"ലൈലത്തുല്‍ ഖദര്‍" ഖൈറുന്‍ മിന്‍ അല്ഫിഷഹ്ര്‍
ഇശല്‍ :
പുണ്യം പൂത്തുലഞ്ഞു പടരുന്ന രാത്രിയേ
പുണ്യങ്ങള്‍ ഏറെ നേടിടാന്‍ കഴിയുന്ന രാത്രിയേ
പരിശുദ്ധ ഗ്രന്ഥം അവതരിച്ച പുണ്യ രാത്രിയേ
മാലാഖമാര്‍ ഇറങ്ങിടും പരിശുദ്ധ രാത്രിയേ
നിന്റെ പരിമളം നീ എന്നിലും പകര്‍ന്നു നല്‍കണം -നാളെ റബ്ബിന്‍
മുന്നില്‍ നീ എനിയ്ക്കു സാക്ഷിയാകണം ..
പാപമേറെ ചെയ്ത മഹാ പാപിയാണ് ഞാന്‍
പാപ മോചനത്തിനായി കേണിടുന്നു ഞാന്‍
പരിശുദ്ധ മാസം യാത്ര ചൊല്ലും ദുഃഖ വേളയില്‍
സല്‍ കര്‍മ്മംഏറെ ചെയ്യുവാന്‍ കൊതിച്ച നാളിതില്‍
നിന്റെ പരിമളം നീ എന്നിലും പകര്‍ന്നു നല്‍കണം -നാളെ റബ്ബിന്‍
മുന്നില്‍ നീ എനിയ്ക്കു സാക്ഷിയാകണം ..
സഹസ്രം ഷഹരിലേറെ പുണ്യമുള്ള രാത്രിയേ
സര്‍വ്വ ലോക രക്ഷിതാവിന്‍ വാഗ്ദത്ത രാത്രിയേ
പാപ മോചനം ലഭിക്കും ഖദറിന്റെ രാത്രിയേ
പ്രാര്‍ത്ഥനകള്‍ക്കു ഉത്തരം ലഭിക്കും രാത്രിയേ
നിന്റെ പരിമളം നീ എന്നിലും പകര്‍ന്നു നല്‍കണം -നാളെ റബ്ബിന്‍
കദനം നിറഞ്ഞ കരളുമായി ഇരന്നിടുന്നു ഞാന്‍
പാപമേറെ ചെയ്ത മഹാ പാപിയാണ് ഞാന്‍
മുന്നില്‍ നീ എനിയ്ക്കു സാക്ഷിയാകണം ..
കദനം നിറഞ്ഞ കരളുമായി ഇരന്നിടുന്നു ഞാന്‍
കഠിനം അലിഞ്ഞ ഹൃദയമില്‍ കരഞ്ഞിടുന്നു ഞാന്‍
കരുണാ നിറഞ്ഞ മാസം വിട ചൊല്ലും വേളയില്‍
റെയ്യാന്‍ കവാടം കാത്തിരിക്കും പുണ്യ നാളിതില്‍
നിന്റെ പരിമളം നീ എന്നിലും പകര്‍ന്നു നല്‍കണം -നാളെ റബ്ബിന്‍
മുന്നില്‍ നീ എനിയ്ക്കു സാക്ഷിയാകണം ..
പാപമേറെ ചെയ്ത മഹാ പാപിയാണ് ഞാന്‍
പാപ മോചനത്തിനായി കേണിടുന്നു ഞാന്‍
പരിശുദ്ധ മാസം യാത്ര ചൊല്ലും ദുഃഖ വേളയില്‍
സല്‍ കര്‍മ്മംഏറെ ചെയ്യുവാന്‍ കൊതിച്ച നാളിതില്‍
നിന്റെ പരിമളം നീ എന്നിലും പകര്‍ന്നു നല്‍കണം -നാളെ റബ്ബിന്‍
മുന്നില്‍ നീ എനിയ്ക്കു സാക്ഷിയാകണം ..
അഷ്‌റഫ് ബായ് പുതിയ ബ്ലോഗാണോ...? കൊള്ളാം ലൈലത്തുല്‍ ഖദ്‌രി ഹൈറും മിന്‍ അല്‍ഫി ശഹ്ര്‍....തനസ്സലുല്‍ മലാഇകത്തു.....
മറുപടിഇല്ലാതാക്കൂപ്രാര്ഥനകള് സ്വീകരിക്കപ്പെടട്ടെ.
മറുപടിഇല്ലാതാക്കൂവരികളിലൂടെ നല്ലൊരു സമര്‍പ്പണം.
മനോഹരമായ വരികളില്‍ സാരസമ്പുഷ്ടമായ ഒരു പ്രാര്‍ത്ഥന..
മറുപടിഇല്ലാതാക്കൂnannayittundu,,,,,,,,,, valare nalla post,,, sundaramaya varikal,,
മറുപടിഇല്ലാതാക്കൂആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാവ് അതില്‍ പടച്ചവന്‍ നിക്ഷേപിച്ച എല്ലാ അനുഗ്രഹങ്ങളും എല്ലാ വര്‍ക്കും ലഭിക്കുമാറാകട്ടെ ...ആമീന്‍
മറുപടിഇല്ലാതാക്കൂvalare nannayittund
മറുപടിഇല്ലാതാക്കൂവളരെ നന്നായി. ഒരു പാട് ഇഷ്ടപെട്ട വരികള്‍..... അള്ളാഹു നമുക്കെല്ലാവര്‍ക്കും, ഈ നല്ല ഒരു ദിവസത്തിന്റെ ബര്കത്തു കൊണ്ട് എല്ലാം പൊറുത്തു തരട്ടേ. ആമീന്‍
മറുപടിഇല്ലാതാക്കൂലൈലത്തുല്ഖദ്രിന്റെ എല്ലാ അനുഗ്രഹങ്ങളും അശ്രഫ്ക്കക്ക് ലഭിക്കുമാറാകട്ടെ ...ആമീന്‍ .....
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട്.. നല്ല ചിട്ടയായി അടുക്കിയ വരികള്‍, എന്നാല്‍ അര്‍ത്ഥതലത്തില്‍ അതിലും മുന്നില്‍ നില്‍ക്കുന്ന വരികള്‍..
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്..ഇനിയും ധാരാളം കവിതകള്‍ പ്രതീക്ഷിക്കുന്നു..
എന്റെ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ എല്ലാവരും. ,നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും സോമാലിയയിലും നമ്മള്‍ക്കിടയിലും വിശന്നു കരയുന്ന ദുരിതം അനുഭവിക്കുന്ന ഓരോ മനുഷ്യന്റെയും മുഖം കൂടി കടന്നു വരട്ടെ. അള്ളാഹു പ്രാര്‍ത്ഥനയ്ക്ക് പ്രത്യ്ത്യുത്തരം നല്‍കട്ടെ ആമീന്‍.
മറുപടിഇല്ലാതാക്കൂവളരെ നന്നായി ..നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ .................
മറുപടിഇല്ലാതാക്കൂallahu anugrahikatte
മറുപടിഇല്ലാതാക്കൂtitle baday oyivakamayirunnu
മറുപടിഇല്ലാതാക്കൂപ്രകാശം പരത്തുന്ന അക്ഷരങ്ങള്‍ ഇവിടെ വായിക്കപ്പെടട്ടെ......
മറുപടിഇല്ലാതാക്കൂനെഞ്ചോടു ചേര്‍ത്തു വെച്ച് പ്രര്തിക്കാവുന്ന വരികള്‍
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട സുഹൃത്തേ,
മറുപടിഇല്ലാതാക്കൂഈദ് മുബാറക്!
ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പുണ്യ നാളുകള്‍...അള്ള അനുഗ്രഹിക്കട്ടെ!നന്മ നിറഞ്ഞ ഒരു മനസ്സ് കൈമോശം വരാതിരിക്കട്ടെ!
പ്രാര്‍ത്ഥനയുടെ വരികള്‍ വളരെ നന്നായി...
ഇന്ഷ അള്ള!
സസ്നേഹം,
അനു
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഓരോ വിടപറച്ചിലും വേദനയുളവാക്കുന്നതാണ്. അനുഗ്രഹങ്ങളും, കാരുണ്യവും, ഹൃദയ വിമലീകരണവും നടക്കുന്ന അനുഗൃഹീതമായ ഒരു മാസം പിരിഞ്ഞു പോകുമ്പോള്‍ നമുക്കുണ്ടാകുന്ന വിഷമവും, നഷ്ടബോധവും അവാച്യമായൊരു വികാരമാണ്; അത് പറഞ്ഞറിയിക്കുവാനാവാത്ത ഒരു വിഷമസന്ധിയാണ്. ആ അനുഗൃഹീത പകലിരവുകളില്‍ നാം അനുഭവിക്കുന്ന സമാധാനം അനുഭവിച്ചറിയേണ്ട ദിവ്യമായൊരു അനുഭൂതിയാണ്. ശാന്തിയും, സമാധാനവും, ദിവ്യാനുഗ്രഹങ്ങളും പെയ്തിറങ്ങുന്ന,
മറുപടിഇല്ലാതാക്കൂസഹസ്രം ഷഹരിലേറെ പുണ്യമുള്ള രാത്രി ഈ പുണ്യ മുഹൂര്‍ത്തങ്ങളുടെ പാരമ്യമാണ്. 'റയ്യാന്‍' കവാടത്തിലൂടെ സ്വര്‍ഗപ്രവേശം നേടുവാന്‍ കഴിയുന്ന സൌഭാഗ്യവാന്മാരില്‍ നാഥന്‍ നമ്മെ ഉള്പ്പെടുത്തട്ടെ. 'പ്രകാശം പരത്തുന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്' ആശംസകള്‍.
ഇത്ര നല്ല കാര്യങ്ങള്‍ എഴുതിയിട്ട് അത് ബഡായി എഴുതിയെന്നത് ശരിയായില്ല
മറുപടിഇല്ലാതാക്കൂ@Rahi Koorikuzhi,pullancheriബഡായി പറച്ചിലായിരുന്നു ഉദ്ദേശം.. അതാണ് പേരും ബഡായി തന്നെ ആയിക്കോട്ടെ എന്ന് വെച്ചത്. പിന്നെ തോന്നി
മറുപടിഇല്ലാതാക്കൂപറഞ്ഞിടത്തോളം എല്ലാം ബഡായി.
എന്തിനു ഇനിയും പറയണം ബഡായി.
കേട്ട് നിന്നവരോക്കെയും അജബായി
ചെയ്ത അമലെല്ലാം ബാതിലായി
പിന്നെ സ്ഥിരം ബ്ലോഗെഴുത്ത് ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ പേര് മാറ്റിയില്ല, ഇനി വല്ല ബ്ലോഗിലും ചെന്ന് വിമര്‍ശിക്കുമ്പോള്‍ ആര്‍ക്കും ദുഃഖം തോന്നില്ല ഈ പേര് ആകുമ്പോള്‍ എന്ന ഗുണവും ഉണ്ട് കേട്ടോ. അതും ഒരു ബഡായി പറച്ചില്‍ ആയി കൂട്ടികൊലും അവര്‍. ഏതായാലും നന്മകളില്‍ ഒത്തുകൂടാന്‍ നമുക്ക് എല്ലാവര്ക്കും കഴിയട്ടെ. ഈ പ്രാര്‍ത്ഥനയില്‍ കൂടെ ചേര്‍ന്ന എല്ലാവര്ക്കും നന്ദി. നന്ദി . സര്‍വ്വ ശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ