഇല്ലാതാക്കൂI Like It
മറുപടിഇല്ലാതാക്കൂസകലം പടച്ച നാഥാ സമദായ ഖോജ രാജാ സമര്‍പ്പിച്ചിടുന്നു നിന്‍ നാമത്തില്‍ നീ എന്നെ തിരുത്തീടണം അപരാധം ചെയ്യുകില്‍ - എന്നത് ജീവിതവൃതമാക്കിയ ഒരാളുടെ ബ്ലോഗിലെ ക്രിസ്തുമസ് ഓര്‍മ എന്തായിരിക്കും എന്ന ചിന്തയോടെയാണ് വായന ആരംഭിച്ചത്.... യാത്രയിലെ കാഴ്ചകളോടുള്ള സൗമ്യതയും നന്മയും മുറ്റിനിന്ന ചിന്തകളും പ്രതികരണങ്ങളും തലവാചകത്തിനോട് പൂര്‍ണമായും നീതിപുലര്‍ത്തുന്നവ തന്നെ... ആ പെണ്‍കുട്ടി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മനസില്‍ ഉളവായ വികാരങ്ങള്‍ക്കുമുണ്ട് ഒരു ദൈവികത്വം... ക്രിസ്തുമസുമായി കഥ അടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ നേരിട്ടു തന്നില്ലെങ്കിലും അവസാനവരിക്കുശേഷം വീണ്ടുമൊരു വായനയില്‍ കിട്ടുന്നത് ആത്മീയതയുടെയും മനുഷ്യസ്നേഹത്തിന്റെയും ക്രിസ്തുമസ് സന്ദേശം തന്നെ....
മറുപടിഇല്ലാതാക്കൂഒതുക്കത്തോടെ ഭംഗിയായി പറഞ്ഞു....
നല്ല പോസ്റ്റു, വായനാസുഖം വേണ്ടുവോളം, അവസാന ഭാഗം വളരെ നന്നായി,,ആശംസകള്‍
മറുപടിഇല്ലാതാക്കൂസുഹൃത്തെ ..എന്താ പറയുക.. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സങ്കടം ..എന്താന്നറിയില്ല...
മറുപടിഇല്ലാതാക്കൂനന്നായി എഴുതി...
ആശംസകള്‍...
കര്ത്താവിന്റെ മണവാട്ടി ,എനിക്ക് പാരയാകാന്‍ ഉള്ള പുറപ്പാട് ആണല്ലേ ?ഇനി ട്രയിനിലെ അനുഭവങ്ങള്‍ എഴുതിയാല്‍ ,,ഗ്ര്ര്ര്ര്‍,,,അഭിനന്ദനങ്ങള്‍ ,,
മറുപടിഇല്ലാതാക്കൂവായനാ സുഖം പ്രദാനം ചെയ്യുന്ന നല്ല ശൈലി . യഥാര്‍ത്ഥ ഭക്തരുടെ മനസ്സില്‍ എന്നും ആര്‍ദ്രതയായിരിക്കും നിറഞ്ഞു നില്‍ക്കുക . ആ ആര്‍ദ്രതയുടെ നന്മയും നോവും എഴുത്തില്‍ നിഴലിക്കുന്നു . അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ . ഭാവുകങ്ങള്‍ .
മറുപടിഇല്ലാതാക്കൂഎഴുത്ത് നന്നായി..
മറുപടിഇല്ലാതാക്കൂella postineyum pole avassanam oru nombaramaayi kidakkunnu...
മറുപടിഇല്ലാതാക്കൂtrain yathraye pole ozhukku thonnikkunna ezhuthu..very good dear
നല്ല ശൈലി, നന്നായി എഴുതി.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്
നന്ദി .. ജെഫു, പ്രദീപ് സാര്‍, ഫായിസ്. ഹിഫ്സു, കാദു,സിയാഫ്, അബ്ദുല്‍ കാദര്‍ സാര്‍,കമാരന്‍ സാര്‍ ശഹിര്‍, അവതാരിക ബെന്ചാലി സാര്‍ . പിന്നെ വായിച്ച എല്ലാവര്ക്കും.
മറുപടിഇല്ലാതാക്കൂഅക്ഷരത്തെറ്റിന്റെ ഒരു ഉത്തരവാദി മംഗ്ലീഷ് ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് തന്നെയാണ്. എങ്കിലും ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു പരമാവധി ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു കാദര്‍ സാര്‍,
ക്രിസ്തുമസുമായി നേരിട്ട് ബന്ധമില്ല, ശരിയാണ് പ്രദീപ് സാര്‍ പക്ഷെ ഓരോ ക്രിസ്തുമസ് രാത്രികളിലും ഈ ഓര്മ വേട്ടയാടുന്നുണ്ട്. കേവല പരിചയമില്ലാത്ത ഒരു രോഗിയായ കുട്ടിക്ക് വേണ്ടി ഒരു യാത്രയിലെ മുഴുവന്‍ സമയവും മാറ്റി വെച്ച ആ നന്മ, ആതുര സേവന ചിന്ത, മനുഷ്യ സ്നേഹം ഇത് തന്നെയാണ് താങ്കള്‍ സൂചിപ്പിച്ചത് പോലേ ക്രിസ്തുമസിന്റെ സന്ദേശമായി ഞാനും കാണുന്നത് .
ജെഫു ...... ആ ചോദ്യം എന്നിലും അവശേഷിക്കുന്നു ? എന്തായിരിക്കും ?
മനസ്സിന് നൊമ്പരപ്പെടുത്തിക്കളഞ്ഞല്ലോ ? ഇത്തരം യാത്രകളില്‍ കൂടെ യാത്ര ചെയ്യുന്നവരെ നമ്മുടെ വേണ്‌ടപ്പെട്ടവരായി തോന്നുന്നത് സ്വാഭാവികമാണ്. ചെറുപ്പക്കാരനായ യാത്രികന് ആ ചെറുപ്പക്കാരിയൊട് തോന്നുന്നത് കേവലം ഭ്രമമാണ്. എങ്കിലും മനസ്സില്‍ നിന്നുവന്ന ആ ധോദ്യം തികച്ചും പക്വതയുള്ളത് തന്നെ. അവളുടെ മറുപടി വായനക്കാരന്‌റെ മനസ്സില്‍ ചെറിയ ഒരു നൊമ്പരമായി അവശേഷിക്കും. തീര്‍ച്ച
മറുപടിഇല്ലാതാക്കൂആസ്വദിച്ചു വായിച്ചു. അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂhttp://surumah.blogspot.com
കഥ വളരെ നന്നായിട്ടുണ്ട്. വായനക്ക് ശേഷം ചെറിയൊരു നൊമ്പരം അവശേഷിച്ചു.
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട മുഹമ്മദ്,
മറുപടിഇല്ലാതാക്കൂനവവത്സരാശംസകള് !
ഹൃദ്യമായ അനുഭവം!മനസ്സിനെ പിടിച്ചുലച്ച സംഭവം!
വളരെ നന്നായി എഴുതി,കേട്ടോ! ഈ ശൈലി മനോഹരം !
അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു
നന്നായിടുണ്ട് .............ആശംസകള്‍
മറുപടിഇല്ലാതാക്കൂ1/21/2012
ഒരു സുഖമുള്ള തീവണ്ടിയാത്ര ...നല്ല എഴുത്ത് ആശംസകള്‍ ..
മറുപടിഇല്ലാതാക്കൂഅഷറഫിക്കാ, നല്ല സുഖമുള്ള ഒരു കഥ വായിച്ചപ്പോൾ നല്ല സുഖം മനസ്സിന്. നന്നായിരികുന്നു ട്ടോ.പ്രാരാബ്ധങ്ങള്‍ ആയിരിക്കുമോ മണവാട്ടിയാകുവാന്‍ അവളെ നിര്‍ബന്ധിച്ചത്. അതോ കുടുംബത്തിന്റെ വിശ്വാസ പ്രമാണങ്ങളോ.?
മറുപടിഇല്ലാതാക്കൂഈ വക കാര്യങ്ങളാലോചിച്ച് ഞാൻ തല പുണ്ണാക്കുന്നില്ല. ആശംസകൾ.
അഷ്‌റഫ്, ആദ്യമേ ഒരു നന്ദി പറയട്ടെ,
മറുപടിഇല്ലാതാക്കൂരണ്ടു ദിവസം കൊണ്ട് എന്റെ ബ്ലോഗിലെ ഏകദേശം മുഴുവന്‍ പോസ്റ്റു താന്കള്‍ വായിച്ചു കമെന്റ്സും ഇട്ടു! പലരും പറയാറുണ്ട് ഞാന്‍ വായിച്ചു പക്ഷെ അഭിപ്രായം രേഖപ്പെടുത്തിയില്ല എന്ന്. എങ്കില്‍ താങ്കള്‍ അതിനായി എടുത്ത വിലപ്പെട്ട സമയവും ആ ആത്മാര്‍ഥമായ നിരീക്ഷണവും എന്നെ ആശ്ചര്യചരിതനാക്കി ഒപ്പം എനിക്ക് ഒരു പുതിയ അറിവും നല്‍കി. ഇങ്ങനെ ചെയ്‌താല്‍ ഒരെഴുത്തുകാരന്റെ മനസ് മുഴുവന്‍ വായിക്കാന്‍ വായനക്കാരന് കഴിയുമെന്ന്!. ഒരു നന്ദി പ്രകാശിപ്പിക്കാന്‍ നോക്കിയിട്ട് ഇമെയില്‍ അഡ്രെസ്സ് എങ്ങും കണ്ടില്ല. അതുകൊണ്ടാന് ആദ്യമേ താങ്ങളെ തിരഞ്ഞു പിടിച്ചു പെട്ടന്ന് ഇവിടെയെത്താന്‍ തിടുക്കം കൂട്ടിയത്.
------------------------------------------------------------------------------------------------
ഇനി ഈ പോസ്റ്റിനെക്കുറിച്ച്:
കഥയുടെ പേരുമായി(കൃസ്മസ്സിനെപറ്റി) സാമ്യംമുള്ള ഒരു വരിയെങ്കിലും തുടക്കത്തിലോ, ഇടയ്ക്കോ കൊടുക്കാമായിരുന്നു.
അവസാനം ഒരു നീറ്റലായി അവശേഷിപ്പിച്ചു നിര്‍ത്തിയത് നൊമ്പരപ്പെടുത്തി
സ്നേഹപൂര്‍വ്വം
ജോസെലെറ്റ്
കുറച്ചു സമയം വെട്ടം എന്ന സിനിമ മനസ്സില്‍ കടന്നു കൂടി ..
മറുപടിഇല്ലാതാക്കൂപക്ഷെ പെട്ടെന്ന് കഥക്ക് വന്ന ട്വിസ്റ്റ് വല്ലാത്ത ഒരു നീറ്റലായി മനസ്സില്‍ തങ്ങി.
കൂടെ അവളുടെ കണ്ണീര്‍ വീണു കുതിര്‍ന്ന അവന്റെ കൈകളും!!!!
എഴുത്തില്‍ അല്‍പ്പം കൂടി ഭാവതലങ്ങള്‍ ആവശ്യപെടുന്നു ഈ കഥ അഷറഫ്
ആശംസകള്‍
ട്രെയിനുകള്‍ പ്രണയിച്ചു തുടങ്ങാനും പ്രണയത്തിന്റെ മാറ്റ് കൂട്ടാനും വളരെ നല്ലതാണ്... ഒപ്പം ഒട്ടേറെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും..നന്നായി എഴുതി.
മറുപടിഇല്ലാതാക്കൂ