2011, ജൂൺ 16, വ്യാഴാഴ്‌ച

മലപ്പുറം പുറം കാഴ്ച

ഇന്ന് മലപ്പുറം  ജില്ല പിറവി ദിനം
1969  ജൂണ്‍ 16  നു രൂപം കൊണ്ട മലപ്പുറം ജില്ലയെ കുറിച്ച്  ആദ്യകാലത്ത് പുറം നാട്ടുകര്‍ക്കുണ്ടായിരുന്ന  ധാരണയെ പറ്റി പതിനഞ്ചു വര്‍ഷങ്ങള്‍ക്കു  മുമ്പ്     
പത്രപ്രവര്‍ത്തകന്‍  ശ്രീ .ഓ .അബ്ദുള്ള സാഹിബിന്റെ    പ്രസംഗത്തില്‍ കേട്ട ഒരു സംഭവം  ഇവിടെ കുറിക്കട്ടെ. തെക്കന്‍ ജില്ലയിലെ ഒരു നായര്‍ തറവാടിലെ പെണ്‍കുട്ടിക്ക് ബാങ്കില്‍ ജോലി കിട്ടി. അപ്പോയിന്റ്   മെന്റ്   ഓര്‍ഡര്‍         കയ്യില്‍ കിട്ടിയ കുട്ടി ആകെ പരവശയായി .ജോലി കിട്ടിയ സന്തോഷത്തില്‍ പെണ്കുട്ടിക്കുണ്ടായ ഈ പരവേശത്തിന്റെ കാരണം ചോദിച്ച രക്ഷിതാക്കള്‍ക്ക് പെണ്‍കുട്ടി      അപ്പോയിന്റ് മെന്റ് ഓര്‍ഡര്‍ ചൂണ്ടി കാണിച്ചു കൊടുത്തു. തുറന്നു നോക്കിയാ രക്ഷിതാക്കള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി തങ്ങളുടെ മകളുടെ നിര്‍ഭാഗ്യത്തെ കുറിച്ച് ഓര്‍ത്ത്‌ കണ്ണീര്‍ വാര്‍ത്തു. ജോലി കിട്ടിയിരിക്കുന്നത് കുട്ടി പാകിസ്താനില്‍ ആണ്. മലപ്പുറം എന്നെഴുതിയ ആ കവര്‍ കയ്യില്‍ പിടിക്കാന്‍ പോലും ഒരു ഭയപ്പാട്. അമ്മാവനും ചെറിയച്ചന്മ്മാരും ബന്ധുക്കളും എല്ലാം ഒത്തു കൂടി . ദേശസാല്‍കൃത ബാങ്കിലെ ജോലിയാണ്. കളയാന്‍ പറ്റില്ല. എന്ന് ചിലര്‍. ജോലി എന്ന് കരുതി ഇത്തിരിപോന്ന ഒരു പെണ്ണിനെ    മലപ്പുറത്ത്       മാപ്പിളമാരുടെ ഇടയിലേക്ക് അങ്ങ് വിടുകയോ എന്ന് മറ്റു ചിലര്‍.  ഒടുവില്‍ രണ്ടും കല്പിച്ചു ജോലി ക്ക് മകളെ ചേര്‍ക്കാന്‍ തന്നെ തീരുമാനമായി. ജോലിക്ക് ചേരേണ്ട അവസാന ദിവസം ഗുരുവായൂര്‍ അമ്പലത്തില്‍ പോയി തൊഴുത്, പത്തു പതിനഞ്ചോളം കുടുംബാംഗങ്ങളുടെ അകമ്പടിയോടെ    കഥാ നായിക മലപ്പുറത്തേക്ക് പുറപ്പെട്ടു. അച്ഛനും അമ്മയും അനിയത്തിയും അമ്മാവന്മാരും അടങ്ങുന്ന ആ കുടുംബം പട്ടാമ്പി വഴി മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു. പെരിന്തല്‍മണ്ണ കഴിഞ്ഞു  രാമപുരത്തു എത്തിക്കാണും. പെട്ടെന്ന് ബസ്സിന്റെ മുന്‍ സീറ്റില്‍ ഇരുന്നിരുന്ന കഥാ നായികയുടെ അനിയത്തി പുറത്തേക്ക് വിരല്‍ ചൂണ്ടി ഒരലര്‍ച്ച.  " അച്ഛാ അതാ." എല്ലാവരും പുറത്തേക്ക് നോക്കി . സംഗതി സത്യം. അതാ റോഡരികില്‍ ആ ജീവി.
കള്ളി മുണ്ടും പച്ച ബെല്‍ട്ടും തലയില്‍ കെട്ടും ചെവിയില്‍ ബീഡി കുറ്റിയും ആയി ആടിന് ഇല വെട്ടാന്‍ അരിവാളും പിടിച്ച റോഡിലേക്ക് ഇറങ്ങിയ ഒരു സാധു "കാക്ക" (മലപ്പുറത്ത് കാരുടെ ഭാഷയില്‍)
കഥാ   നായികക്ക് ദാഹം, അമ്മക്ക് തല കറക്കം അച്ഛന് വെപ്രാളം അമ്മാവന് വയറു കാളിച്ച. എല്ലാം സഹിച്ചു. കണ്ണീര്‍ വാര്‍ത്തു, ജോലി നല്‍കിയവരെ ശപിച്ചു . യാത്ര തുടര്‍ന്നു.
 ഒടുവില്‍ ജോലിസ്ഥലത് എത്തി പെട്ടു. ഭാഗ്യം ബാങ്കില്‍ വലിയ കുഴപ്പമില്ല മാനേജര്‍ തൊടുപുഴക്കാരന്‍. പിന്നെ യുള്ളത് രണ്ടു ആലപ്പുഴക്കാരികള്‍ . ജോലിയില്‍ പ്രവേശിച്ചു.
 താമസം എന്ത് ചെയ്യും ? രണ്ടു സഹപ്രവര്‍ത്തകരോടും ചോദിച്ചു. "അയ്യോ മാഡം, അതിപ്പോ "
 മാനേജര്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായ മയമത് കാക്കാനേ വിളിച്ചു ." ഇവര്‍ക്ക് താമസിക്കാന്‍ ഒരു സൗകര്യം കണ്ടെത്തണമല്ലോ ഇക്ക. "
  "അയിനെന്താ, ഞമ്മളെ കൂടീക്ക് പോന്നോട്ടെ ". എന്ന മയമത് കാക്കയുടെ മറുപടി മാനേജരെ സന്തോഷിപ്പിചെങ്കിലും  മറ്റുള്ളവരെ വേദനിപ്പിച്ചു. മനമില്ല മനസ്സോടെ രാത്രി പെരുവഴിയില്‍ ഉറങ്ങാന്‍ കഴിയാത്തത് കൊണ്ട് മയമത് കാക്കാന്റെ പിറകില്‍ വലിയ പെരുന്നാളിന് അറക്കാന്‍ കൊണ്ട് വന്ന പോത്തിന്‍ കുട്ടിയെ പോലേ പോയ  ആ പെണ്കുട്ടി അന്ന് രാത്രി കോഴിക്കറിയുടെ മണത്തില്‍ ലേശം തൈരും കൂട്ടി ഊണ് കഴിച്ചു. "ഇന്തെത്ത ഈ പെണ്‍കുട്ടിക്ക് തീനും കുടീം ഇല്യല്ലോ"എന്ന ഭാഷ കേട്ട് അന്തം വിട്ടു. അതി രാവിലെ തന്നെ വീടുകളില്‍ നിന്ന് ഉയരുന്ന "കൊത്തംബാലിയുടെ" മണം കേട്ട് മനം പുരട്ടി.
കോയിയും നായിയും പായിയും കണ്ടു . ബയ്ത്തും പാട്ടും കേട്ടു.    
  മൂന്നാം ദിവസം മഞ്ചേരിയിലെ ഒരു വനിതാ ഹോസ്റ്റലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തി വന്ന മയമത് കാക്കനോട് പെണ്‍കുട്ടി ചോദിച്ചു വത്രേ :"ഞാന്‍ ഇവിടെ തന്നെ താമസിച്ചോട്ടെ ?മൈമൂനതതന്റെ ഒരു അനിയത്തിയായി കരുതിയാല്‍ മതി. "
നാലു വര്ഷം ആ വീട്ടില്‍ താമസിച്ച ആ പെണ്ണൊരുത്തി  ഇന്ന് മലപ്പുറം ജില്ലയിലെ ഒരു പുരാതന നായര് തറവാട്ടിലെ മരുമകള്‍ ആണ്.
പതിനഞ്ചു വര്ഷം മുപ് കേട്ട കഥയിലേക്ക്‌ ഒരല്പം എരിവും പുളിയും എന്റെ വക കൂട്ടിയിട്ടുന്ടെങ്കില്‍   ഒ.  അബ്ദുള്ള സാഹിബ്‌ ക്ഷമിക്കും എന്ന് കരുതുന്നു.

17 അഭിപ്രായങ്ങൾ:

  1. മുമ്പൊരിക്കല്‍ ഇതുപോലെ മറ്റൊരു നാട്ടില്‍ നിന്നും മലപ്പുറത്തേക്ക് ജോലിക്ക് വന്നപ്പോള്‍ ബേഗില്‍ ഒരു കത്തിയും കൊണ്ടുവന്ന ഒരാളെ പറ്റി തമാശയായി എന്‍റെ ഉപ്പ എഴുതിയിരുന്നു. തിരൂരില്‍ സ്കൂള്‍ യുവജനോത്സവം പ്രമാണിച്ച് ഇറക്കിയ സോവനീരില്‍.
    മലപ്പുറം ജില്ല പിറവി ദിന ആശംസകള്‍.
    ഈ പോസ്റ്റും നന്നായി. സമയോചിതം .

    മറുപടിഇല്ലാതാക്കൂ
  2. പണ്ട് മലപ്പുറത്ത് ജോലി കിട്ടി ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് വന്ന തിരുവിതാംകൂർക്കാരൻ മകനോട് അമ്മ വ്യസനത്തോടെ ചോദിച്ചുവത്രെ,ആ മലയുടെ മുകളിൽ വെള്ളമൊക്കെ കിട്ടുമോ മോനെ എന്ന്.

    മറുപടിഇല്ലാതാക്കൂ
  3. സംഗതി ശരിയാട്ടോ ,ഞാന്‍ ആദ്യ വര്ഷം മലപ്പുറത് നിന്ന് കോട്ടയത്തേക്ക് ട്രന്സ്ഫെരിനു കൊണ്ട് പിടിച്ചു ശ്രമിച്ചു ,രണ്ടാം വര്ഷം സംഗതി ശരിയായപ്പോള്‍ ഞാന്‍ എന്റെ വാപ്പിച്ചയോടു പറഞ്ഞു ,കഷ്ടപ്പാട് ഓകെയ ,എന്നാലും ഞാന്‍ ഇവിടെ തന്നെ പഠിച്ചോലാം ,മലപ്പുരതുള്ളവരുടെ നിഷ്കളങ്കത സമ്മതിക്കണം ,ഒരു പക്ഷെ ഇപ്പോള്‍ കുറേശ്ശെ നഷ്ടപ്പെടുന്നു എങ്കില്‍കൂടി ...........

    മറുപടിഇല്ലാതാക്കൂ
  4. എഴുത്ത് അസ്സലായിരിക്കുന്നു... അടുത്തതിനു വേണ്ടി കാത്തിരിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
  5. മലപ്പുറം കഥ നന്നായിട്ടുണ്ട്. എങ്കിലും ശ്രദ്ധിച്ചാല്‍ സംഭവങ്ങള്‍ കുറച്ചുകൂടി മിഴിവുറ്റതാക്കാമായിരുന്നു.കണ്ണീര്‍പ്പാത്രവും, പിന്നെ ആ കുന്ത്രാണ്ടവും ഒക്കെ വായിച്ചു വ്യത്യസ്ഥതയുള്ള ഒരു രചനാശൈലി എഴുത്തില്‍ കാണുന്നു.വീണ്ടും എഴുതുക.
    ഒത്തിരിയാശംസകള്‍..
    വീണ്ടും കാണാം.

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ അഷ്‌റഫ്‌ , താങ്കളുടെ ഈ മലപ്പുറം കാഴ്ച അതി മനോഹരം. മലപ്പുറത്തെ പറ്റി ഇപ്പോല്ഴും തെക്കന്‍ ജില്ലകളില്‍ ഒരു മോശം ഇമേജ് ആണുള്ളത്. മുന്പ് എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ (തെക്കന്‍) എന്നോട് പറഞ്ഞു മലപ്പുറത് ഒക്കെ അമുസ്ലിം സ്ത്രീകള്‍ക്ക് പര്‍ദ്ദ നിര്‍ബന്ധമാല്ലേയ്, പര്‍ദ്ദ ഇട്ടില്ലെങ്കില്‍ ചൂടുവെള്ളം മുഖതോഴിക്കില്ലേ എന്നൊക്കെ. ഞാന്‍ അന്ന് തന്നെ അവരുടെ ആ തെറ്റിധാരണ തീര്‍ത്തു കൊടുത്തു. കൂടുതല്‍ ആളുകള്‍ക്ക് ഷെയര്‍ ചെയ്യൂ , അവര്‍ അറിയട്ടെ ഏറനാട്ടു കാരുടെ കളങ്കമില്ലാത്ത സ്നേഹം.താങ്കളുടെ ഭാഷ അസ്സല്‍. കുറേ വായിക്കുക, ഇനിയും ഗൃഹാതുരത്വ മുനാര്തുന്ന പോസ്ടിങ്ങുകള്‍ പ്രതീക്ഷിക്കുന്നു. -

    സുബൈര്‍ സി എന്‍ എടത്തനാട്ടുകര

    മറുപടിഇല്ലാതാക്കൂ
  7. പാവം മലപ്പുറത്തുകാര്.. :-)

    മറുപടിഇല്ലാതാക്കൂ
  8. മലപ്പുറത്തിന്റെ മനസ്സ് ദൂരെ നിന്ന് കണ്ടവന് പിടുത്തം കിട്ടില്ല അനുഭവിച്ചറിയണം

    മറുപടിഇല്ലാതാക്കൂ
  9. മൂന്നാം ദിവസം മഞ്ചേരിയിലെ ഒരു വനിതാ ഹോസ്റ്റലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തി വന്ന മയമത് കാക്കനോട് പെണ്‍കുട്ടി ചോദിച്ചു വത്രേ :"ഞാന്‍ ഇവിടെ തന്നെ താമസിച്ചോട്ടെ ?മൈമൂനതതന്റെ ഒരു അനിയത്തിയായി കരുതിയാല്‍ മതി. "
    നാലു വര്ഷം ആ വീട്ടില്‍ താമസിച്ച ആ പെണ്ണൊരുത്തി ഇന്ന് മലപ്പുറം ജില്ലയിലെ ഒരു പുരാതന നായര് തറവാട്ടിലെ മരുമകള്‍ ആണ്.
    പതിനഞ്ചു വര്ഷം മുപ് കേട്ട കഥയിലേക്ക്‌ ഒരല്പം എരിവും പുളിയും എന്റെ വക കൂട്ടിയിട്ടുന്ടെങ്കില്‍ ഒ. അബ്ദുള്ള സാഹിബ്‌ ക്ഷമിക്കും എന്ന് കരുതുന്നു. narmam .......ishtaayi........

    മറുപടിഇല്ലാതാക്കൂ
  10. Cheruvadi,junaid,Siyaf,Viswettan,Mr.Prabha Krishanan,Zubairkka,Noushd,Appu,Komban,Nandettan.
    Thanks to all

    മറുപടിഇല്ലാതാക്കൂ
  11. ഈ മലപ്പുറത്തുകാരെ സമ്മതിക്കണം.....
    എത്ര നല്ലവരാണവര്‍, സ്‌നേഹത്തിന്റെ നിറകുടങ്ങള്‍

    (നേര്...ഞാന്‍ മലപ്പുറത്തികാരനായതോണ്ട് പറയാണ് എന്ന് കെരുതരുത്)

    മറുപടിഇല്ലാതാക്കൂ
  12. junaid : double Like :)

    അവസാനം കണ്ണ് നനയിച്ചു..

    മലപ്പുറത്തും നല്ല ഒരു ബ്ലോഗര്‍ ഉണ്ടല്ലോ എന്ന സമാധാനതിലാണ് ഞാന്‍.ഇസ്മയില്‍ കുറുമ്പടി പോലെ ..

    കണ്ണൂര്‍ ബ്ലോഗ്‌ മീറ്റ്‌ പോലെ മലപ്പുറം ബ്ലോഗ്‌ മീറ്റ്‌ ഉണ്ടാക്കണേ ഈ വെക്കേഷനില്‍ ..

    മറുപടിഇല്ലാതാക്കൂ
  13. സംഗതി നേരുതന്നെ. തെക്കൻ ജില്ലകളിൽ പണ്ട് മലപ്പുറത്തേക്കുറിച്ചും, കോഴിക്കോടിനെക്കുറിച്ചുമൊക്കെ ഇങ്ങിനെ ചില മുൻധാരണകൾ ഉണ്ടായിരുന്നു. എങ്ങിനെയോ ധരിച്ചു പോവുന്ന ഇത്തരം കാര്യങ്ങൾ തെറ്റായിരുന്നുവെന്ന് അവരിൽ പലർക്കും പിന്നീട് ബോധ്യാമായിട്ടുണ്ട് എന്നു മാത്രമല്ല. ഈ നാടിന്റെ നന്മകൾ അവർ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.....ഇങ്ങിനെ ചിലരെ എനിക്കും അറിയാം...

    മറുപടിഇല്ലാതാക്കൂ