2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

പെണ്ണ് ഞാനും ഒന്ന് കെട്ടി (വീണ്ടും ഒരു പാട്ട്)

പെണ്ണ് ഞാനും ഒന്ന് കെട്ടി           
പൊന്നിനാല്‍ പൊതിഞ്ഞു കെട്ടി
അന്നവള്‍ വന്നെന്റെ മുന്നില്‍  ഒരു കുളിര്‍ പാറ്റി
അവളുടെ മേനി നോക്കി  നിന്ന് എന്റെ ഉറക്കവും തെറ്റി   

മോഹം എന്നില്‍  പൂവിടര്‍ത്തി
മോഹിനിയായി അവളുമെത്തി
മോതിര കൈ വിരലിനാല്‍ അവളെന്നെ ഉണര്‍ത്തി
അവളുടെ മാദക പൂമേനി ഞാനോന്നകെയും  മുത്തീ..

അന്ന് മുതലെന്നില്‍ ഇല്ല ഒന്നും
ഇല്ല അവളറിയാതെ  ഒന്നും
അല്ല ഇരു തടി നമ്മളെന്നും 
ഇല്ല ഒരു തണി വേറെ ഒന്നും പെണ്ണ് ചൊന്നിടുന്നു ..
ഞാന്‍ ഒരു പോണ്ണന്‍ വീണിടുന്നു

പിന്നെ അവളുടെ ഭാവം മാറി
പൊന്നു വെറും മുക്കായി മാറി
കണ്ണില്‍ ചോരയില്ലാത്ത ഒരു പെരുമാറ്റവും പേറി -എന്റെ
കല്ബിലുള്ള മുല്ല മൊട്ടുകള്‍ ഒക്കെയും  വാടീ

ഉപ്പ മിണ്ടാട്ടം മറന്നു
ഉമ്മ പെങ്ങന്മാരകന്നു
ഉറ്റ ഉടയവരോക്കെയും എന്നോട് ചാടുന്നു  -എന്തിനു
ഉറ്റ സ്നേഹിതന്മാരു   പോലും വിട്ടകലുന്നു

കുട്ടികള്‍ മൂന്നെണ്ണം ആയി 
കട്ടിലോ രണ്ടെണ്ണം ആയി 
തൊട്ടുരുമ്മി നില്‍ക്കുവാന്‍ പോലും വെറുപ്പായി  -അവളുടെ 
മട്ടും ഭാവവും കാണുമ്പോള്‍ എനിയ്ക്കും  കലിയായീ   

ഇന്ന് ഞങ്ങള്‍  രണ്ടിടത്ത്
കുട്ടികള്‍ മറ്റോരിടത്ത്
തെറ്റ് കുറ്റം അതേറ്റു ചൊല്ലി ഒരുമിക്കുവാനോത്ത് -വേറൊരു
പെണ്ണ് കെട്ടുവാനുള്ള പൂതിയും അസ്തമിപ്പിച്ച്......

പെണ്ണ് ഒരു പൊന്‍ ദീപമാണ്
വീടിനു അലങ്കാരമാണ്
കാത്തു സൂക്ഷിച്ചില്ല എങ്കില്‍ കാട്ടു തീയാണ് - നാട്ടില്‍
പ്രഭ പരത്താന്‍ കഴിയും അവളൊരു നിലവിളക്കാണ്



16 അഭിപ്രായങ്ങൾ:

  1. കളിയും കാര്യവും ചിന്തയും.
    നന്നായിട്ടുണ്ട് അഷ്‌റഫ്‌.
    "കല്ബിലുള്ള മുല്ല മൊട്ടുകള്‍ ഒക്കെയും നാറീ"
    ഇതില്‍ "നാറി" എന്നതിന് പകരം "വാടി" എന്നായിരുന്നെങ്കില്‍ ആ വരി കൂടുതല്‍ നന്നാവില്ലേ എന്നൊരു തോന്നല്‍. പറഞ്ഞെന്നെ ഉള്ളൂ

    മറുപടിഇല്ലാതാക്കൂ
  2. ശരിയാണ് മന്‍സൂര്‍ .. താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം ഇതിന്റെ സബ്ടാവിസ്കാരം ആവിഷ്കരിക്കൂ

    മറുപടിഇല്ലാതാക്കൂ
  4. നല്ല രസമായി പറഞ്ഞു.. ഒന്ന് പാടി നോക്കാമായിരുന്നു മൂസാക്ക പറഞ്ഞ പോലെ..

    മറുപടിഇല്ലാതാക്കൂ
  5. കുട്ടികള്‍ മൂന്നെണ്ണം ആയി
    കാട്ടിലോ രണ്ടെണ്ണം ആയി
    ...കട്ടിലോ രണ്ടെണ്ണം ആയി... എന്നല്ലേ ഉദ്ദേശിച്ചത്..

    എന്തായാലും കലക്കീട്ടുണ്ട്......

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. കെട്ടി നോക്കീട്ടു അഭിപ്രായം പറയാം... പിന്നെ ഒരു സംശയം .. തുടക്കത്തില്‍ മാത്രേ ഇഷ്ടം ഉണ്ടാവു? എങ്കില്‍ ആ പരിപാടി വേണ്ടെന്നു വെയ്ക്കാനായിരുന്നു.. വെറുതെ ചായ കുടിക്കാനാണ് എങ്കില്‍ ചായകട തുടങ്ങണ്ടല്ലോ എന്ന് കരുതിയാ..

    മറുപടിഇല്ലാതാക്കൂ
  8. ശരിയാണ് ഹനീഫ ,കാഴ്ച കുറവ് തന്നെയാണ് അക്ഷരത്തെറ്റുകളുടെ ഒരു കാരണം ശ്രദ്ധ കുറവും ഒട്ടും പിറകിലല്ല .........നന്ദി ....പാടാനാണ് പാട് മൂസ്സാക്ക .. ജെഫു ഏതായാലും വരുന്നുണ്ട് ഒരു പാട്ട് ........

    മറുപടിഇല്ലാതാക്കൂ
  9. ഏകാലവ്യാ ....അനുഭവിച്ചു അറിയേണ്ടതോന്നും പറഞ്ഞു തരൂല,......

    മറുപടിഇല്ലാതാക്കൂ
  10. പെണ്ണ് ഒരു പൊന്‍ ദീപമാണ്
    വീടിനു അലങ്കാരമാണ്
    കാത്തു സൂക്ഷിച്ചില്ല എങ്കില്‍ കാട്ടു തീയാണ് - നാട്ടില്‍
    പ്രഭ പരത്താന്‍ കഴിയും അവളൊരു നിലവിളക്കാണ്

    so, handle with care.....

    മറുപടിഇല്ലാതാക്കൂ
  11. വളരെ നന്നായിരിക്കുന്നു.. ബഡായിയല്ല കേട്ടോ :)

    മറുപടിഇല്ലാതാക്കൂ
  12. ഹഹഹാ...!
    ബഡായി അല്ല ഇത്. പരമാര്‍ത്ഥം !

    മറുപടിഇല്ലാതാക്കൂ
  13. കൊള്ളാം പെണ്ണ് കെട്ടിയ കഥ...

    പെണ്ണിനെ അറിയുക... അല്ലാതെ വേറുതെ >അവളുടെ മേനി നോക്കി നിന്ന് എന്റെ ഉറക്കവും തെറ്റി < നടന്നാല്‍ ഇങ്ങിനിരിക്കും :)

    മറുപടിഇല്ലാതാക്കൂ
  14. ബഡായി ഭായ് നല്ലോണം ഹോംവര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് മനസ്സിലായി.
    നന്നായിട്ടുണ്ട് വര്‍ണ്ണനകള്‍

    (സ്ത്രീ അഗ്നി പോലെയാണ്.
    വളരെ അടുത്താല്‍ പൊള്ളും
    വളരെ അകന്നാല്‍ മരവിച്ചു പോകും)

    മറുപടിഇല്ലാതാക്കൂ