2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

പ്രവാസ ചിന്തകള്‍ - മാപ്പിളപ്പാട്ട് എന്നും പറഞ്ഞു കൂടെ ?

വെയിലില്‍ ചുട്ടു പൊള്ളും  മണലിന്‍ മരുഭൂമിക്കു 
ഇടയില്‍ പെട്ടുഴലും  കരയും ജന്മങ്ങള്‍ക്ക്
പറയാന്‍ കഥകളുണ്ട് വേദനയുടെ ലോകത്ത്
 കേള്‍ക്കാന്‍ ആരുണ്ടീ വേഗതയുടെ കാലത്ത്
 സുബ് ഹാനള്ളാ- സുഖം ഏകാല്ലാ...
 സുബ് ഹാനള്ളാ -മനസ്സിനു -  സുഖംഏകാല്ലാ
സുന്ദര സുരഭിലമൊരു ജീവിതം നീ ഏകാല്ലാ  

വിയര്‍പ്പില്‍ കുളിച്ചു ഞാനുറങ്ങും ഈ രാത്രികളും
വിധവയോ  ഞാനെന്നേന്‍ പെണ്ണിന്‍ ചോദ്യങ്ങളും
വിരഹം വിശപ്പിനേക്കാള്‍ കഠിനം എന്ന വാക്കുകളും
ശിഫയേകല്ലാ.... മനസ്സിന് കുളിരേകല്ലാ....
ശിഫയേകല്ലാ.... മനസ്സിന് കുളിരേകല്ലാ....
സുന്ദര സുരഭിലമൊരു ജീവിതം നീ ഏകാല്ലാ

  ബന്ധങ്ങളെല്ലാം ചതികുഴികളായി മാറുന്നു
ബന്ധു ജനങ്ങളും പണത്തെ പ്രേമിക്കുന്നു
 അന്തിയുറങ്ങാന്‍ ഒരു കൂര ഞാന്‍ കൊതിക്കുന്നു
 കബൂലക്കല്ലാ ....മുറാദു  ഹാസിലക്കല്ലാ 
കബൂലക്കല്ലാ ....മുറാദു  ഹാസിലാക്കല്ലാ 
 സുന്ദര സുരഭിലമൊരു ജീവിതം നീ ഏകാല്ലാ 

 കനവില്‍ തെളിയുന്നത് പാട്ടിന്റെ ശ്രുതിയല്ല
 കല്ബില്‍ കൊട്ടുന്നത് ചെണ്ടയുടെ കോല്‍ അല്ല
കരളില്‍ പുകയുന്നത് കനല്‍ അല്ല തീ അല്ല
സുബ് ഹാനള്ളാ- സുഖം ഏകാല്ലാ... 
സുബ് ഹാനള്ളാ -മനസ്സിനു -  സുഖംഏകാല്ലാ
സുന്ദര സുരഭിലമൊരു ജീവിതം നീ ഏകാല്ലാ  

7 അഭിപ്രായങ്ങൾ:

 1. വളരെ നന്നായിട്ടുണ്ട് അഷ്‌റഫ്‌ .
  ഒരു പ്രാര്‍ത്ഥന പോലെ
  "വിയര്‍പ്പില്‍ കുളിച്ചു ഞാനുറങ്ങും ഈ രാത്രികളും
  വിധവയോ ഞാനെന്നേന്‍ പെണ്ണിന്‍ ചോദ്യങ്ങളും"
  ഈ വരികള്‍ക്ക് എന്തൊരു ഫീല്‍ ആണ്.
  ഇഷ്ടായി ഒരുപാട്

  മറുപടിഇല്ലാതാക്കൂ
 2. എല്ലാം അറിയുന്നവന്‍ ശിഫയാക്കും ,മനസ്സിന് കുളിരേകും ,തീര്‍ച്ച ,ഞങ്ങളുടെ മനസ്സിനു കുളിരേകുന്നു നിങ്ങളുടെ വരികള്‍ ..

  മറുപടിഇല്ലാതാക്കൂ
 3. കൂരയാണോ അഷ്‌റഫ്‌ ബായ്‌ താങ്കള്‍ കൊതിക്കുന്നത് അതോ ഒരു രമ്യഹര്മമോ. ഒരു വിചിന്തനം ആവശ്യമോ ബായ്‌....അല്ലാഹു ധന്യത നലക്ട്ടെ ആമീന്‍

  മറുപടിഇല്ലാതാക്കൂ
 4. ദൈവാനുഗ്രഹത്താല്‍ പ്രവാസിയകുന്നതിനു മുന്നേ തന്നെ ഒരു ചെറിയ വീട് നിര്‍മിക്കാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്, അന്‍സാര്‍ ഭായി. ഇവിടെ പറഞ്ഞത് ഒരു ബംഗ്ലാദേശി സുഹൃത്ത് പങ്കു വെച്ച ദുഃഖങ്ങള്‍ ആണ് . കേട്ടപ്പോള്‍ തോന്നി പ്രവാസ ചിന്തകള്‍ക്ക് ദേശ ഭാഷ അതിര്‍ത്തികള്‍ ഇല്ലാ എന്ന് . കിനാക്കളെ താലോലിച്ചു കണ്ണീരിനെ വിയര്‍പ്പാക്കി ഈ കൊടിയ ചൂടില്‍ പണി എടുക്കുന്ന ഓരോരുത്തര്‍ക്കും അവന്‍ ഏത് രാജ്യക്കാരനോ, ഭാഷ സംസാരിക്കുന്നവനോ, ആകട്ടേ ,ചിന്താ മണ്ഡലത്തില്‍ തെളിയുന്നതെല്ലാം ഒന്ന് തന്നെ

  മറുപടിഇല്ലാതാക്കൂ
 5. പ്രവാസി എന്ന് പറയുന്നത് നിര്‍ത്തി. അതിനെക്കാള്‍ നല്ലത് ഒരു പെയിഗ് ഗസ്റ്റ് എന്ന് പറയുന്നതാ..

  മറുപടിഇല്ലാതാക്കൂ