കരളിന്റെ കഷണങ്ങള്‍ പെണ്‍ മക്കള്‍ക്കിന്നു തന്‍ ഗൃഹവും നരകമല്ലേ
വരളുന്ന സ്നേഹത്തില്‍ വളരുന്ന വിത്തുകള്‍ പാപത്തിന്‍ കളകള്‍ അല്ലേ
പിടയുന്ന കുഞ്ഞിന്റെ രോദനം കേള്‍ക്കാത്ത നമ്മള്‍ ബധിരരല്ലേ
പടിവാതിലില്‍ എന്നും എത്തുന്ന വാര്‍ത്തകള്‍ ഇവളുടെ കണ്ണീരല്ലേ ..
നിറയും ചിരി കളിയും നിറ സ്വപ്നങ്ങളിലില്ലേ
നിറയും മിഴി കവിയും ചില സ്വപ്നങ്ങളുമില്ലേ
പ്രിയവും പ്രിയം അറിയുന്നതും പല വഴികളിലല്ലേ
പ്രിയരും പ്രിയം പറയുന്നതും നിറ മിഴികളിലില്ലേ
കരളിന്റെ കഷണങ്ങള്‍ പെണ്‍ മക്കള്‍ക്കിന്നു തന്‍ ഗൃഹവും നരകമല്ലേ
വരളുന്ന സ്നേഹത്തില്‍ വളരുന്ന വിത്തുകള്‍ പാപത്തിന്‍ കളകള്‍ അല്ലേ
പിടയുന്ന കുഞ്ഞിന്റെ രോദനം കേള്‍ക്കാത്ത നമ്മള്‍ ബധിരരല്ലേ
പടിവാതിലില്‍ എന്നും എത്തുന്ന വാര്‍ത്തകള്‍ ഇവളുടെ കണ്ണീരല്ലേ ..
അണയുന്നത് സ്നേഹത്തിന്‍ ദീപങ്ങളല്ലേ
അലിയുന്നത് വാത്സല്യ മധുര കനിയല്ലേ
നിറയുന്നത് വിദ്വേഷ വിഷ വിത്തുകള്‍ അല്ലെ
നിറയുന്നത് വിദ്വേഷ വിഷ വിത്തുകള്‍ അല്ലെ
പടരുന്നത് പാപത്തിന്‍ രോഗങ്ങളുമല്ലേ
കരളിന്റെ കഷണങ്ങള്‍ പെണ്‍ മക്കള്‍ക്കിന്നു തന്‍ ഗൃഹവും നരകമല്ലേ
വരളുന്ന സ്നേഹത്തില്‍ വളരുന്ന വിത്തുകള്‍ പാപത്തിന്‍ കളകള്‍ അല്ലേ
പിടയുന്ന കുഞ്ഞിന്റെ രോദനം കേള്‍ക്കാത്ത നമ്മള്‍ ബധിരരല്ലേ
പടിവാതിലില്‍ എന്നും എത്തുന്ന വാര്‍ത്തകള്‍ ഇവളുടെ കണ്ണീരല്ലേ ..
പുകയുന്നത് തിന്മകളുടെ തീക്കനലുകളല്ലേ
അകലുന്നത് സ്നേഹത്തിന്‍ ധൂമങ്ങളുമല്ലേ
അകവും പുറം അറിയാതെ തിരയുന്നവരെല്ലാം
ചികയുന്നത് അന്യന്റെ ദുഃഖങ്ങളെയല്ലേ

പുഴയോഴുകി പോകുന്നതും പലവഴികളിലല്ലേ
പഴി പറയാന്‍ കഴിയുന്നത് വഴി പറയാതല്ലേ
ഇഴ പിരിയും ബന്ധങ്ങള്‍ നിറമിഴിയാലല്ലേ
പിഴ അതിനായി നല്‍കേണ്ടത് ജീവിതമൊന്നല്ലേ

സത്യം. ആശംസകൾ...........
മറുപടിഇല്ലാതാക്കൂനന്ദി
ഇല്ലാതാക്കൂപുകയുന്നത് തിന്മകളുടെ തീക്കനലുകളല്ലേ
മറുപടിഇല്ലാതാക്കൂഅകലുന്നത് സ്നേഹത്തിന്‍ ധൂമങ്ങളുമല്ലേ
അകവും പുറം അറിയാതെ തിരയുന്നവരെല്ലാം
ചികയുന്നത് അന്യന്റെ ദുഃഖങ്ങളെയല്ലേ
ഇതിനി എപ്പോഴാണ് ഒന്ന് പാടിക്കേള്‍ക്കാന്‍ കഴിയുക?
എല്ലാം അടങ്ങിയിരിക്കുന്ന വരികള്‍ വളരെ ഭദ്രമായി തന്നെ കോര്ത്തിണക്കിയിരിക്കുന്നു. ഒരു തവണ വായിക്കുമ്പോള്‍ തന്നെ മനസ്സില്‍ പതിയുന്ന എഴുത്ത്.
ഭംഗിയായിരിക്കുന്നു.
നന്ദി ..നല്ല വാക്കുകള്‍ക്ക്
ഇല്ലാതാക്കൂഎന്തുചെയ്യാന് ....... ജീവിതം തന്നെ ഒരു നരകമാകുകയല്ലേ സ്നേഹാശംസകള്‍ @ PUNYAVAALAN
മറുപടിഇല്ലാതാക്കൂനീ പറയാതെ രക്ഷപ്പെട്ടു പോയല്ലോ മോനെ :(
ഇല്ലാതാക്കൂവിശ്വസിക്കാനാകാതെ.....
ഇല്ലാതാക്കൂനല്ല ഭംഗിയില്‍ അവതരിച്ചു ..
മറുപടിഇല്ലാതാക്കൂനന്ദി ..സന്തോഷം
ഇല്ലാതാക്കൂപ്രസക്തമായ വിഷയം
മറുപടിഇല്ലാതാക്കൂആശംസകളോടെ..
നന്ദി ..സന്തോഷം
ഇല്ലാതാക്കൂകരളിന്റെ കഷണങ്ങള്‍ പെണ്‍ മക്കള്‍ക്കിന്നു തന്‍ ഗൃഹവും നരകമല്ലേ
മറുപടിഇല്ലാതാക്കൂവരളുന്ന സ്നേഹത്തില്‍ വളരുന്ന വിത്തുകള്‍ പാപത്തിന്‍ കളകള്‍ അല്ലേ
പിടയുന്ന കുഞ്ഞിന്റെ രോദനം കേള്‍ക്കാത്ത നമ്മള്‍ ബധിരരല്ലേ
പടിവാതിലില്‍ എന്നും എത്തുന്ന വാര്‍ത്തകള്‍ ഇവളുടെ കണ്ണീരല്ലേ ..
വളരെ ശരിയാണ്. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശുഭപ്രതീക്ഷ കൈവെടിയാതിരിക്കുക. ആശംസകൾ
നന്ദി സാര്‍
ഇല്ലാതാക്കൂതാളാത്മകം
മറുപടിഇല്ലാതാക്കൂചടുലം, പ്രാസ രസം!
നന്ദി സാര്‍
ഇല്ലാതാക്കൂപ്രിയപ്പെട്ട സുഹൃത്തേ,
മറുപടിഇല്ലാതാക്കൂസുപ്രഭാതം !
ഹൃദ്യമായ നവവത്സരാശംസകള്‍ !
എന്തേ ഒന്നും എഴുതാത്തത്?
കവിത ,സമകാലീന പ്രസക്തം !
എഴുതാതിരിക്കരുത്.ആശംസകള്‍ !
സസ്നേഹം,
അനു
--
എഴുത്തും വായനയും തന്നെയാണ് ആശ്വാസവും സന്തോഷവും
ഇല്ലാതാക്കൂകാണാന് വൈകിയതില്‍ ക്ഷമ ചോദിക്കുന്നു ,,വരികളില്‍ കൂടി പറഞ്ഞിരിക്കുന്നതത്രയും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് തന്നെ ..കൂടുതല്‍ പേര്‍ ഇത് വായിക്കട്ടെ ,
മറുപടിഇല്ലാതാക്കൂനന്ദി ഫൈസു
ഇല്ലാതാക്കൂപ്രിയവും അപ്രിയവുമായ സത്യങ്ങൾ..
മറുപടിഇല്ലാതാക്കൂസത്യം,താളാത്മകം....! (ഇഷ്ടം)....:)
മറുപടിഇല്ലാതാക്കൂനന്ദി
ഇല്ലാതാക്കൂഅന്തരീക്ഷത്തിൽ വിഷം പടരുന്നത് അറിയുന്നു..!
മറുപടിഇല്ലാതാക്കൂഅതെ
ഇല്ലാതാക്കൂഎങ്കിലും .........
ശുഭ പ്രതീക്ഷ കൈവെടിയാതിരിക്കാം
കെസ്സുപാട്ടിന്റെ ഈ താളം, കാലികവിഷയങ്ങളുമായി ഇഴ പിരിച്ച് ഒരുക്കിയെടുക്കുവാൻ നല്ല സിദ്ധിവേണം. അഷ്റഫിന് അത് സാധ്യമാവുന്നു....
മറുപടിഇല്ലാതാക്കൂനന്ദി മാഷെ ...
ഇല്ലാതാക്കൂഎന്നും തരുന്ന ഈ പ്രോത്സാഹനത്തിനു
പുഴയോഴുകി പോകുന്നതും പലവഴികളിലല്ലേ
മറുപടിഇല്ലാതാക്കൂപഴി പറയാന്‍ കഴിയുന്നത് വഴി പറയാതല്ലേ
ഇഴ പിരിയും ബന്ധങ്ങള്‍ നിറമിഴിയാലല്ലേ
പിഴ അതിനായി നല്‍കേണ്ടത് ജീവിതമൊന്നല്ലേ....
ജീവിക്കാനായി മരിക്കാനും
സുഖിക്കാനായി ജീവികാനും
പാഞ്ഞു നടക്കുന്നവര്‍
മരിക്കാനായി ജീവിക്കാന്‍ മറക്കുന്നു ..
ആശംസകള്‍... ധാര്‍മിക പിപ്ലവം ജയിക്കട്ടെ
വിജയിക്കുക തന്നെ ചെയ്യും റിച്ചു..
ഇല്ലാതാക്കൂനമുക്ക് കാത്തിരിക്കാം
പ്രിയ സുഹൃത്തേ,
മറുപടിഇല്ലാതാക്കൂഇന്ന് എന്റെ ബ്ലോഗില്‍ വന്ന് മിക്കവാറും എല്ലാ പോസ്റ്റുകളും വായിച്ച് പ്രചോദനാത്മകമായ അഭിപ്രായങ്ങളെഴുതിയതിന് വളരെ നന്ദി.
I am honored
അജിത് സര്‍
ഇല്ലാതാക്കൂനന്ദി അങ്ങോട്ട് ആണ് പറയുന്നത് ...
നല്ല വായനകള്‍ തന്നതിന് ..
വൈകി വന്ന ഈ അഥിതിയുടെ ആശംസകള്‍ അറിയിക്കുന്നു...
മറുപടിഇല്ലാതാക്കൂഇനിയും എഴുതുക..
സന്തോഷം സുഹൃത്തേ
ഇല്ലാതാക്കൂഇവിടെ വരാന്‍ വൈകിയതില്‍ ദുഖിക്കുന്നു .
മറുപടിഇല്ലാതാക്കൂഎല്ലാ ഭാവങ്ങളും നേരുന്നു ....
ഒരു പ്രസക്തമായ വിഷയം
മറുപടിഇല്ലാതാക്കൂതാളാത്മകമാക്കി അക്ഷര പ്രാസത്തിൻ
അകമ്പടിയോടെ മനോഹരമാക്കി ചമച്ച് വെച്ചിരിക്കുന്നൂ