സമ്പത്തിന്റെ കുത്തൊഴുക്കില്‍ തിമിരം ബാധിച്ച കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത ചിലര്‍ എനിക്കും നിങ്ങള്‍ക്കും ഇടയില്‍ ജീവിക്കുന്നുണ്ട്. അവരെ സഹായിച്ചില്ലെങ്കിലും ദയവു ചെയ്ത് നിന്ദിക്കരുത്. ഇന്ന് നമ്മുടെ അധീനതയില്‍ ഉള്ള സമ്പത്ത് നാളെ മറ്റൊരാളില്‍ ആയിരിക്കാം. അത് കൊണ്ട് മതില്‍ കെട്ടിനകത്ത് അതിക്രമിച്ചു കയറിയവനെ ആക്ഷേപിക്കുന്നതിനു മുന്‍പ് ഒരല്പം ചിന്തിക്കുക.
പുറമെ ആദര്‍ശത്തിന്‍ തോട്
അകമെ അഹങ്കാരത്തിന്‍ കേട്
അടുത്ത് ചെന്നാല്‍ അറിഞ്ഞിടും ഇത് കടുന്നലിന്‍ കൂട് എന്നും
തുടുത്ത നിന്റെ തടിക്കു കാണുക ഇല്ല ഈ ചൂട്
കത്തിടുന്നൊരു കുഞ്ഞു വയറ്
കാത്തിരുന്നിന്സാനില്‍ ഖൈറ്
എത്തി നോക്കി പുറത്തു നിന്ന് നിന്റെ ആ ദാറ് - അന്ന്
ആര്‍ത്തു നീ വിളിച്ചു കള്ളന്‍ എന്നൊരു പേര്
അന്നവന്‍ ചോദിച്ചു ചോറ്
ചെന്ന് നീ പിടിച്ചു മാറ്
ഇന്നവന്റെ വായയില്‍ ഉണ്ടിത്തിരി ചേറ് -നിന്റെ
ആര്‍ത്തി തീരാന്‍ മതിയതെങ്കില്‍ മാന്തിടൂ ഖബറ്..
വന്നു ചേര്‍ന്നിട്ടുള്ള മാല്
കണ്ടു മാറ്റീടെണ്ട ഹാല്
ഉണ്ട് എല്ലാം കണ്ടിടുന്ന ഒരു ജല്ല ജലാല് -നാളെ
കൊണ്ട് പോകാന്‍ കഴിയുകില്ല നിനക്ക് ഒരു നൂല്.
ആര്‍ത്തി തീരാന്‍ മതിയതെങ്കില്‍ മാന്തിടൂ ഖബറ്..
വന്നു ചേര്‍ന്നിട്ടുള്ള മാല്
കണ്ടു മാറ്റീടെണ്ട ഹാല്
ഉണ്ട് എല്ലാം കണ്ടിടുന്ന ഒരു ജല്ല ജലാല് -നാളെ
കൊണ്ട് പോകാന്‍ കഴിയുകില്ല നിനക്ക് ഒരു നൂല്.
പുറമെ ആദര്‍ശത്തിന്‍ തോട്
അകമെ അഹങ്കാരത്തിന്‍ കേട്
അടുത്ത് ചെന്നാല്‍ അറിഞ്ഞിടും ഇത് കടുന്നലിന്‍ കൂട് എന്നും
തുടുത്ത നിന്റെ തടിക്കു കാണുക ഇല്ല ഈ ചൂട്
അഷ്‌റഫ് താങ്കളുടെ ഈ കവിത നന്നായിട്ടുണ്ട്. ഈ വരികള്‍ ചിന്തോദ്ധീ പകങ്ങളാണ്. ആധുനികള്‍ മനുഷ്യന്റെ പുറം മൂടികള്‍ അഴിഞ്ഞു വീഴും. ഇനിയും എഴുതുക. മോയിന്‍ കുട്ടി വൈദ്യരുടെ നാട്ടില്‍ നിന്നുള്ള യുവ എഴുത്തുകാരാ ....
മറുപടിഇല്ലാതാക്കൂനന്നായി ......ആശംസകള്‍
മറുപടിഇല്ലാതാക്കൂ>ഉണ്ട് എല്ലാം കണ്ടിടുന്ന ഒരു ജല്ല ജലാല് -നാളെ
മറുപടിഇല്ലാതാക്കൂകൊണ്ട് പോകാന്‍ കഴിയുകില്ല നിനക്ക് ഒരു നൂല് <
പൊള്ളുന്ന യാഥാര്ത്ഥ്യം .. ആരു ചിന്തിക്കുന്നു.
ചിന്തയ്ക്ക് വക നല്‍കുന്ന വരികള്‍