2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

ആട് കമ്പം




ആലി മൂപ്പന്റ വറാന്‍കുട്ടിന്റെ ആദ്യ ബീടര് ഹലീമാത്ത          
ആറ്റു നോറ്റ് ബാങ്ങിയോരാടിനെ കാണാന്‍ ഇല്ലെന്നോ 
ആട് കയറു പൊട്ടിച്ചോടി 
ഓടി ബീടര് ഒപ്പം കൂടി 
കൂടി കുട്ടികള്‍ മുറവിളി കൂട്ടി നാട്ടില് പാട്ടായി ആടിന്‍ പോക്കൊരു ഹരമായി..
  (ആലി മൂപ്പന്‍)
കാടി വെള്ള കലവുമെടുത്തു
കൂലി കാരി പെണ്ണും ഓടി
പാല് കാച്ചുണ പാത്രമെടുത്ത്
മോള് മുറ്റാതാകെയും ചാടി
ചാടി ഓടി അവറാന്‍ കുട്ടി കിണറ്റില്‍ ചാടി ഒച്ച കേട്ട ബീടര് ആടാണെന്നു ഉറക്കെ പാടി
  (ആലി മൂപ്പന്‍)
മുങ്ങി പൊങ്ങി അവറാന്‍ കുട്ടി
മങ്ങി കാഴ്ച ശ്വാസവും തിങ്ങി
തങ്ങി നിന്നൊരു വേരില്‍ തൂങ്ങി
പൊങ്ങിടാനൊരു കയറിനു തേങ്ങി  കയര്‍  അത് വരവായി കിണറ്റിന്‍ കരയിലും ഹരമായി
 (ആലി മൂപ്പന്‍)
തെങ്ങില്‍ കെട്ടിയ കയറു പിടിത്ത്
എത്തി അവറാന്‍ ഒരുവിധം പുറത്ത്
ചോദി ബീടര് ആട്  എവുടുത്ത്
 താങ്ങി അവറാന്‍ ഉടനടി മോത്ത് ഹലീമക്ക് വെളിവായി ആടിന്‍ കമ്പവും മൌത്തായീ
(ആലി മൂപ്പന്‍)

37 അഭിപ്രായങ്ങൾ:

  1. ഹഹ്ഹ എന്റെ ആടെ,ജ്ജ് ഞമ്മളെ ബലച്ചല്ലോ ,നല്ല അടിപൊളി പോസ്റ്റ്‌ ...

    മറുപടിഇല്ലാതാക്കൂ
  2. നമ്മക്ക് അന്റെ എയുത്ത് പെരുത്തു ഇസ്ട്ടയീ!
    ജ്ജി ആളൊരു ബല്ലാത്ത പഹയന്‍ തന്നെ കോയാ

    മറുപടിഇല്ലാതാക്കൂ
  3. ബുഹഹ..
    കലക്കി മച്ചാനെ...
    മൂസിക്കൊക്കെ കൊടുത്ത് ഇപ്പത്തന്നെ അങ്ങട് റിലീസാക്കിയാലോ..

    മറുപടിഇല്ലാതാക്കൂ
  4. എത്തറ കാലം കൂടിയാണിങ്ങ്നൊരു പാട്ട്.... നല്ല ണത്തില്‍ ഉറക്കെ മുറുക്കിപ്പാടി.

    "എന്റെ ബ്ബഡായീ നിന്റെ പാട്ട്
    നല്ലോണം നന്നായി
    പാടി നോക്ക്യേ കുട്ട്യോളെ
    നല്ലീണം കൂട്ടീട്ട്
    എന്തൊരു പാട്ടണെന്തൊരുപാട്ടാണെന്റെ പടച്ചോനെ.."

    മറുപടിഇല്ലാതാക്കൂ
  5. ഹഹഹ............
    കലക്കി... :)

    ഇതൊന്ന് പാടീട്ട് അതൊന്ന് പോസ്റ്റ് ചെയ്യുവോ ബഡായിച്ചേട്ടാ??????

    മറുപടിഇല്ലാതാക്കൂ
  6. ഇതെന്താ മാപ്പിളപ്പാട്ടാണോ ?
    സരസമായിട്ടുണ്ട് :)

    മറുപടിഇല്ലാതാക്കൂ
  7. ആ രീതി കൂടി ഒന്ന് കൊടുക്ക്‌ ബടായി ......എന്നാലല്ലേ പാടാന്‍ പറ്റൂ ...............

    മറുപടിഇല്ലാതാക്കൂ
  8. ഒരു മച്ചിങ്ങ ഒടക്കേല്‍ അത്രയേ ഉള്ളൂ .അതിനുള്ള മരുന്നേ ഉള്ളൂ .. ചുമ്മാ കൊമ്പന്റെ ആ പഴയ പോസ്റ്റ്‌ കണ്ടപ്പോ എന്നാല് ഒരു പാട്ട് ആകാം എന്ന് കരുതീന്നു മാത്രം , നന്ദി വായിച്ചതിനും കമന്റിയതിനും.
    രമേശ്‌ സാര്‍ മാപ്പിള പാട്ട് എന്ന് പറഞ്ഞാല്‍ പട്ടാശാന്മാര്‍ വല്ലതും കാട്ടുമോ എന്നറിയില്ല. മുഴുവന്‍ നിയമവും പാലിച്ചിട്ടില്ല. കാരണം നിയമങ്ങള്‍ അറിയില്ല.പാടാന്‍ നന്ദി സിയാഫ് , ഷാജു, മണി മുത്ത്, വാല്യക്കാരന്‍, ചീര മുളക് രഞ്ജു, രമേശ്‌ സാര്‍, ആ പിന്നെ രഞ്ജു പാടാന്‍ സംഗതി അറിയാത്തത് കൊണ്ട് മെനക്കെടാറില്ല,

    മറുപടിഇല്ലാതാക്കൂ
  9. കാള പൂട്ടിന്റെ അതിശയം എന്ന പാട്ടിന്റെ രീതിയാണ് ജബ്ബാര്‍ക്ക.

    മറുപടിഇല്ലാതാക്കൂ
  10. വായിക്കാന്‍ നല്ല സുഖം..! മലബാറിന്‍റെ ഈണത്തില്‍ ഗാനം കാണുന്നത് അപൂര്‍വ്വം..
    ഇങ്ങള് ഒന്നു പാടിക്കേള്‍ക്കാന്‍ നല്ല പൂതി... :)

    മറുപടിഇല്ലാതാക്കൂ
  11. ഹാസ്യം നന്നായിട്ടുണ്ട് സൂപ്പെര്‍

    മറുപടിഇല്ലാതാക്കൂ
  12. മുങ്ങി പൊങ്ങി അവറാന്‍ കുട്ടി
    മങ്ങി കാഴ്ച ശ്വാസവും തിങ്ങി
    തങ്ങി നിന്നൊരു വേരില്‍ തൂങ്ങി
    പൊങ്ങിടാനൊരു കയറിനു തേങ്ങി

    ഇത് ഞാന്‍ വീടിലെത്തി
    കാപ്പി കുടിച്ചു
    പാടി നോക്കണണ്ട് ...പഹയാ
    പാടി നോക്കണണ്ട് .......
    ആശംസകള്‍ സുഹൃത്തേ

    മറുപടിഇല്ലാതാക്കൂ
  13. ശ്ശൊ എൻക്കു വയ്യ.. :) രസായിട്ടുണ്ടേ..

    മറുപടിഇല്ലാതാക്കൂ
  14. മാപ്പിളപ്പാട്ട് എഴുത്തുകാര്‍ ബ്ലോഗുകളില്‍ കുറവാണ്. ബ്ലോഗില്‍ ഞാന്‍ ആദ്യമായി വായിക്കുന്ന മാപ്പിളപ്പാട്ട്. ഇനിയും വരട്ടെ.

    മറുപടിഇല്ലാതാക്കൂ
  15. ബ്ലോഗിലെ ഈ പരീക്ഷണം നന്നായല്ലോ.
    ശുദ്ധമായ ചിരി ചിരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  16. അലവി കൂറ്റി മോങ്ങം2011, സെപ്റ്റംബർ 23 9:49 AM

    കലക്കി ഈ പാട്ടിനു ഞാന്‍ ഒരു ടൂണ്‍ ഇട്ടിട്ടുണ്ട്,,,

    മറുപടിഇല്ലാതാക്കൂ
  17. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  18. ആലിമൂപ്പന്റെ മോന്തക്ക് താങ്ങലും അലീമാന്റെ ആടുകമ്ബവും രസായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  19. സ്വന്തം സുഹൃത്ത്, മന്‍സൂര്‍,കൊമ്പന്‍, വേണുഗോപാല്‍ സാര്‍,പ്രദീപ്‌ സാര്‍, സലാം സര്‍, ജെഫു അലവികുട്ടി, സഹോദരി ഉമ്മു അമ്മാര്‍ എല്ലാവര്ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  20. പ്രിയപ്പെട്ട ബഡായി,
    രസികന്‍ പാട്ട്.....നന്നേ രസിച്ചു...
    അല്ലേലും,മാപ്പിളപാട്ടുകള്‍ എന്നും ഹരമാണ്!
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  21. പണ്ട് മഞ്ചേരി blind brothers ന്റെ ഹാസ്യ കഥാപ്രസംഗതിലിത്തരം ഗാനങ്ങള്ണ്ടായിരുന്നു, അതിനുശേഷം ദാ ഇപ്പൊ സിര്ച്ക് സിര്ച്ക് സത്ത് :)

    മറുപടിഇല്ലാതാക്കൂ
  22. ഇതൊരുമാതിരി വയറ്റത്തടിക്കുന്ന ഏര്‍പ്പാടായിപ്പോയി അശ്രു.

    (ചിരിച്ചുചിരിച്ച് വയറുളുക്കീന്നാ പറഞ്ഞെ)

    മറുപടിഇല്ലാതാക്കൂ
  23. വെറും മെനക്കേടായ, ആടു യജ്ഞക്കാരികളായ പാത്തുമ്മമാരുടെയും ഹലീമമാരുടെയുമൊക്കെ പെങ്കോന്തന്മാരായ കേട്ട്യോന്മാര്‍ക്ക് അവറാന്‍കുട്ടി ഒരു മാതൃകാ പുരുഷോത്തമന്‍ തന്നെ.....ബഡായി കൊള്ളാം....

    മറുപടിഇല്ലാതാക്കൂ
  24. പട്ടു കലക്കീട്ടുണ്ട് മച്ചൂ... ഒന്ന് പാടി കേള്പിച്ചു തന്നാല്‍ ഉപകാരമായിരുന്നു... ഞമ്മള്‍ പാടിയാല്‍ സംഗതിയും ശ്രുതിയും വന്ന വഴിക്ക് ഓടും..

    മറുപടിഇല്ലാതാക്കൂ
  25. വളരെ നന്നായി,നമ്മുടെ ആ പഴയ ആട്...

    മറുപടിഇല്ലാതാക്കൂ
  26. വളരെ നന്നയ്ക്ക്നു ട്ടോ .. ചിരിച് ചിരിച് ...

    മറുപടിഇല്ലാതാക്കൂ
  27. ചിരിക്കാനും ചിന്തിക്കാനും പറ്റിയ ഗാനം ... നല്ല ഹാസ്യ മാപ്പിള പാട്ട്..

    മറുപടിഇല്ലാതാക്കൂ
  28. ബഡായീ ..
    രസായിട്ടോ , ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  29. , ഹ ഹ അഹ, ന്നാലും ന്റെ ഹലീമാ. ഇജ്ജ് ആ ചങ്ങായീനെ കെണറ്റിൽ ചാടിച്ചതും പോരാ... ഓന്റെ കയ്യീന്ന് ഒന്ന് മേടിചെം ചെയ്തല്ലോ, ന്റെ ഇബളെ..ആnne തമ്മയ്ച്ചണം ട്ടോ.

    മറുപടിഇല്ലാതാക്കൂ