2011, ജൂലൈ 3, ഞായറാഴ്‌ച

കുല്ലു നഫ്സിന്‍ ദായിക്കത്തില്‍ മൌത്തെന്നതാ

മാപ്പിളപ്പാട്ടിന്റെ നിയമങ്ങള്‍ അറിഞ്ഞു കൊണ്ടോ  പാലിച്ചു കൊണ്ടോ അല്ല.പാട്ടിന്റെ നിയമങ്ങള്‍ക്കു പാവപ്പെട്ടവന്റെ മനസ്സിനേക്കാള്‍  പ്രസക്തിയില്ല. അത് കൊണ്ട് തന്നെ ഈയുള്ളവന്റെ പാട്ടുകളേയും അങ്ങിനെ മാത്രം വിലയിരുത്തുക.


അള്ളാ .. ഈ ദുനിയാവിന്‍ ആഡംബരത്തില്‍ ഞാന്‍ ..
വല്ലാതെ മയങ്ങി മറന്നു മഹ്ഷറാ  
തെല്ലും പിഴക്കുകയില്ല നിന്‍ കല്പന
കുല്ലു നഫ്സിന്‍ ദായിക്കത്തില്‍ മൌത്തെന്നതാ  
കാരുണ്യവാനായ അല്ലാഹുവേ നീ
കരുണയാല്‍ എന്നോട് പൊറുത്തി ടണം  
മരണം ദുനിയാവില്‍ നടക്കുന്നു നിത്യം
മനുഷ്യന്‍ മറക്കുന്നീ മാറാത്ത സത്യം
സമ്പാദ്യം ഒന്നും ഗുണകരമാകാതെ
സങ്കട കടലില്‍ നീന്തുന്നു ഞാനിന്ന്
കാരുണ്യവാനായ അല്ലാഹുവേ നീ
കരുണയാല്‍ എന്നോട് പൊറുത്തിടണം   
കരുണയാല്‍ എന്നോട് പൊറുത്തിടണം
രോഗം മനസ്സില്‍ സൃഷ്ടിക്കും വേദന
രോഗിയായി തീര്‍ന്നാലോ  എന്നും യാതന
കാരുണ്യവാനായ അല്ലാഹുവിന്റെ
കരുണ കടാക്ഷത്തെ തേടീടുന്നു.. റബ്ബേ ..
കരുണ കടാക്ഷത്തെ തേടീടുന്നു..
സര്‍വം  സഹിക്കാം സകലം ത്യജിക്കാം
സര്‍വ്വാധി  രാജാ നീ കാത്തീടണം
ജന്നാത്തുല്‍   ഫിര്‍ ദൌസില്‍ കേറ്റീടണം  
ജഹന്നത്തില്‍ നിന്നെന്നെ  കാത്തീടണം
ഖബര്‍  എന്ന വീടിന്റെ വിശാലത മറന്നു ഞാന്‍
കിബര്‍ ഉള്ളില്‍ പേറി നടന്നു പോയീ  -റബ്ബേ  
 ദുനിയാവിന്‍ സുഖത്തില്‍ ഞാന്‍ മദിച്ച് പോയീ 
അള്ളാ .. ഈ ദുനിയാവിന്‍ ആഡംബരത്തില്‍ ഞാന്‍ ..
വല്ലാതെ മയങ്ങി മറന്നു മഹ്ഷറാ  
തെല്ലും പിഴക്കുകയില്ല നിന്‍ കല്പന
കുല്ലു നഫ്സിന്‍ ദായിക്കത്തില്‍ മൌത്തെന്നതാ  

7 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു. ഒന്ന് മൂളി നോക്കിയിട്ട് അതിന്റെ മ്യൂസിക്‌ ഫയല്‍ uplode ചെയ്യാന്‍ ശ്രമിച്ചു കൂടെ.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. മരണം ,അനാദിയായ സത്യം ,ഓര്‍മ്മിക്കാന്‍ ..വരികളില്‍ തിളയ്ക്കുന്ന ഭക്തി ,പ്രാര്‍ത്ഥന ..മാപ്പിള പ്പാട്ടുകള്‍ ആല്‍ബത്തില്‍ ആക്കിക്കൂടെ ?

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു ഖബര്‍ കണ്ടപ്പോള്‍ മരണത്തെ കുറിച്ച് ഒന്ന് കൂടെ ഓര്മ വന്നു അള്ളാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  4. ഇതിന്റെ ശബ്ദാവിഷ്ക്കാരം വരട്ടെ
    കമ്പി കഴുത്തും ഒന്നും ഇല്ലെങ്കിലും മാഞ്ഞാളം ആല്ല

    മറുപടിഇല്ലാതാക്കൂ
  5. ഭൌതിക ലോകത്തിന്റെ പിന്നാലെ ഓടുന്നവര്‍ക്ക് ഒരു ഓര്മ പെടുത്തലായി ഈ വരികള്‍. അവര്‍ ഓടി ഓടി ഇവിടെ വീഴാനുള്ളവര്‍ ആണെന്ന സത്യം താങ്കള്‍ വിളിച്ചു പറഞ്ഞതിന്നു നന്ദി. ഇത്തരം വിളിച്ചു പറയുന്നവര്‍ എന്നും ഉണ്ടായിരുന്നു ചരിത്രത്തില്‍. വെബിന്റെ മായാ വലയില്‍ മരണം മറന്നു ജീവിതം തുലയ്ക്കുന്നവര്‍ ഒരു വേള സത്യം മനസ്സിലാക്കിയെങ്കില്‍. !!!!!

    മറുപടിഇല്ലാതാക്കൂ
  6. ഖബര്‍ എന്ന വീടിന്റെ വിശാലത മറന്നു ഞാന്‍
    കിബര്‍ ഉള്ളില്‍ പേറി നടന്നു പോയീ -റബ്ബേ.
    ..........ഈ വരികള്‍ക്കിടയില്‍ ഒരു അടിവര ..

    മറുപടിഇല്ലാതാക്കൂ
  7. ''ജന്നാത്തുല്‍ ഫിര്‍ ദൌസില്‍ കേറ്റീടണം
    ജഹന്നത്തില്‍ നിന്നെന്നെ കാത്തീടണം
    ഖബര്‍ എന്ന വീടിന്റെ വിശാലത മറന്നു ഞാന്‍
    കിബര്‍ ഉള്ളില്‍ പേറി നടന്നു പോയീ''
    നല്ല വരികള്‍ ,ഇനിയും പ്രതീക്ഷിക്കിന്നു .....

    മറുപടിഇല്ലാതാക്കൂ