2011, നവംബർ 23, ബുധനാഴ്‌ച

പ്രവാചക പ്രകീര്‍ത്തന ഗാനം

അറിവിന്‍ സുഗന്ധം വീശി                             
അഹദോന്റെ നാമം വാഴ്ത്തി                                         
അറബ് മണല്‍ പരപ്പില്‍
കുളിരായി വന്ന പൂവേ ഹക്കിന്‍ ഒളി നിലാവേ

അറിയുന്നു ലോകത്തിലാകെ
അല്‍ അമീനെന്ന നാമത്തിലേറെ
അന്ത്യ പ്രവാചക നോരെ
അശ്രഫുല്‍ ഹല്ഖാം റസൂലേ

ഹാഷിം കുടുംബത്തിലന്നു
അന്ത്യാ റസൂല് പിറന്ന്
അന്ധ വിശ്വസമെല്ലാം തകര്‍ന്ന്
സത്യ ദീനിന്റെ മാര്‍ഗം തെളിഞ്ഞ്

അള്ളാന്റെ കല്പന എത്തി
അന്ത്യ ദൂതര്‍ക്ക് സന്ദേശം എത്തി
ഹക്കിന്‍ പ്രകാശം പരത്തി
ഫുര്ഖാനായി ലോകര്‍ക്കതെത്തി

മിഉറാജ് രാവിന്റെയന്നു
ബൈതുല്‍ മുഖദ്ദസില്‍ ചെന്ന്
ആകാശ യാത്രയിലന്നു
അഞ്ച് വക്തിന്റെ സമ്മാനം തന്നു

അറിവിന്‍ സുഗന്ധം വീശീ
അഹദോന്റെ നാമം വാഴ്ത്തീ
അറബ് മണല്‍ പരപ്പില്‍
കുളിരായി വന്ന പൂവേ  ഹക്കിന്‍ ഒളി നിലാവേ


7 അഭിപ്രായങ്ങൾ:

 1. മുത്തു നബിയുടെ മദ്ഹു പാടുന്ന സുന്ദരമായ മാപ്പിളപ്പാട്ട് . ഒരു പാട് ഇഷ്ടമായി .ഇനിയും വരട്ടെ

  മറുപടിഇല്ലാതാക്കൂ
 2. മാശാ അല്ലാഹ്.. ആശാ അല്ലാഹ്.. മനോഹരമായ വരികൾ...

  മറുപടിഇല്ലാതാക്കൂ
 3. നിങ്ങള്‍ ശരിക്കും ഒരു ബഡായിക്കാരനാണോ?
  അല്ല ചോയിച്ചുന്നെ ഉള്ളു. ദേഷ്യം ആണെങ്കില്‍ മാണ്ട...

  മറുപടിഇല്ലാതാക്കൂ
 4. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ഇനിയും ഇനിയും രചിക്കാന്‍ താങ്കല്‍ക്കാവട്ടെ എന്നാശംഷിക്കുന്നു
  ഇതിനൊക്കെ ഒന്ന് ശബ്ദം കൊടുക്കാന്‍ ശ്രമിച്ചു കൂടെ

  മറുപടിഇല്ലാതാക്കൂ
 5. പ്രവാചകനെ എത്ര വാക്കുകളാല്‍ എഴുതിയാല്‍ തീരും തീരില്ല ..മനോഹരമായ്‌ വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 6. എന്റെ പ്രാര്‍ത്ഥനകള്‍.. അഷ്റഫ്.. ഇനിയും ഇനിയും നല്ല ഗീതങ്ങള്‍ രചിക്കുവാന്‍ താങ്കള്‍ക്കു കഴിയട്ടെ...

  മറുപടിഇല്ലാതാക്കൂ