2011, നവംബർ 29, ചൊവ്വാഴ്ച

പൂക്കോട്ടൂര്‍ യുദ്ധം


ഇന്ത്യയുടെ ദേശീയ സമരചരിത്രത്തില്‍ അതുല്യമായ സ്ഥാനമുണ്ടെങ്കിലും പല കാരണങ്ങളാല്‍ ചരിത്രത്തില്‍ തമസ്കരിക്കപ്പെട്ട എന്നാല്‍ 1921 എന്ന  നാലക്കങ്ങള്‍ കൊണ്ട്  തന്നെ  ദേശ സ്നേഹികളുടെ മനസ്സിലേക്ക് ഓടി എത്തുന്ന ഒരു കലാപത്തിലെ ചില സുപ്രധാന സമരങ്ങളെ (പൂക്കോട്ടൂര്‍  യുദ്ധം) കാവ്യ രൂപത്തില്‍ സ്മരിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ  നടത്തുന്നത്.
മാപ്പിളപ്പാട്ടിന്റെ നിയമങ്ങള്‍  എല്ലാം പാലിച്ചാണ് ഇത് രചിച്ചത് എന്ന അവകാശ വാദമൊന്നും ഇല്ല. അത് കൊണ്ട് തന്നെ കാവ്യ നിയമങ്ങളിലെ തെറ്റുകള്‍ തിരുത്താന്‍ ഞാന്‍ അശക്തനാണ്. അതെ സമയം ചരിത്രം  വായിച്ചും കേട്ടും മനസ്സിലാക്കിയതില്‍ എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍  തിരുത്തി തരണമെന്ന് സദയം അപേക്ഷിക്കുന്നു.

ഇതിലേക്കുള്ള ഒരു പരിചയപ്പെടുത്തല്‍ മാത്രമേ ഈ അദ്ധ്യായത്തില്‍ ചേര്‍ത്തിട്ടുള്ളൂ ..
                                                അദ്ധ്യായം ഒന്ന്

സകലം പടച്ച നാഥാ
സമദായ ഖോജ രാജാ
സമര്‍പ്പിച്ചിടുന്നു നിന്‍ നാമത്തില്‍ നീ എന്നെ
തിരുത്തീടണം അപരാധം ചെയ്യുകില്‍ ...

                                             
കല്ല്‌ വെട്ടു കുഴിയില്‍ കുഴിച്ചു മൂടിയും കൂട്ടത്തോടെ കത്തിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു  പിന്നീട് മറമാടുകയും ചെയ്യപ്പെട്ട ധീരരായ രക്തസാക്ഷികളേയും കൊടിയ മര്ദ്ധനങ്ങള്‍ക്ക് ശേഷം ബെല്ലാരി  ത്രിശ്ശനപള്ളി ,സേലം തുടങ്ങിയ ജയിലുകളില്‍ അടക്കപ്പെട്ട നേതാക്കളെയും ആന്തമാനിലെക്കും മറ്റും
 നാട് കടത്തപെട്ട പൂര്‍വ്വ പിതാക്കളെയും സ്മരിച്ചു കൊണ്ടെല്ലാതെ ഈ കാവ്യം തുടങ്ങാന്‍ കഴിയില്ല.

ഖിലാഫത്ത് നേതാക്കളായ അബ്ദുറഹിമാന്‍ സാഹിബ്‌, എം.പി നാരായണമേനോന്‍ , കെ എം മൌലവി , ഇ മൊയ്തു മൌലവി , ഗോപാലമേനോന്‍ , എന്നിവരെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരെയും സമര നേതാക്കളായിരുന്ന വടക്കേ വീട്ടില്‍ മുഹമ്മത് , പരാഞ്ചേരി കുഞ്ഞറമുട്ടി,കാരാടന്‍ മൊയ്തീന്‍ കുട്ടി ഹാജി, മന്നതോടി കുഞ്ഞാലന്‍ ഹാജി, കൊല്ല പറമ്പന്‍ അബ്ദു ഹാജി, പോട്ടയില്‍ കുഞ്ഞോ ക്കര്‍ എന്നിവരെയും പ്രത്യകം സ്മരിക്കുന്നു .                                          



ചോര ചിന്തി മൃതിയടഞ്ഞ ധീരരാം പിതാക്കളെ
മാറ് കാട്ടി വീരമൃത്യു നേടിയ ശുഹാദാക്കളെ

പേരിനാലെഴുതി തുടങ്ങീടുന്നു ഈ സമരങ്ങളെ
പോരിശ സ്വര്‍ഗത്തിലാക്കീടണമാ നേതാക്കളെ

ചൊല്ലിടുന്നീ ധീര രക്ത സാക്ഷികള്‍ക്കടങ്കലും
മുല്ലമാലകള്‍  കൊരുത്ത വിപ്ലവാഭിവാദ്യവും

പല്ല് പോയ വൃദ്ധനും അന്നില്ല ഭീതി തെല്ലുമേ
നെല്ല് കുത്തും ഉലക്കയും തവിയൊക്കെ ആയുധമായിടെ

കല്ല്‌ പോലുറച്ച കല്ബിന്‍  മുന്നില്‍ തോക്ക്  തോറ്റിടെ
വെള്ള പട്ടാളത്തിന്‍ ചോര  ചിന്തി പൂക്കോട്ടൂരിലും .   ( തുടരും)

24 അഭിപ്രായങ്ങൾ:

  1. തീര്‍ച്ചയായും നല്ലൊരു കാല്‍വെപ്പ്‌ അഷ്‌റഫ്‌ .

    നല്ലൊരു വിജയമാവട്ടെ ഈ ഉദ്യമം

    എല്ലാ ആശംസകളും .

    മറുപടിഇല്ലാതാക്കൂ
  2. തുടരൂ അഷ്‌റഫ്‌ ഭായ് ,മനോഹരമായ് മാപ്പിളപ്പാട്ട് എഴുതുമെന്നു തെളിയിച്ച ഒരാളോട് വീണ്ടും വീണ്ടും അത് പറയേണ്ട കാര്യം ഇല്ലല്ലോ ..

    മറുപടിഇല്ലാതാക്കൂ
  3. അഷ്‌റഫ്‌ ഭായ് പാടി mp3 ഫയല്‍ പോസ്റ്റ്‌ ചെയ്യൂ...

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്നായിട്ടുണ്ട്.
    താങ്കളുടെ പേര് വരും കാലങ്ങളില്‍ മാപ്പിള ജനതയുടെ ഹൃദയത്തിലായിരിക്കും..താങ്കള്‍ മാപ്പിള പ്പാട്ടിനു നല്‍കിയ സംഭാവനയുടെ പേരില്‍...

    മറുപടിഇല്ലാതാക്കൂ
  5. താങ്കളെ കാണാനും പരിചയപ്പെടാനും കഴിഞ്ഞത് വലിയ സൗഭാഗ്യമായി കാണുകയാണ്.. ഇനിയും എഴുതുക.മലയാളത്തിന്റെ മാപ്പിളപ്പാട്ടു ചരിത്രത്തില്‍ നാളെ താങ്കളുടെ പേരും രേഖപ്പെടുത്തപ്പെടട്ടെ... പ്രാര്‍ത്ഥനകള്‍.

    മറുപടിഇല്ലാതാക്കൂ
  6. അശ്രു,
    ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിന്റെ ഭാഗമല്ലേ ഖിലാഫത്തും?
    തുടര്‍ന്നുള്ള വായനയില്‍ അതൊക്കെ ഉണ്ടാകുമോ?
    അടുത്തത് വൈകിക്കെണ്ടാ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. അഭിനന്ദനങ്ങള്‍.. നല്ലതുടക്കം.. ഭാവിയിലേക്കുള്ള മനോഹരമായ വരികള്‍ക്ക് ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  8. പ്രിയപ്പെട്ട ജാബി,മന്‍സൂര്‍,സിയാഫ്,ശിഖണ്ടി, ഫായിസ്,നവോടില ,ഷാജു, ജയരാജ്, പ്രദീപ്‌ സര്‍ ,മുഹമ്മദ്‌ യാസിന്‍,

    ജെഫ് ജൈലാഫ് ..എല്ലാവര്ക്കും നന്ദി ഒരു പാട്.... വായനക്കും

    പ്രാര്‍ത്ഥനയ്ക്കും... പിന്തുണയ്ക്കും,

    മറുപടിഇല്ലാതാക്കൂ
  9. സ്വതന്ത്ര ബോധത്തിന്‍റെ വിയര്‍പ്പും
    ത്യാഗത്തിന്‍റെ ചോരയും മണക്കുന്ന ഏട്
    രാജ്യ സ്നേഹത്തിന്‍റെ പുസ്തകത്തില്‍
    വേണ്ട പോലെ തുന്നി ചേര്‍ക്കാന്‍ മറന്ന താളുകള്‍.....

    മറുപടിഇല്ലാതാക്കൂ
  10. ഒഴുക്കോടെ പറഞ്ഞ ഒരു നല്ല ലേഘനം!!അടുത്ത ഭാഗവും പ്രതീക്ഷയോടെ!!!(പുതിയ പോസ്റ്റ്‌ മെയില്‍ അയക്കാന്‍ മറക്കല്ലേ )

    മറുപടിഇല്ലാതാക്കൂ
  11. അബൂബക്കര്‍ മൊറയൂര്‍2011, ഡിസംബർ 3 6:22 AM

    എല്ലാ വിധ ആശംസകളും നേരുന്നു!!!!!!

    മറുപടിഇല്ലാതാക്കൂ
  12. തുടരട്ടെ എഴുത്ത്... എല്ലാ ആശംസകളും...

    മറുപടിഇല്ലാതാക്കൂ
  13. അഷറഫു ക്കാ കുറച്ചു വൈകിട്ടോ ..ഇവിടെ എത്താന്‍ ക്ഷമിക്കുമല്ലോ .....ചരിത്രത്തിലേക്കുള്ള ഈ കാല്‍വെപ്പിന് എല്ലാ ആശംസകളും നേരുന്നു ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  14. കാത്തിരിക്കുന്നു ബാക്കി ഭാഗങ്ങള്‍ക്കായി..
    എല്ലാ ആശംസകളും നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  15. ലബീബ് അയന്തയില്‍2011, ഡിസംബർ 22 8:26 PM

    നമ്മുടെ മലയാളവും ..മാപ്പിള പ്പാട്ടും..രക്തം ചിന്തിയ ഓര്‍മ്മകളും ..മറന്നു പോവുന്ന യുവ തലമുറയ്ക്ക് ഇത് ഒരു പ്രജോദനം ആവട്ടെ ...
    സര്‍വ ശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ....

    മറുപടിഇല്ലാതാക്കൂ
  16. കല്ല്‌ പോലുറച്ച കല്ബിന്‍ മുന്നില്‍ തോക്ക് തോറ്റിടെ
    വെള്ള പട്ടാളത്തിന്‍ ചോര ചിന്തി പൂക്കോട്ടൂരിലും.

    ആശംസകൾ ഇക്കാ നല്ലൊരു എഴുത്ത്. ഇക്ക ഒരു കവിയും കൂട്യാണല്ലേ ? ആരോടും പറയണ്ട ട്ടോ. ആശംസകൾ ഒരിക്കൽക്കൂടി.

    മറുപടിഇല്ലാതാക്കൂ
  17. രാജ്യസ്നേഹികള്‍ക്ക് പ്രണാമം.

    "നെല്ല് കുത്തും ഉലക്കയും തവിയൊക്കെ ആയുധമായിടെ"
    എന്നത്

    "നെല്ലുകുത്തുലക്കയും തവിയുമൊക്കെ ആയുധം."
    എന്നായാല്‍ ഇത്തിരികൂടി ചേര്‍ച്ചയാണ്.

    മറുപടിഇല്ലാതാക്കൂ
  18. ഈ പാട്ട് ഞാന്‍ മുന്നേ വായിച്ചു പോയതാണ്. അന്ന് കമന്റ്‌ കുറിക്കാന്‍ കഴിഞ്ഞില്ല !!

    മാപ്പിള പാട്ട് എഴുത്ത് അഷറഫിന്റെ കൈകളില്‍ പിഴയെതും ഇല്ലാതെ ഭദ്രം എന്ന് വീണ്ടും അടിവരയിടുന്ന ഈ പൂക്കോട്ടൂര്‍ യുദ്ധത്തിനു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  19. ഞാന്‍ ഫോളോ ചെയ്യുന്നതാണ്. പിന്നെന്തുകൊണ്ട് നേരത്തെ ഇത് ഞാന്‍ കാണാതെ പോയി എന്നാലോചിക്കുകയാണ്.
    നല്ല സംരഭം. വേറിട്ട രീതിയില്‍ ലളിതമാക്കി അവതരിപ്പിക്കുന്നത് നന്നായി.

    മറുപടിഇല്ലാതാക്കൂ